അജ്മാന്: അനധികൃതമായി മണൽ കടത്തിയ ട്രക്കുകൾക്കെതിരെ കർശന നടപടിയെടുത്ത് അജ്മാൻ നഗരസഭ. മണൽ കടത്തിയ വാഹനങ്ങൾ അജ്മാന് നഗരസഭ പിടിച്ചെടുക്കുകയും പിഴ ചുമത്തുകയും ചെയ്തു. എമിറേറ്റിൽ അനുമതിയില്ലാതെ മണൽ കടത്തിയാൽ 3000 ദിർഹം പിഴയും വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്യും. പൊതുജനങ്ങൾ നിയന്ത്രണങ്ങൾ പാലിക്കുന്നുണ്ടോയെന്ന് അധികൃതർ നിരീക്ഷണം ശക്തമാക്കിയതോടെയാണ് മണൽ കടത്തുകാരെ പിടികൂടിയത്.
പെർമിറ്റില്ലാതെ മണൽ കടത്തിയതിന് നിരവധി കമ്പനികളുടെ ട്രക്കുകൾക്കും അജ്മാൻ നഗരസഭ പിഴ ചുമത്തിയിട്ടുണ്ട്. ഈ വാഹനങ്ങൾ പിടിച്ചെടുക്കുകയും കണ്ടുകെട്ടുകയും കനത്ത പിഴ ചുമത്തുകയും ചെയ്തതായി അജ്മാൻ നഗരസഭ അധികൃതര്‍ അറിയിച്ചു. അനധികൃത പ്രവര്‍ത്തനങ്ങള്‍ക്കെതിരെ അജ്മാന് നഗരസഭയുടെ മേല്‍നോട്ടത്തില്‍ ആഴ്ചയിൽ മുഴുവൻ ദിവസവും 24 മണിക്കൂറും ഫീൽഡ് മോണിറ്ററിങ് കാമ്പയിനുകൾ ഊർജിതമാക്കിയിട്ടുണ്ട്. അനധികൃത പ്രവര്‍ത്തനങ്ങള്‍ കണ്ടാല്‍ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. നിയമലംഘനങ്ങൾ ശ്രദ്ധയിൽപെട്ടാൽ റിപ്പോർട്ട് ചെയ്യണമെന്നും അധികൃതർ പൊതുജനങ്ങളോട് അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.