യു.എ.ഇയിൽ മൂന്ന് ദിവസം പൊതുഅവധി

യു.എ.ഇയിൽ മൂന്ന് ദിവസം പൊതുഅവധി

അബൂദബി: യു.എ.ഇ പ്രസിഡന്‍റ് ശൈഖ് ഖലീഫ ബിന്‍ സായിദ് ആല്‍ നഹ്യാന്‍റെ നിര്യാണത്തോട് അനുബന്ധിച്ച് രാജ്യത്ത് മൂന്ന് ദിവസത്തെ പൊതു അവധിയും 40 ദിവസം ദുഖാചരണവും പ്രഖ്യാപിച്ചു.

എല്ലാ മന്ത്രാലയങ്ങളും വകുപ്പുകള്‍, ഫെഡറല്‍, പ്രാദേശിക, സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് അടക്കം അവധി ബാധകമാവുമെന്ന് വാര്‍ത്താ ഏജൻസിയായ വാം അറിയിപ്പില്‍ വ്യക്തമാക്കി. ഇന്നുമുതല്‍ 40 ദിവസത്തേക്ക് രാജ്യത്തിന്‍റെ പതാക പാതി താഴ്ത്തി ദുഖം ആചരിക്കും.

Tags:    
News Summary - Three days public holiday in the UAE

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.