അബൂദബി: തിരക്കേറിയ സമയങ്ങളിൽ തലസ്ഥാന നഗരിയിലേക്ക് ട്രക്കുകൾ പ്രവേശിക്കുന്നതിനുള്ള വിലക്ക് താൽക്കാലം ഒഴിവാക്കിയതായി അബൂദബി ട്രാഫിക് പൊലീസ് അറിയിച്ചു. ബുധനാഴ്ച മുതൽ അടുത്ത മാസം അഞ്ചു വരെയാണ് വിലക്ക് നീക്കിയത്. എന്നാൽ ആവശ്യമെങ്കിൽ ഈ സൗകര്യം ദീർഘിപ്പിക്കുമെന്നും അധികൃതർ അറിയിച്ചു. രാവിലെ ആറു മുതൽ ഒമ്പത് വരെയും വൈകീട്ട് മൂന്ന് മുതൽ ആറു വരെയുമുള്ള സമയത്തെ ട്രക്ക് ഗതാഗതവിലക്കാണ് അബൂദബി ട്രാഫിക് പൊലീസ് ഒഴിവാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.