പൊ​ലീ​സു​കാ​ര​നെ ഉ​പ​ദ്ര​വി​ച്ച​യാ​ൾ​ക്ക്​ ര​ണ്ടു​മാ​സം ത​ട​വ്​

ദു​ബൈ: പൊ​ലീ​സ്​ ഉ​ദ്യോ​ഗ​സ്ഥ​നെ ഉ​പ​ദ്ര​വി​ക്കു​ക​യും പ​രി​ക്കേ​ൽ​പി​ക്കു​ക​യും ചെ​യ്ത താ​മ​സ​ക്കാ​ര​ന്​ ര​ണ്ടു​മാ​സം ത​ട​വ്​ ശി​ക്ഷ വി​ധി​ച്ചു. ഈ ​വ​ർ​ഷം മാ​ർ​ച്ചി​ൽ ന​ട​ന്ന സം​ഭ​വ​ത്തി​ലാ​ണ്​ ശി​ക്ഷ വി​ധി​ച്ച​ത്. നാ​യി​ഫ്​ പൊ​ലീ​സ്​ സ്​​റ്റേ​ഷ​നി​ൽ മ​റ്റൊ​രാ​ളു​മാ​യു​ള്ള ത​ർ​ക്കം പ​രി​ഹ​രി​ക്കാ​നെ​ത്തി​യ പ്ര​തി പൊ​ലീ​സ്​ നി​ർ​ദേ​ശം പാ​ലി​ക്കാ​തെ കു​പി​ത​നാ​വു​ക​യാ​യി​രു​ന്നു. ഇ​യാ​ളെ ശാ​ന്ത​നാ​ക്കാ​നും വ്യ​ക്തി വി​വ​ര​ങ്ങ​ൾ ചോ​ദി​ച്ച​റി​യാ​നു​മു​ള്ള പൊ​ലീ​സി​ന്‍റെ ശ്ര​മ​ത്തി​നും ഇ​യാ​ൾ സ​ഹ​ക​രി​ച്ചി​ല്ല. തു​ട​ർ​ന്ന്​ പൊ​ലീ​സ്​ ഉ​ദ്യോ​ഗ​സ്ഥ​നെ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​ൽ ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ ക​ണ്ണി​നും ചെ​റു​വി​ര​ലി​നും പ​രി​ക്കേ​റ്റി​രു​ന്നു. കോ​ട​തി​യി​ൽ വി​ചാ​ര​ണ​ക്കി​ടെ പ്ര​തി കു​റ്റം സ​മ്മ​തി​ച്ചു. ശി​ക്ഷാ കാ​ലാ​വ​ധി ക​ഴി​ഞ്ഞാ​ൽ പ്ര​തി​യെ നാ​ടു​ക​ട​ത്താ​നും ഉ​ത്ത​ര​വാ​യി​ട്ടു​ണ്ട്.

Tags:    
News Summary - Two months imprisonment for the person who harassed the policeman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.