ട്വൻറി 20 ലോകകപ്പ്​ യു.എ.ഇയിലും ഒമാനിലുമായി നടത്തിയേക്കും

ദുബൈ: ഒക്​ടോബർ -നവംബർ മാസങ്ങളിൽ ഇന്ത്യയിൽ നടക്കേണ്ട ട്വൻറി20 ലോകകപ്പ്​ യു.എ.ഇയിലും ഒമാനിലുമായി നടത്താൻ ആലോചന.

ഇതു​ സംബന്ധിച്ച്​ ഇന്ത്യൻ ക്രിക്കറ്റ്​ കൺട്രോൾ ബോർഡ്​ (ബി.സി.സി.ഐ) രാജ്യാന്തര ക്രിക്കറ്റ്​ ബോർഡി​നെ​ (ഐ.സി.സി) സമ്മതമറിയിച്ചതായാണ്​ സൂചന. നേരത്തേ ഇന്ത്യയിൽ നടത്താനായിരുന്നു ബി.സി.സി.ഐയുടെ പദ്ധതി. എന്നാൽ, നാല്​ ആഴ്​ചക്കുള്ളിൽ തീരുമാനം അറിയിക്കണമെന്ന്​ ഐ.സി.സി നിലപാടെടുത്തതോടെയാണ്​ വേദി മാറ്റുന്നകാര്യം വീണ്ടും ചർച്ചയിൽ എത്തിയത്​. യു.എ.ഇയിൽ അബൂദബി, ദുബൈ, ഷാർജ എന്നിവിടങ്ങളിലും ഒമാനിൽ മസ്​കത്തിലും ടൂർണമെൻറ്​ നടത്താനാണ്​ ആലോചിക്കുന്നതെന്ന്​ ബി.സി.സി.ഐ വൃത്തങ്ങൾ അറിയിച്ചു.ഇന്ത്യയിൽ കോവിഡ്​ വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ഐ.പി.എല്ലിൽനിന്ന്​ വിദേശ താരങ്ങളടക്കം പിന്മാറിയിരുന്നു.

ഇതോടെ ലോകകപ്പും ഇന്ത്യയിൽ നടത്തരുതെന്ന്​ ആവശ്യം ഉയർന്നു. ഐ.പി.എൽ സെപ്​റ്റംബറിൽ യു.എ.ഇയിൽ നടത്താൻ തീരുമാനിച്ചതിന്​ പിന്നാലെയാണ്​ ലോകകപ്പിനും ഗൾഫിനെ പരിഗണിക്കുന്നത്​.ഇംഗ്ലണ്ട്, ആസ്​ട്രേലിയ എന്നീ രാജ്യങ്ങളെയും ലോകകപ്പ്​ വേദിയായി പരിഗണിച്ചിരുന്നു. എന്നാൽ, ബി.സി.സി.ഐക്ക്​ താൽപര്യം യു.എ.ഇയാണ്​. ഇംഗ്ലണ്ടിലേക്കോ ആസ്​ട്രേലിയയിലേക്കോ മാറ്റിയാൽ ടൂർണമെൻറി​െൻറ നടത്തിപ്പ്​ ചുമതല ആ രാജ്യങ്ങളിലെ ക്രിക്കറ്റ്​ ബോർഡുകൾക്ക്​ കൈമാറേണ്ടി വരുമെന്നും ബി.സി.സി.ഐ ഭയക്കുന്നു. എന്നാൽ, യു.എ.ഇയിൽ എമ​ിറേറ്റ്​സ്​ ക്രിക്കറ്റ്​ ബോർഡുമായി ബി.സി.സി.​െഎ നല്ല ബന്ധത്തിലാണ്​. ഇന്ത്യയുടെ മത്സരങ്ങൾക്ക്​ ആതിഥേയത്വം വഹിക്കാൻ അടുത്തിടെ കരാറിൽ ഒപ്പുവെച്ചിരുന്നു. ബി.സി.സി.ഐയുടെ ചുമതലയിൽതന്നെ യു.എ.ഇയിൽ നടത്താനാണ്​ പദ്ധതി.

ടൂർണമെൻറ്​ ഉപേക്ഷിക്കേണ്ടി വന്നാൽ കോടികളുടെ നഷ്​ടമുണ്ടാകും എന്നതും ബി.സി.സി.ഐയെ പ്രതിസന്ധിയിലാക്കി. അബൂദബി, ഷാർജ, ദുബൈ എന്നിവക്ക്​ പുറമെ കരുതൽ എന്ന നിലയിലാണ്​ മസ്​കത്തിനെ പരിഗണിക്കുന്നത്​. ഒക്​ടോബർ 10ന്​ ഐ.പി.എൽ അവസാനിക്കുന്നതിനു പിന്നാലെ മാസാവസാനത്തോടെ ലോകകപ്പും തുടങ്ങാനാണ്​ പദ്ധതി. യു.എ.ഇയിലെ പിച്ചുകൾക്ക്​ വിശ്രമം ലഭിക്കുന്നതിനാണ്​ മൂന്നാഴ്​ചയുടെ ഇടവേള നൽകുന്നത്​.എന്നാൽ, ഇതിനു​ മു​േമ്പ ആദ്യ പാദ മത്സരങ്ങൾ മസ്​കത്തിൽ നടത്താനും ആലോചിക്കുന്നു. ആദ്യ റൗണ്ടുകൾ മാത്രമായിരിക്കും മസ്​കത്തിൽ നടക്കുക.

ചോദ്യങ്ങളുന്നയിച്ച്​ അസോസിയേറ്റ്​ രാജ്യങ്ങൾ

ഐ.സി.സി ബോർഡ്​ യോഗത്തിൽ ​അസോസിയേറ്റ്​ രാജ്യങ്ങൾ നിരവധി ചോദ്യങ്ങളാണ്​ ബി.സി.സി.ഐയുടെ മുന്നിൽ ഉയർന്നത്​.എട്ട്​ ടീമുകളെ പ​ങ്കെടുപ്പിച്ച്​ സെപ്​റ്റംബറിൽ ഐ.പി.എൽ നടത്താൻ കഴിയാത്ത ഇന്ത്യക്ക്​ ഒക്​ടോബറിൽ 16 ടീമുകളെ പ​ങ്കെടുപ്പിച്ച്​ എങ്ങനെയാണ്​ ലോകകപ്പ്​ നടത്താൻ കഴിയുക എന്ന്​ ഐ.സി.സി ബോർഡ്​ അംഗങ്ങൾ ചോദിച്ചു.

ദിവസവും ലക്ഷക്കണക്കിന്​ കോവിഡ്​ രോഗികൾ ഇപ്പോഴും റിപ്പോർട്ട്​ ചെയ്യുന്ന സാഹചര്യത്തിൽ നാല്​ മാസത്തിനപ്പുറമുള്ള കാര്യങ്ങൾ എന്താകുമെന്ന്​ എങ്ങനെ പ്രവചിക്കാൻ കഴിയുമെന്നും ഐ.സി.സി ആശങ്ക പ്രകടിപ്പിച്ചു. മഴക്കാലമായതിനാലാണ്​ ഐ.പി.എൽ മാറ്റുന്നത്​ എന്നായിരുന്നു ബി.സി.സി.ഐ അറിയിച്ചിരുന്നത്​. എന്നാൽ, ഈ വാദം തെറ്റാണെന്ന്​ ബി.സി.സി.ഐക്ക്​ പോലും അറിയാമെന്നും മഴയെ പേടിച്ച്​ 2500 കോടി വരുമാനമുള്ള ടൂർണമെൻറ്​ മാറ്റില്ലെന്നും കോവിഡാണ്​ കാരണമെന്നും ഐ.സി.സിയിലെ അസോസിയേറ്റ്​ രാജ്യങ്ങൾ ചൂണ്ടിക്കാണിച്ചു.

ലോകകപ്പിലെ 16 ടീമുകളിൽ ഒരു ടീമിന്​ കോവിഡ്​ ബാധിച്ചാൽ എന്തു​ ചെയ്യും, റിസ്​കെടുത്ത്​ എത്ര താരങ്ങൾ ഇന്ത്യയിൽ കളിക്കാൻ തയാറാകും തുടങ്ങിയ ചോദ്യങ്ങളും രാജ്യങ്ങൾ ഉന്നയിച്ചു.

Tags:    
News Summary - The Twenty20 World Cup may be held in the UAE and Oman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.