അ​ൽ വു​സ്ത വൈ​ൽ​ഡ് ലൈ​ഫ് റി​സ​ർ​വ് പാ​ർ​ക്കി​ൽ​നി​ന്നു​ള്ള കാ​ഴ്ച

ര​ണ്ടു​ വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ൾ വി​ക​സി​പ്പി​ക്കു​ന്നു

മ​സ്ക​ത്ത്​: അ​ൽ വു​സ്ത​യി​ലും തെ​ക്ക​ൻ ശ​ർ​ഖി​യ​യി​ലു​മു​ള്ള ര​ണ്ടു​ വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളി​ൽ നി​ക്ഷേ​പ അ​വ​സ​ര​മൊ​രു​ക്കി പ​രി​സ്ഥി​തി അ​തോ​റി​റ്റി.

വ​ന്യ​ജീ​വി​ക​ളെ സം​ര​ക്ഷി​ക്കാ​നും സ​ന്ദ​ർ​ശ​ക​രെ ആ​ക​ർ​ഷി​ക്കാ​നു​മു​ള്ള പ​ദ്ധ​തി​ക​ളാ​ണ്​ പ​രി​സ്ഥി​തി അ​തോ​റി​റ്റി ഇ​വി​ടെ വി​ഭാ​വ​നം ചെ​യ്ത​ത്. ഒ​മാ​നി​ലെ പ്ര​കൃ​തി സം​ര​ക്ഷ​ണ കേ​ന്ദ്ര​ങ്ങ​ൾ പ്ര​ധാ​ന വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്രം കൂ​ടി​യാ​ണ്. പ്ര​കൃ​തി​ര​മ​ണീ​യ​ത, ക്യാ​മ്പി​ങ്, ഡൈ​വി​ങ്​ സൗ​ക​ര്യ​ങ്ങ​ൾ, വ​ന്യ​ജീ​വി​ക​ൾ തു​ട​ങ്ങി​യ​വ​യെ​ല്ലാം സ​ഞ്ചാ​രി​ക​ളു​ടെ മ​നം ക​വ​രു​ന്ന​താ​ണ്. സു​ൽ​ത്താ​നേ​റ്റി​ലെ നി​ര​വ​ധി പ്ര​കൃ​തി സം​ര​ക്ഷ​ണ കേ​ന്ദ്ര​ങ്ങ​ൾ ആ​ഭ്യ​ന്ത​ര ടൂ​റി​സ​ത്തെ പി​ന്തു​ണ​ക്കു​ന്നു​ണ്ട്.

അ​ൽ വു​സ്ത വൈ​ൽ​ഡ് ലൈ​ഫ് റി​സ​ർ​വി​ൽ പാ​ർ​ക്ക് സ്ഥാ​പി​ക്കു​ന്ന​തി​നും ​തെ​ക്ക​ൻ ശ​ർ​ഖി​യ ഗ​വ​ർ​ണ​റേ​റ്റി​ലെ അ​ൽ കാ​മി​ൽ വ​അ​ൽ വാ​ഫി വി​ലാ​യ​ത്തി​ലെ അ​ൽ സ​ലി​ൽ നാ​ച്ചു​റ​ൽ റി​സ​ർ​വി​ൽ ടൂ​റി​സ്റ്റ് അ​നു​ബ​ന്ധ സൗ​ക​ര്യ​ങ്ങ​ൾ വി​ക​സി​പ്പി​ക്കാ​നു​മാ​യി ടെ​ൻ​ഡ​ർ ക്ഷ​ണി​ച്ച​താ​യി പ​രി​സ്​​ഥി​തി അ​തോ​റി​റ്റി ഉ​ദ്യോ​ഗ​സ്ഥ​ൻ അ​റി​യി​ച്ചു.

ടെ​ൻ​ഡ​ർ സ​മ​ർ​പ്പി​ക്കാ​നു​ള്ള അ​വ​സാ​ന തീ​യ​തി ജൂ​ലൈ 24. വി​വി​ധ​ത​രം മാ​നു​ക​ൾ, പ​രു​ന്ത്, ഒ​ട്ട​ക​പ്പ​ക്ഷി തു​ട​ങ്ങി 11ല​ധി​കം ഇ​നം മൃ​ഗ​ങ്ങ​ളു​ടെ ആ​വാ​സ കേ​ന്ദ്ര​മാ​ണ് അ​ൽ വു​സ്ത വ​ന്യ​ജീ​വി സം​ര​ക്ഷ​ണ കേ​ന്ദ്രം.

2018ൽ 3,05,405 ​ആ​ളു​ക​ളാ​ണ്​ ഒ​മാ​നി​ലെ വ​ന്യ​ജീ​വി സ​ങ്കേ​ത​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ച​തെ​ങ്കി​ൽ 2019ൽ ​ഇ​ത് 3,59,225​ ആ​യി ഉ​യ​ർ​ന്നു. എ​ന്നാ​ൽ, മ​ഹാ​മാ​രി​യു​ടെ നി​ഴ​ലി​ല​മ​ർ​ന്ന​തി​നാ​ൽ 2020ൽ 20,566 ​സ​ന്ദ​ർ​ശ​ക​ർ മാ​ത്ര​മാ​ണ്​ എ​ത്തി​യ​ത്. ദേ​ശീ​യ സ്ഥി​തി​വി​വ​ര കേ​ന്ദ്ര​ത്തി​ന്‍റെ​യും പ​രി​സ്ഥി​തി അ​തോ​റി​റ്റി​യു​ടെ​യും ​ക​ണ​ക്കു​ക​ളി​ലാ​ണ്​ ഇ​ക്കാ​ര്യ​ങ്ങ​ൾ പ​റ​യു​ന്ന​ത്. 

Tags:    
News Summary - Two tourist attractions are being developed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.