ദുബൈ കെ.എം.സി.സി തൃശൂർ ജില്ല സംഘടിപ്പിക്കുന്ന സീതിസാഹിബ് കോൺഫറൻസ് ഫസ്റ്റ് ലുക്ക് പോസ്റ്റർ പ്രകാശനം എം.എ. സലിം നിർവഹിക്കുന്നു
ദുബൈ: കെ.എം.സി.സി തൃശൂർ ജില്ല ഏപ്രിൽ 13ന് സംഘടിപ്പിക്കുന്ന സീതി സാഹിബ് കോൺഫറൻസ് ഫസ്റ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ലുലു ഗ്രൂപ് ഇന്റർനാഷനൽ എക്സിക്യൂട്ടീവ് ഡയറക്ടർ എം.എ. സലിം നിർവഹിച്ചു. യു.എ.ഇ കെ.എം.സി.സി ജന സെക്രട്ടറി അൻവർ നഹ ഏറ്റുവാങ്ങി. ജില്ല പ്രസിഡന്റ് ജമാൽ മനയത്ത് അധ്യക്ഷതവഹിച്ചു.
മുസ്ലിം ലീഗ് ജില്ല പ്രസിഡന്റ് സി.എ. മുഹമ്മദ് റഷീദ്, മുഖ്യതിഥിയായി മുസ്ലിം ലീഗ് ജില്ല സെക്രട്ടറിമാരായ ഉസ്മാൻ കല്ലാട്ടയിൽ, കെ.കെ. ഹംസക്കുട്ടി, ദുബൈ കെ.എം.സി.സി സെക്രട്ടറി സമദ് ചാമക്കാല എന്നിവർ ആശംസകൾ നേർന്നു.
ജില്ല കെ.എം.സി.സി ജനറൽ സെക്രട്ടറി ഗഫൂർ പട്ടിക്കര ഭാരവാഹികളായ ആർ.വി.എം. മുസ്തഫ, ബഷീർ പെരിഞ്ഞനം, അബു ഷമീർ, സത്താർ മാമ്പ്ര, നൗഷാദ് ടാസ്, ഹനീഫ ഫോക്കസ്, ജംഷീർ പാടൂർ, ഹനീഫ തളിക്കുളം, നൗഫൽ പുത്തൻപുരക്കൽ, ഷമീർ പണിക്കത്ത്, ഉമർ മുള്ളൂർക്കര തുടങ്ങിയവർ സംബന്ധിച്ചു. സംഘാടക സമിതി ചെയർമാൻ അഷ്റഫ് കൊടുങ്ങല്ലൂർ സ്വാഗതവും ജനറൽ കൺവീനർ മുഹമ്മദ് വെട്ടുകാട് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.