ദു​ബൈ പൊ​ലീ​സ്​ പി​ടി​കൂ​ടി​യ വാ​ഹ​ന​ങ്ങ​ൾ

നി​യ​മ​ലം​ഘ​നം: 24 മ​ണി​ക്കൂ​റി​നി​ടെ 26 വാ​ഹ​ന​ങ്ങ​ൾ പി​ടി​യി​ൽ

ദു​ബൈ: വി​വി​ധ രീ​തി​യി​ലു​ള്ള ട്രാ​ഫി​ക്​ നി​യ​മ ലം​ഘ​ന​ങ്ങ​ളി​ൽ ഉ​ൾ​പ്പെ​ട്ട 26 വാ​ഹ​ന​ങ്ങ​ൾ ദു​ബൈ പൊ​ലീ​സ്​ പി​ടി​കൂ​ടി. അ​ൽ ഖ​വാ​നീ​ജ്​ ഏ​രി​യ​യി​ൽ​നി​ന്നാ​ണ്​ 23 കാ​റു​ക​ൾ, മൂ​ന്ന്​ മോ​ട്ടോ​ർ ബൈ​ക്കു​ക​ൾ എ​ന്നി​വ പി​ടി​കൂ​ടി​യ​ത്. നി​യ​മ​ലം​ഘ​നം ക​ണ്ടെ​ത്തി 24 മ​ണി​ക്കൂ​റി​നു​ള്ളി​ൽ ന​ട​പ​ടി​യെ​ടു​ത്ത​താ​യി ​ദു​ബൈ പൊ​ലീ​സ്​ അ​റി​യി​ച്ചു.

പ്ര​ദേ​ശ​വാ​സി​ക​ൾ​ക്ക്​ ശ​ല്യ​മാ​കു​ന്ന രീ​തി​യി​ൽ അ​മി​ത​മാ​യ ശ​ബ്​​ദ​മു​ണ്ടാ​ക്കു​ന്ന ഉ​പ​ക​ര​ണ​ങ്ങ​ൾ ഘ​ടി​പ്പി​ക്കു​ക, അ​നു​മ​തി​യി​ല്ലാ​തെ വാ​ഹ​ന​ങ്ങ​ൾ രൂ​പ​മാ​റ്റം വ​രു​ത്തു​ക തു​ട​ങ്ങി​യ നി​യ​മ​ലം​ഘ​ന​ങ്ങ​ളാ​ണ് പ്ര​ധാ​ന​മാ​യും​ ക​ണ്ടെ​ത്തി​യ​തെ​ന്ന്​ ജ​ന​റ​ൽ ട്രാ​ഫി​ക് ഡി​പ്പാ​ർ​ട്ട്​​മെ​ന്‍റ്​ ഡ​യ​റ​ക്ട​ർ മേ​ജ​ർ ജ​ന​റ​ൽ സെ​യ്​​ഫ്​ മു​ഹൈ​ർ അ​ൽ മ​സ്​​റൂ​യി പ​റ​ഞ്ഞു.

​പ്ര​തി​ക​ൾ​ക്കെ​തി​രെ 26 പി​ഴ​ക​ളാ​ണ്​ ചു​മ​ത്തി​യ​ത്. ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത വാ​ഹ​നം വി​ട്ടു​കി​ട്ടാ​ൻ ഓ​രോ​രു​ത്ത​രും 10,000 ദി​ർ​ഹം വീ​തം പി​ഴ ന​ൽ​കേ​ണ്ടി വ​രും. എ​ൻ​ജി​ന്‍റെ ​വേ​ഗ​ത വ​ർ​ധി​പ്പി​ക്കാ​നു​ള്ള സാ​​ങ്കേ​തി​ക വി​ദ്യ​ക​ൾ ഉ​പ​യോ​ഗി​ക്കു​ക, അ​മി​ത ശ​ബ്​​ദ​മു​ണ്ടാ​ക്കു​ക, പ്ര​ദേ​ശ​വാ​സി​ക​ൾ​ക്ക്​ ശ​ല്യ​മാ​കു​ക, താ​മ​സ മേ​ഖ​ല​യി​ലെ നി​വാ​സി​ക​ൾ​ക്ക്​ ഭീ​ഷ​ണി​യാ​വു​ന്ന രീ​തി​യി​ൽ വാ​ഹ​ന​മോ​ടി​ക്കു​ക തു​ട​ങ്ങി​യ കു​റ്റ​കൃ​ത്യ​ങ്ങ​ൾ ന​ട​ത്തു​ന്ന​വ​ർ​ക്കെ​തി​രെ ശ​ക്​​ത​മാ​യ മു​ന്ന​റി​യി​പ്പും അ​ദ്ദേ​ഹം ന​ൽ​കി.

സ്വ​ന്തം ജീ​വ​നും മ​റ്റു​ള്ള​വ​രു​ടെ ജീ​വ​നും അ​പ​ക​ട​ത്തി​ലാ​വു​ന്ന രീ​തി​യി​ൽ അ​ഭ്യാ​സ പ്ര​ക​ട​ന​ങ്ങ​ൾ ന​ട​ത്തു​ന്ന​തും അ​ശ്ര​ദ്ധ​മാ​യി വാ​ഹ​ന​മോ​ടി​ക്കു​ന്ന​തും കു​റ്റ​ക​ര​മാ​ണ്. ഡ്രൈ​വ​ർ​മാ​രു​ടെ ഇ​ത്ത​രം പ്ര​വ​ണ​ത​ക​ൾ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടാ​ൽ ദു​ബൈ പൊ​ലീ​സി​ന്‍റെ ആ​പ്പി​ലു​ള്ള ‘പൊ​ലീ​സ്​ ഐ’, ‘​വി ആ​ർ ആ​ൾ പൊ​ലീ​സ്​’ എ​ന്നീ സേ​വ​ന​ങ്ങ​ളി​ലൂ​ടെ​യോ 901 എ​ന്ന ന​മ്പ​റി​ലൂ​ടെ​യോ അ​റി​യി​ക്ക​ണം.

ഉ​ത്ത​ര​വാ​ദി​ത്ത​ത്തോ​ടെ​യും സു​ര​ക്ഷി​ത​മാ​യും വാ​ഹ​ന​മോ​ടി​ക്കു​ന്ന​തി​ലൂ​ടെ എ​ല്ലാ​വ​ർ​ക്കും സു​ര​ക്ഷി​ത​മാ​യ റോ​ഡ് എ​ന്ന​ കാ​മ്പ​യി​​ൻ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​ന്​ പൊ​തു​ജ​ന​ങ്ങ​ളു​ടെ സ​ഹ​ക​ര​ണ​വും അ​ദ്ദേ​ഹം അ​ഭ്യ​ർ​ഥി​ച്ചു.

Tags:    
News Summary - Violation- 26 vehicles seized in 24 hours

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.