ഷാർജ: വടകര എൻ.ആർ.ഐ ഫോറം ഷാർജ കമ്മിറ്റിയുടെ ഓണാഘോഷം മുബാറക് സെന്ററിലെ ഏഷ്യൻ എംബയർ റസ്റ്റാറന്റിൽ നടന്നു. രാവിലെ 10ഓടെ പൂക്കളമിട്ടാണ് ആഘോഷങ്ങൾ തുടങ്ങിയത്. തുടർന്ന് നടന്ന കുട്ടികളുടെ വിവിധ കലാപരിപാടികൾ, തിരുവാതിര, ഒപ്പന, ലേലം വിളി, സമ്മാനപദ്ധതി എന്നിവയും ആഘോഷങ്ങൾക്ക് മിഴിവേകി. ഓണസദ്യക്ക് ശേഷം ഡോക്ടർ ധീരജ് ആയുർവേദവുമായി ബന്ധപ്പെട്ട് ക്ലാസെടുത്തു. ചടങ്ങിൽ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചവർക്കുള്ള പാരിതോഷികങ്ങളും വിതരണം ചെയ്തു.
പ്രസിഡന്റ് നാസർ വരിക്കോളി അധ്യക്ഷത വഹിച്ച ചടങ്ങിൽ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് അഡ്വ. വൈ.എ. റഹീം ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ഇന്ത്യൻ അസോസിയേഷൻ ജനറൽ സെക്രട്ടറി ടി.വി. നസീർ, മാനേജിങ് കമ്മിറ്റി മെംബർ മനാഫ്, അബ്ദുല്ല മല്ലച്ചേരി, അഷ്റഫ് താമരശ്ശേരി, മാത്തുക്കുട്ടി, വടകര സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് ഇന്ദ്രൻ, ഇഖ്ബാൽ തുടങ്ങിയവർ ആശംസകൾ നേർന്നു.
അഡ്വ. ഷാജി ബി, മുഹമ്മദ് പാളയാട്ട്, റഫീഖ് ഏരോത്ത്, മുരളീധരൻ ഇടവന, അഷ്റഫ് വേളം, ജമാൽ കുളക്കണ്ടത്തിൽ, അജിൻ ചാത്തോത്ത്, സത്യൻ പള്ളിക്കര, ലക്ഷ്മണൻ, സി.കെ. കുഞ്ഞബ്ദുല്ല, മോഹനൻ കെ.ടി, ഷംസീർ, സുരേന്ദ്രൻ നസീർ ടി, ഫക്രുദ്ദീൻ, നിഷാദ് തുടങ്ങിയവർ ചടങ്ങിന് നേതൃത്വം നൽകി. ഓണം കൺവീനർ സുജിത്ത് ചന്ദ്രൻ സ്വാഗതവും ട്രഷറർ റിയാസ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.