ദുബൈ: നിരവധി യൂറോപ്യൻ രാജ്യങ്ങളിൽ കൊറോണ വൈറസ് രണ്ടാം തരംഗം വ്യാപിച്ചതായി റിപ്പോർട്ടുകൾ വന്ന പശ്ചാത്തലത്തിൽ കരമാർഗവും സമുദ്രാതിർത്തികളും സൗദി അടച്ചിട്ടതോടെ ദുബൈയിലെ വിമാനക്കമ്പനികൾ സർവിസ് നിർത്തിവെച്ചു.ഇത്തിഹാദ്, എമിറേറ്റ്സ് വിമാനക്കമ്പനികൾ ഒരാഴ്ചത്തെ സർവിസുകളാണ് നിർത്തിവെക്കുന്നത്.ഇത്തിഹാദ് എയർവേസ് അബൂദബിക്കും സൗദി അറേബ്യക്കുമിടയിലുള്ള എല്ലാ വിമാന സർവിസുകളും ഡിസംബർ 27 വരെ നിർത്തിവെക്കുന്നതായി അറിയിച്ചു.
കോവിഡ് -19 വ്യാപനം കുറക്കാനുള്ള സൗദി അധികൃതരുടെ നിർദേശപ്രകാരമാണ് ഇത്തിഹാദ് സർവിസ് വെട്ടിച്ചുരുക്കുന്നതെന്ന് എയർലൈൻ വക്താവ് പറഞ്ഞു.അതിർത്തികൾ അടച്ചതിനാൽ സൗദി അധികൃതരുടെ നിർദേശപ്രകാരം ഡിസംബർ 27 വരെ എമിറേറ്റ്സ് സൗദി അറേബ്യയിലേക്കും പുറത്തേക്കും വിമാന സർവിസുകൾ നിർത്തിവെക്കുമെന്ന് എമിറേറ്റ്സ് വക്താവ് പറഞ്ഞു. കോവിഡ് വ്യാപനം രണ്ടാംഘട്ടത്തിലേക്ക് കടക്കുന്നുവെന്ന ആശങ്കകൾക്കിടയിലാണ് സൗദി അറേബ്യ എല്ലാ അന്താരാഷ്ട്ര വിമാനങ്ങളും ഒരാഴ്ച നിർത്തിെവച്ചതെന്ന് സൗദി ആഭ്യന്തര മന്ത്രാലയത്തിെൻറ ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
നിരവധി യൂറോപ്യൻ രാജ്യങ്ങൾ പുതിയ യാത്രാനിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും പുതിയ വൈറസ് ബാധ പടരുമെന്ന ഭയത്തിനിടയിലും ബ്രിട്ടനിലേക്കും തിരിച്ചുമുള്ള വിമാനങ്ങൾ നിർത്തിവെക്കുകയും ചെയ്തു. സൗദി അറേബ്യ എല്ലാ രാജ്യാന്തര വാണിജ്യ വിമാന സർവിസുകളും ഒരാഴ്ച നിർത്തിവെച്ചിട്ടുണ്ട്.എന്നാൽ, നിലവിൽ രാജ്യത്തുള്ള വിദേശ വിമാനങ്ങൾക്ക് പുറപ്പെടാൻ അനുവാദമുണ്ടെന്നും അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.