ദുബൈ: ലോകത്തെ ഏറ്റവും വേഗമേറിയ ഓട്ടക്കാരൻ ഉസൈൻ ബോൾട്ട് എക്സ്പോ 2020 ദുബൈയിലെത്തും. ഈ മാസം 13ന് ഭിന്നശേഷിക്കാർക്ക് വേണ്ടി പ്രവർത്തിക്കുന്ന അൽ നൂർ റിഹാബിലിറ്റേഷൻ ആൻഡ് വെൽഫെയർ അസോസിയേഷന് ഫണ്ട് സമാഹരണത്തിനായാണ് ഇദ്ദേഹം വിശ്വമേള നഗരിയിലൂടെ ഓടുക. 1.45 കിലോമീറ്റർ ഫാമിലി റണ്ണിലാണ് ഉസൈൻ ബോൾട്ട് പങ്കെടുക്കുക. മേളയുടെ ഔദ്യോഗിക പങ്കാളികളിലൊരാളായ പെപ്സികോയാണ് അംബാസഡറായി കൊണ്ടുവരുന്നുത്.
എക്സ്പോ 2020 സ്പോർട്സ്, ഫിറ്റ്നസ് ആൻഡ് വെൽബീയിങ് വിഭാഗവുമായി സഹകരിച്ചാണ് പരിപാടി ഒരുക്കുന്നത്. സ്പോർട്സിന് ആളുകളെയും സമൂഹങ്ങളെയും രാഷ്ട്രങ്ങളെയും ഒരുമിപ്പിക്കാനുള്ള ശക്തിയുണ്ടെന്നും, അതിനാൽ ഉസൈൻ പരിപാടിയിൽ എത്തുമെന്ന് സമ്മതിച്ചതിൽ അഭിമാനമുണ്ടെന്നും സംഘാടകർ പറഞ്ഞു.
11 തവണ ലോക ചാമ്പ്യൻ, 8 തവണ ഒളിമ്പിക് സ്വർണ മെഡൽ ജേതാവ്, ഒന്നിലധികം ലോക റെക്കോഡുകളുടെ ഉടമ എന്നിങ്ങനെ നേടിയെടുത്ത് വേഗരാജാവ് എന്ന നിലയിൽ ട്രാക്കിലും ഫീൽഡിലും ആധിപത്യം പുലർത്തുന്ന ബോൾടിെൻറ വരവിനെ ആകാംക്ഷപൂർവമാണ് നോക്കിക്കാണുന്നതെന്നും അവർ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.