Representational Image

പുരസ്കാരത്തിന്​ സൃഷ്ടികൾ ക്ഷണിച്ചു

ഷാ​ർ​ജ: പ​തി​ന​ഞ്ചാ​മ​ത് പാം ​അ​ക്ഷ​ര തൂ​ലി​ക ക​ഥ, ക​വി​ത പു​ര​സ്കാ​ര​ങ്ങ​ൾ​ക്ക് സൃ​ഷ്ടി​ക​ൾ ക്ഷ​ണി​ച്ചു. യു.​എ.​ഇ​യി​ൽ​നി​ന്നു​ള്ള മ​ല​യാ​ള എ​ഴു​ത്തു​കാ​രി​ൽ​നി​ന്നു​മാ​ണ് ക​ഥ​ക​ളും ക​വി​ത​ക​ളും ക്ഷ​ണി​ക്കു​ന്ന​ത്. സൃ​ഷ്ടി​ക​ൾ അ​ച്ച​ടി​രൂ​പ​ത്തി​ലോ ഓ​ൺ​ലൈ​ൻ മാ​ധ്യ​മ​ങ്ങ​ളി​ലോ സോ​ഷ്യ​ൽ മീ​ഡി​യ​ക​ളി​ലോ ദൃ​ശ്യ-​ശ്ര​വ്യ മാ​ധ്യ​മ​ങ്ങ​ളി​ലോ പ്ര​സി​ദ്ധ​പ്പെ​ടു​ത്താ​ത്ത​തും മ​ല​യാ​ള​ത്തി​ൽ ര​ചി​ച്ച​തു​മാ​യി​രി​ക്ക​ണം.

സൃ​ഷ്ടി​ക​ൾ മൗ​ലി​ക​മാ​യി​രി​ക്ക​ണം. സൃ​ഷ്ടി​ക​ൾ ല​ഭി​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി 2023 ഡി​സം​ബ​ർ 20. മു​ൻ വ​ർ​ഷ​ങ്ങ​ളി​ൽ പാം ​പു​ര​സ്കാ​രം ല​ഭി​ച്ച​വ​രെ അ​ത​ത് മ​ത്സ​ര​ത്തി​ൽ വീ​ണ്ടും പ​രി​ഗ​ണി​ക്കു​ന്ന​ത​ല്ല. അ​യ​ക്കേ​ണ്ട വി​ലാ​സം, awardpalm@gmail.com. പാം ​സ​ർ​ഗ​സം​ഗ​മ​ത്തി​ൽ പു​ര​സ്കാ​ര​ങ്ങ​ൾ വി​ത​ര​ണം​ചെ​യ്യു​മെ​ന്ന് പ്ര​സി​ഡ​ന്റ് സ​ലീം അ​യ്യ​ന​ത്ത്, സെ​ക്ര​ട്ട​റി വി​ജു സി. ​പ​ര​വൂ​ർ എ​ന്നി​വ​ർ അ​റി​യി​ച്ചു. വി​വ​ര​ങ്ങ​ൾ​ക്ക്, 050 4146105, 0505152068, 0528368874.

Tags:    
News Summary - The Literary works were invited for the award

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.