മനാമ: സൗദി അറേബ്യയുടെ പ്രദേശത്ത് ഫലസ്തീൻ രാജ്യം നിർമിക്കണമെന്ന ഇസ്രായേലിന്റെ പ്രസ്താവനയെ ബഹ്റൈൻ ശൂറ കൗൺസിലും പാർലമെന്റും അപലപിച്ചു. ഇത്തരത്തിലുള്ള പ്രസ്താവനകൾ കുറ്റകരവും അന്താരാഷ്ട്ര നയങ്ങളുടെയും ഐക്യരാഷ്ട്ര സഭയുടെ നിയമങ്ങളുടെയും വ്യക്തമായ ലംഘനമാണെന്നും കൗൺസിൽ വ്യക്തമാക്കി. സൗദിക്കുള്ള പൂർണ ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതായും അവരുടെ പരമാധികാരത്തെ സംരക്ഷിക്കാനുള്ള എല്ലാ പിന്തുണയും അറിയിക്കുന്നതായും കൗൺസിൽ അറിയിച്ചു.
ഫലസ്തീൻ മേഖലയിലെ പൂർണസ്വാതന്ത്ര്യത്തിനും പരാമാധികാരമുള്ള ഒരു രാജ്യം നിർമിക്കാനുമുള്ള അവരുടെ അവകാശത്തെ പിന്തുണക്കുന്നതായും അറിയിച്ചു. കഴിഞ്ഞ മേയിൽ നടന്ന അറബ് ഉച്ചകോടിയിൽ ബഹ്റൈൻ പ്രഖ്യാപിച്ച ദ്വിരാഷ്ട്ര പരിഹാരം നടപ്പാക്കാനുള്ള നിലപാടുകളിൽ ഉറച്ചുനിൽക്കുന്നതായും കൗൺസിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.