റാസല്‍ഖൈമ: അര്‍ബുദത്തെ ചെറുക്കുന്നതിനുള്ള പഠന ഗവേഷണ ധനസമാഹരണാര്‍ഥം റാസൽഖൈമയിൽ നടന്ന ടെറി ഫോക്സ് റണ്ണിൽ പങ്കാളികളായി നൂറുകണക്കിന് പേർ.
യു.എ.ഇ സുപ്രീം കൗണ്‍സില്‍ അംഗവും റാസല്‍ഖൈമ ഭരണാധിപനുമായ ശൈഖ് സഊദ് ബിന്‍ സഖര്‍ ആല് ഖാസിമി ഉദ്ഘാടനം ചെയ്തു. റാക് അല്‍ ഖ്വാസിം കോര്‍ണിഷില്‍ നിന്നാണ് മൂന്ന്, അഞ്ച് കിലോമീറ്റര്‍ റൺ ആരംഭിച്ചത്.
ശൈഖ് സഊദ് ബിന്‍ സഖര്‍ ആല് ഖാസിമിയുടെ രക്ഷാകര്‍തൃത്വത്തില്‍ സഖര്‍ ബിന്‍ മുഹമ്മദ് ആല് ഖാസിമി ചാരിറ്റിയുടെ സഹകരണത്തോടെയാണ് ടെറി ഫോക്സ് റണ്‍ നടന്നത്. ഇതില്‍നിന്ന് സമാഹരിച്ച തുക അല്‍ഐന്‍ സർവകലാശാലയിലെ അര്‍ബുദ പഠന ഗവേഷണങ്ങള്‍ക്ക് ഉപയോഗിക്കുമെന്ന് അധികൃതർ പറഞ്ഞു. കോവിഡ് പ്രതിസന്ധിയില്‍
കഴിഞ്ഞ വര്‍ഷം ടെറി ഫോക്സ് റണ്‍ ഉപേക്ഷിച്ചിരുന്നു. തദ്ദേശീയർക്കൊപ്പം വിവിധ രാജ്യക്കാരും മലയാളികളും റണ്ണിൽ പങ്കാളികളായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.