മനാമ: വിവിധ രാജ്യങ്ങളിലേക്ക് പുതുതായി നിയോഗിച്ച അംബാസഡർമാരുമായി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ ചർച്ച നടത്തി. ചൈനയിലേക്കുള്ള ബഹ്റൈൻ അംബാസഡർ ഡോ. മുഹമ്മദ് ഗസ്സാൻ മുഹമ്മദ് അദ്നാൻ ശൈഖ്, ഇന്തോനേഷ്യയിലേക്കുള്ള അംബാസഡർ അഹ്മദ് അബ്ദുല്ല അൽ ഹർമസി അൽ ഹാജിരി, തായ്ലൻറിലേക്കുള്ള ബഹ്റൈൻ അംബാസഡർ മുന അബ്ബാസ് മഹ്മൂദ് രിദ, ഫ്രാൻസിലേക്കുള്ള അംബാസഡർ ശൈഖ് ഖലീഫ ബിൻ അഹ്മദ് ബിൻ അബ്ദുല്ല ആൽ ഖലീഫ, ബ്രസീലിലേക്കുള്ള അംബാസഡർ ബദ്ർ അബ്ബാസ് അൽ ഹുലൈബി എന്നിവരെയാണ് സ്വീകരിച്ചത്.
വിവിധ രാജ്യങ്ങളുമായി സൗഹൃദം ശക്തിപ്പെടുത്താനും രാജ്യത്തിന് ഗുണകരമായ വിധത്തിൽ സഹകരണം ശക്തിപ്പെടുത്താനുമാണ് ബഹ്റൈൻ ആഗ്രഹിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. അംബാസഡർമാരായി നിയമിച്ച് ഹമദ് രാജാവ് നൽകിയ അംഗീകാരം രാജ്യത്തിന് വേണ്ടി പ്രവർത്തിക്കാനുള്ള ഊർജമായി മാറട്ടെയെന്നും ഏൽപിക്കപ്പെട്ട ചുമതല ഭംഗിയായി നിർവഹിക്കാൻ സാധിക്കെട്ടയെന്നും അദ്ദേഹം ആശംസിച്ചു.
റിഫ പാലസിൽ നടന്ന ചർച്ചയിൽ വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിൻ റാഷിദ് അൽ സയാനിയും സന്നിഹിതനായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.