സാ​ഹ​സി​ക യാ​ത്രി​ക​രെ ആ​ക​ർ​ഷി​ച്ച്​​ റാ​ക്​ മ​ല​നി​ര​ക​ൾ

മ​ധ്യ​പൂ​ര്‍വ ദേ​ശ​ത്തെ പ്ര​മു​ഖ ഹൈ​ക്കി​ങ്​ ഇ​വ​ന്‍റാ​യ ‘ഹൈ​ലാ​ന്‍ഡ​ര്‍ അ​ഡ്വ​ഞ്ച​റി’​ന്‍റെ നാ​ലാ​മ​ത് പ​തി​പ്പി​ന് റാ​സ​ല്‍ഖൈ​മ ഒ​രു​ങ്ങു​ന്നു. റാ​ക് ഹ​ജ്ജാ​ര്‍ പ​ര്‍വ്വ​ത നി​ര​ക​ളി​ലൂ​ടെ 80 കി​ലോ മീ​റ്റ​റി​ല​ധി​കം കാ​ല്‍ ന​ട സ​ഞ്ചാ​ര​ത്തി​നു​ള്ള സ​ജ്ജീ​ക​ര​ണ​ങ്ങ​ളാ​ണ് 2025 ഫെ​ബ്രു​വ​രി ഏ​ഴ് മു​ത​ല്‍ ഒ​മ്പ​ത് വ​രെ ന​ട​ക്കു​ന്ന ഹൈ​ലാ​ന്‍ഡ​ര്‍ അ​ഡ്വ​ഞ്ച​റി​നാ​യി സം​വി​ധാ​നി​ക്കു​ന്ന​ത്. ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ അ​ന്താ​രാ​ഷ്ട്ര ഹൈ​ക്കി​ങ്​ അ​സോ​സി​യേ​ഷ​നാ​യ ഹൈ​ലാ​ന്‍ഡ​ര്‍ അ​ഡ്വ​ഞ്ച​റി​ന്‍റെ റാ​സ​ല്‍ഖൈ​മ​യി​ലേ​ക്കു​ള്ള തി​രി​ച്ച് വ​ര​വ് പ്ര​ഖ്യാ​പി​ക്കു​ന്ന​തി​ല്‍ റാ​ക് ടൂ​സി​റം ഡെ​വ​ല​പ്പ്മെ​ന്‍റ് അ​തോ​റി​റ്റി (റാ​ക് ടി.​ഡി.​എ) ആ​വേ​ശ​ത്തി​ലാ​ണെ​ന്ന് ബ​ന്ധ​പ്പെ​ട്ട​വ​ര്‍ പ​റ​ഞ്ഞു.

80 കി​ലോ മീ​റ്റ​റോ​ളം വ്യാ​പി​ച്ച് കി​ട​ക്കു​ന്ന യു.​എ.​ഇ​യി​ലെ ഏ​റ്റ​വും ദൈ​ര്‍ഘ്യ​മേ​റി​യ ഹൈ​ക്കി​ങ്​ ട്ര​യ​ലു​ക​ളു​ടെ ആ​സ്ഥാ​ന​മാ​യ ജെ​യ്സ് മ​ല​നി​ര​യു​ടെ പ​ര്യ​വേ​ക്ഷ​ണ​ത്തി​ന് ഹൈ​ക്ക​ര്‍മാ​രെ​യും സാ​ഹ​സി​ക ത​ല്‍പ​ര​രെ​യും ഈ ​പ്രീ​മി​യ​ര്‍ ദീ​ര്‍ഘ​ദൂ​ര ഹൈ​ക്കി​ങ്​ ച​ല​ഞ്ച് അ​നു​വ​ദി​ക്കും. രാ​ജ്യ​ത്തി​ന്‍റെ പൈ​തൃ​ക​വും റാ​സ​ല്‍ഖൈ​മ​യു​ടെ സ​മ്പ​ന്ന​മാ​യ ച​രി​ത്ര​വും വൈ​വി​ധ്യ​വും പ്ര​ദ​ര്‍ശി​പ്പി​ക്കു​ന്ന പൗ​രാ​ണി​ക വാ​സ​സ്ഥ​ല​ങ്ങ​ളും കൃ​ഷി സ്ഥ​ല​ങ്ങ​ളും ക​ണ്ട​ത്തൊ​നും ച​രി​ത്ര-​സാം​സ്ക്കാ​രി​ക ഭൂ​പ്ര​കൃ​തി​ക​ളി​ലൂ​ടെ കാ​ല്‍ന​ട യാ​ത്ര ന​ട​ത്താ​നു​ള്ള അ​തു​ല്യ​മാ​യ അ​വ​സ​ര​മാ​ണ് ഈ ​സാ​ഹ​സി​ക മ​ല​നി​ര കാ​ല്‍ന​ട യാ​ത്ര​യെ വേ​റി​ട്ടു നി​ര്‍ത്തു​ന്ന​ത്. വ​ര്‍ത്ത​മാ​ന​കാ​ല​ത്തി​ന്‍റെ പ്ര​കൃ​തി ഭം​ഗി ആ​സ്വ​ദി​ച്ച് ഭൂ​ത​കാ​ല​വു​മാ​യി ആ​ഴ​ത്തി​ലു​ള്ള ബ​ന്ധം പ്ര​ദാ​നം ചെ​യ്യു​ന്ന​താ​കും ഹൈ​ലാ​ന്‍ഡ​ര്‍ അ​ഡ്വ​ഞ്ച​റെ​ന്ന് സം​ഘാ​ട​ക​ര്‍ അ​വ​കാ​ശ​പ്പെ​ടു​ന്നു. പാ​റ​ക്കെ​ട്ടു​ക​ള്‍ നി​റ​ഞ്ഞ പ്ര​ദേ​ശ​ത്ത് നൂ​റ്റാ​ണ്ടു​ക​ളാ​യി ക​ഴി​ഞ്ഞു​വ​ന്ന ക​മ്യൂ​ണി​റ്റി​ക​ള്‍ എ​ങ്ങി​നെ അ​ഭി​വൃ​ദ്ധി പ്രാ​പി​ച്ചു​വെ​ന്ന​തും ഈ ​യാ​ത്ര എ​ടു​ത്തു​കാ​ണി​ക്കും.


പ്ര​കൃ​തി സം​ര​ക്ഷ​ണ​ത്തി​നൊ​പ്പം സു​സ്ഥി​ര വി​നോ​ദ സ​ഞ്ചാ​ര കേ​ന്ദ്ര​മാ​യി മാ​റാ​നു​ള്ള റാ​സ​ല്‍ഖൈ​മ​യു​ടെ കാ​ഴ്ച്ച​പ്പാ​ടു​മാ​യി യോ​ജി​പ്പി​ച്ചാ​ണ് ഹൈ​ലാ​ന്‍ഡ​ര്‍ അ​ഡ്വ​ഞ്ച​ര്‍ ആ​സൂ​ത്ര​ണം ചെ​യ്തി​ട്ടു​ള്ള​ത്. പ​രി​സ്ഥി​തി​യെ സം​ര​ക്ഷി​ക്കേ​ണ്ട​തി​ന്‍റെ പ്രാ​ധാ​ന്യം ബോ​ധി​പ്പി​ക്കു​ന്ന പ​രി​സ്ഥി​ത ശാ​സ്ത്ര ശി​ല്‍പ്പാ​ശാ​ല​ക​ളും പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി അ​വ​ത​രി​പ്പി​ക്കും. റാ​സ​ല്‍ഖൈ​മ​യു​ടെ പ്ര​കൃ​തി ഭം​ഗി താ​റു​മാ​റാ​ക്കാ​തെ വ​രും ത​ല​മു​റ​ക​ള്‍ക്ക് കൈ​മാ​റു​മെ​ന്ന സ​ന്ദേ​ശ​വും സു​സ്ഥി​ര ടൂ​റി​സം പ്ര​വ​ര്‍ത്ത​ന​ങ്ങ​ളു​ടെ പ്രാ​ധാ​ന്യ​ത്തെ​ക്കു​റി​ച്ചും യാ​ത്ര​യി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​വ​ര്‍ പ​ഠി​ക്കും.

ക​ഴി​ഞ്ഞ വ​ര്‍ഷം 20 വ്യ​ത്യ​സ്ത രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്നാ​യി 240 പേ​ര്‍ റാ​ക് സാ​ഹ​സി​ക കാ​ല്‍ന​ട യാ​ത്ര​യി​ല്‍ പ​ങ്കാ​ളി​ക​ളാ​യ​താ​യി ഹൈ​ലാ​ന്‍ഡ​ര്‍ അ​ഡ്വ​ഞ്ച​ര്‍ യു.​എ.​ഇ എം.​ഡി​യും അ​ഡ്വ​ഞ്ച​ര്‍ ഔ​ട്ട്ഡോ​ര്‍ സ്ഥാ​പ​ക​നു​മാ​യ ഫാ​ദി ഹ​ച്ചി​ച്ചൊ പ​റ​ഞ്ഞു. റാ​സ​ല്‍ഖൈ​മ​യു​ടെ പൈ​തൃ​ക​വും സം​സ്കാ​ര​വും ഉ​യ​ര്‍ത്തി​കാ​ട്ടു​ന്ന​ത് ഇ​ക്കു​റി​യും തു​ട​രു​മെ​ന്നും ക്യാ​മ്പ് പ്രോ​ഗ്രാ​മു​ക​ള്‍ കൂ​ടു​ത​ല്‍ വി​നോ​ദ​വും ആ​രോ​ഗ്യ സം​രം​ഭ​ങ്ങ​ളും മി​ക​ച്ച​താ​ക്കു​മെ​ന്നും ഫാ​ദി അ​ഭി​പ്രാ​യ​പ്പെ​ട്ടു. സാ​ഹ​സി​ക കാ​ല്‍ ന​ട സ​ഞ്ചാ​ര​വി​നോ​ദ​ത്തി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ര്‍ക്ക് www.highlanderadventure.com/enus/rasalkhaimah വെ​ബ് സൈ​റ്റി​ല്‍ പേ​രു​ക​ള്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്യാം. പെ​ഗാ​സ​സ്, ഒ​റി​യോ​ണ്‍, ലി​റ എ​ന്നീ പേ​രു​ക​ളി​ല്‍ മൂ​ന്ന് വി​ഭാ​ഗ​ങ്ങ​ളി​ലാ​യി 50, 30, 25 കി​ലോ മീ​റ്റ​റു​ക​ള്‍ താ​ണ്ടു​ന്ന യാ​ത്ര​ക്ക് യ​ഥാ​ക്ര​മം 266, 139, 61 ഡോ​ള​റാ​ണ് ര​ജി​സ്ട്രേ​ഷ​ന്‍ ഫീ​സ്. 

Tags:    
News Summary - The Rak Mountains attract adventure travelers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.