ദുബൈ: ഇൗ വർഷം സ്കൂൾ തുറന്നപ്പോൾ ഇന്ത്യൻ ഹൈസ്കൂൾ ദുബൈയിലെ സെഹൽ ഷിബുവും അയ്ദാൻ ഹാനി നദീറും അതീവ സന്തോഷത്തിലാണ്. പുതിയ ക്ലാസിലേക്ക് ജയിച്ചു കയറിയതും പുതിയ കൂട്ടുകാരെ കിട്ടിയതും മാത്രമല്ല ഇൗ സന്തോഷത്തിന് കാരണം. യു.എ.ഇയിലെ പ്രമുഖ ക്ലബുകളിലൊന്നായ ദുബൈ അൽ നാസർ ക്ലബിെൻറ അണ്ടർ 13 ഫുട്ബാൾ ടീമിൽ ഇടം പിടിച്ചാണ് ഇൗ കൊച്ചു മിടുക്കൻമാൻ മുന്നോട്ടു കുതിക്കുന്നത്. പ്രസിഡൻറ് ശൈഖ് ഖലീഫ ബിൻ സായിദ് ആൽ നഹ്യാെൻറ നിർദേശാനുസരണം പുതുതായി ആവിഷ്കരിച്ച നിയമപ്രകാരം യു.എ.ഇയിൽ ജനിച്ച വിദേശ രാജ്യക്കാർക്കും ദേശീയ^അന്തർദേശീയ മത്സരങ്ങളിൽ രാജ്യത്തെ പ്രതിനിധീകരിക്കാൻ അനുമതിയുണ്ട്. ഇൗ നിയമ പ്രകാരം ദുബൈയിലെ ഒരു പ്രമുഖ ക്ലബ് ടീമിൽ സ്ഥാനം ലഭിച്ചവരെന്ന നിലയിൽ ചരിത്രത്തിലും ഇടം പിടിച്ചിരിക്കുകയാണ് രണ്ടു പേരും.
ജെംസ് കിൻറർഗാർട്ടൻ സ്കൂളിൽ പഠിക്കവെ അവിടുത്തെ ഫുട്ബാൾ കോച്ച് അരുൺ പ്രതാപ് നൽകിയ പ്രചോദനത്തെ തുടർന്നാണ് സെഹലിനെ ബൂട്ടണിയിക്കാൻ പിതാവ് തയ്യാറായത്. ജെംസ് മോഡേൺ അക്കാദമിയിൽ പഠിച്ചിരുന്ന അയ്ദാൻ ഫുട്ബാളിൽ വിശദ പരിശീലനം നൽകുന്നതിന് രൂപം നൽകിയ അറേബ്യൻ സ്ട്രൈക്കേഴ്സ് ക്ലബിലാണ് കളി തുടങ്ങിയത്. സ്കൂൾ തല മത്സരങ്ങൾ മുതൽ അന്താരാഷ്ട്ര മത്സരങ്ങളിൽ വരെ കളം നിറഞ്ഞ് കളിച്ച ഇരുവരുടെയും വൈഭവം വിലയിരുത്തി ബോധ്യപ്പെട്ട അൽ നാസർ ക്ലബ് കഴിഞ്ഞ ദിവസമാണ് ടീമിലേക്ക് അംഗത്വം നൽകാൻ തീരുമാനിച്ചത്.
ബാർസിലോണയിലും ഡെൻമാർക്കിലും അന്താരാഷ്ട്ര മത്സരങ്ങളിൽ കളിച്ചിട്ടുള്ള സെഹലും അയ്ദാനും മാഞ്ചസ്റ്റർ സിറ്റി ക്ലബിൽ നിന്ന് പ്രത്യേക പരിശീലനവും നേടിയിട്ടുണ്ട്. രണ്ടുപേരും ദുബൈ ബാഴ്സലോണ അക്കാദമിയിലും കോച്ചിങ് നേടി.
ഗോവയിൽ നടന്ന ഇന്ത്യൻ സ്കൂൾ ഫുട്ബാളിലെ മികച്ച കളിക്കാരനായിരുന്നു തൃശൂർ പറവട്ടാനി കടേമ്പാട്ടിൽ ഷിബു മുത്തലിഫിെൻറയും ഷംനയുടെയും മകൻ സെഹൽ. യു.എ.ഇ ഫുട്സൽ ടൂർണമെൻറിലെ വിജയടീമിെൻറ കാപ്റ്റനുമായിരുന്നു. ദുബൈ സ്പോർട്സ് കൗൺസിൽ ഹത്തയിൽ സംഘടിപ്പിച്ച അണ്ടർ 13 ഫുട്ബാൾ ടൂർണമെൻറിൽ ടോപ് സ്കോററായിരുന്നു കൊരട്ടി സ്വദേശി നദീർ ചോലെൻറയും ആലപ്പുഴ പൊന്നാംവെളി പുതിയ മാളികയിൽ ക്ഷമാ കാസിമിെൻറയും മകൻ അയ്ദാൻ.
ഏതെ പ്രതീക്ഷ പകരുന്ന താരങ്ങളായ ഇരുവർക്കും കേരള സ്റ്റേറ്റ് ടീമിലേക്ക് നേരിട്ട് പ്രവേശനം നൽകണമെന്ന് അഭ്യർഥിക്കുമെന്ന് ഇവരെ പരിശീലിപ്പിക്കുന്ന കേരള സ്റ്റേറ്റ് അണ്ടർ 16 ടീം മുൻ കോച്ചു കൂടിയായ അരുൺ പ്രതാപ് ഗൾഫ് മാധ്യമത്തോടു പറഞ്ഞു. യു.എ.ഇയിലെ സ്വദേശി ടീമംഗങ്ങൾക്കൊപ്പം കളിക്കുന്നത് ഇവർക്ക് കുടുതൽ കരുത്ത് പകരും. എം.ജി. യൂനിവേഴ്സിറ്റി^എഫ്.എ.സി.ടി ടീമുകളിൽ കളിച്ചിരുന്ന അരുൺ പ്രതാപിന് കാലിനേറ്റ പരിക്കിനെ തുടർന്ന് ഏറെ കാലം പുറത്തിരിക്കേണ്ടി വന്നു. പുതു തലമുറയിലെ മികച്ച കളിക്കാരെ ഉയരങ്ങളിലെത്തിച്ച് അവർക്ക് അളവറ്റ അവസരങ്ങൾ ഒരുക്കി നൽകണമെന്ന് അന്നേ മനസിൽ സൂക്ഷിച്ച സ്വപ്നമാണെന്നും അവ ഒന്നൊന്നായി സാക്ഷാൽക്കരിക്കപ്പെടുന്നതിൽ അഭിമാനമുണ്ടെന്നും അരുൺ പ്രതാപ് പറഞ്ഞു. താൻ പരിശീലിപ്പിക്കുന്ന വിദ്യാർഥികൾക്കു പുറമെ ഫുട്ബാൾ പ്രതിഭയുള്ള മറ്റ് കുഞ്ഞുങ്ങളെക്കുറിച്ചറിഞ്ഞാലും അവരെ കണ്ട് പ്രോത്സാഹനം നൽകാനും അവർക്കായി അവസരങ്ങളുടെ വാതിലുകൾ തുറന്നു കൊടുക്കാനും ശ്രമിക്കുന്നുണ്ട്. വളർന്നു വരുന്ന പ്രതിഭകൾക്ക് ഏറ്റവും മികച്ച പരിശീലനം സാധ്യമാക്കാൻ ലക്ഷ്യമിട്ട് വിപുലമായ ഫുട്ബാൾ അക്കാദമി തുടക്കമിടാനുള്ള ശ്രമത്തിലാണ് ഇദ്ദേഹമിപ്പോൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.