ലോകമാകെ ഒരുപോലെ കൊണ്ടാടുന്ന ആഘോഷങ്ങൾ കുറവായിരിക്കും, അല്ലേ? പക്ഷേ ക്രിസ്മസ് അന്നും ഇന്നും ലോകമൊട്ടാകെ ഒരുപോലെ ആഘോഷിക്കുന്നു. അതിരുകളില്ലാത്ത ഇൗ ആഘോഷ വേളക്ക് കോവിഡ് മഹാമാരി വെല്ലുവിളി ഉണ്ടാക്കുന്നുണ്ടെങ്കിലും ആഘോഷപ്പൊലിമ കുറക്കാൻ ഇത്തവണയും ആളുകൾ തയാറാവുമെന്ന് തോന്നുന്നില്ല. കോവിഡ് പ്രോേട്ടാകോളുകൾ പാലിച്ചുകൊണ്ടുതന്നെ ആഘോഷത്തിന് ഒട്ടും മാറ്റ് കുറയാതിരിക്കാൻ വേണ്ടി സജ്ജീകരണങ്ങൾ ഒരുക്കുകയാണ് ഇന്ന് ആളുകൾ. ക്രിസ്മസുമായി ബന്ധപ്പെട്ട് നമ്മൾ സ്ഥിരമായി കേൾക്കുന്ന ചില കാര്യങ്ങളുടെ അറിയാത്ത വർത്തമാനങ്ങളാണ് ഇത്തവണ ആഘോഷത്തിനിടയിൽ 'വെളിച്ചം' കൂട്ടുകാർക്കുമുന്നിൽ അവതരിപ്പിക്കുന്നത്.
ൈക്രസ്തവ വിശ്വാസമനുസരിച്ച് യേശു ക്രിസ്തുവിെൻറ ജന്മദിനമാണ് ക്രിസ്മസ്. ക്രിസ്തുവിെൻറ കുർബാന എന്നർഥം വരുന്ന 'ക്രിസ്റ്റമസ്' 'മാസെ' എന്നീ പദങ്ങളിൽനിന്നാണ് 'ക്രിസ്മസ്' ഉണ്ടായത്. എന്നാൽ ചരിത്രകാരന്മാർക്ക് ഇന്നും ക്രിസ്തുവിെൻറ ശരിയായ ജന്മദിനം എന്നെന്ന കാര്യത്തിൽ വ്യക്തതയില്ല. എ.ഡി 336 ലാണ് ആദ്യമായി ക്രിസ്മസ് ആഘോഷിച്ചതെന്ന് ചരിത്രം പറയുന്നു. പുരാതന റോമാസാമ്രാജ്യത്തിെൻറ ചക്രവർത്തിയായ കോൺസ്റ്റൻറ്റൈൻ ക്രിസ്തുമതം സ്വീകരിച്ച ഡിസംബർ 25 മുതലാണ് റോമാ സാമ്രാജ്യത്തിലും സ്വാധീനമേഖലകളിലും ക്രിസ്തുമതം വ്യാപകമായത്.
അങ്ങനെ ഡിസംബർ 25ന് ക്രിസ്തുവിെൻറ ജന്മദിനമായെന്നാണ് ഒരു വാദം. ശേഷം ജൂലിയസ് ഒന്നാമൻ മാർപാപ്പ ഈ ദിവസം ഔദ്യോഗികമായി ക്രിസ്മസ് ദിനമായി പ്രഖ്യാപിച്ചു. കത്തോലിക്കർ, െപ്രാട്ടസ്റ്റൻറ്, ഗ്രീക്ക് ഓർത്തഡോക്സ് സഭകൾ, റുമേനിയൻ ഓർത്തഡോക്സ് സഭകൾ എന്നിവർ ഡിസംബർ 25 ക്രിസ്മസ് ആഘോഷിക്കുമ്പോൾ പൗരസ്ത്യ ക്രിസ്ത്യൻസഭകളായ കോപ്റ്റിക്, റഷ്യൻ, സെർബിയൻ, മാസിഡോണിയൻ, ജോർജിയൻ സഭകളിൽ ജനുവരി ആറിനാണ് യേശുവിെൻറ ജന്മദിനം.
ക്രിസ്തു ജനിച്ചപ്പോൾ കിഴക്കുനിന്ന് മൂന്നു നക്ഷങ്ങൾ പ്രത്യക്ഷപ്പെട്ടതായാണ് െഎതിഹ്യം. ഇതിനെ അനുസ്മരിച്ചാണ് വീടുകളിൽ ക്രിസ്മസിന് നക്ഷത്രങ്ങൾ തൂക്കി അലങ്കരിക്കുന്നത്. ഇരുട്ടിനെ വെളിച്ചംകൊണ്ട് ഇല്ലാതാക്കുന്നു എന്നും ഇതിന് അർഥമുണ്ട്. ചെറുതും വലുതുമായി വർണശബളമായ നക്ഷത്രവിളക്കുകൾ ഡിസംബർ മാസം ആദ്യവാരംതന്നെ പലവീടുകളിലും പ്രത്യക്ഷപ്പെട്ടു തുടങ്ങും. ജാതി–മത ഭേദമന്യേ വീടുകളിൽ നിറയുന്ന ഈ നന്മയുടെ പ്രകാശം ഐക്യത്തിെൻറയും പ്രതീക്ഷയുടെയും പ്രതീകം കൂടിയാണ്.
ക്രിസ്മസിനെ 'Xmas' എന്ന് ചുരുക്കി എഴുതാറുണ്ട്. ഗ്രീക്ക് അക്ഷരമാലയിൽ X എന്നത് Chi എന്നാണ് ഉച്ചരിക്കുന്നത്. ക്രിസ്തുവിനെ സൂചിപ്പിക്കുന്ന Christ എന്ന വാക്കിലെ Chiക്കുപകരം X എഴുതുന്നു എന്നുമാത്രം. Christianity' എന്നതിന് പകരമായി 'Xianity' എന്നും ഇപ്രകാരം എഴുതാറുണ്ട്.
ക്രിസ്മസ് എന്ന പേര് കിട്ടുന്നതിനു മുമ്പ് യേശുവിെൻറ ജന്മദിനാഘോഷത്തിെൻറ പേര് യൂൾ (Yule) എന്നായിരുന്നു. ക്രിസ്മസിെൻറ തലേന്ന് സന്ധ്യക്ക് കുടുംബാംഗങ്ങൾ ചേർന്ന് മരക്കമ്പുകൾ കത്തിക്കുന്ന ഒരു ആചാരം പാശ്ചാത്യ നാടുകളിലുണ്ടായിരുന്നു. പല മരങ്ങളുടേതായിരുന്നെങ്കിലും ഈ തടികൾക്ക് പൊതുവിൽ പറഞ്ഞിരുന്ന പേര് യൂൾ തടി എന്നാണ്. പണ്ട് പാശ്ചാത്യ നാടുകളിലെ എല്ലാ വീടുകളിലും ക്രിസ്മസ് ആഘോഷത്തോടനുബന്ധിച്ച് യൂൾ തടി കത്തിച്ചിരുന്നു. ക്രിസ്തുവിെൻറ ജനനത്തിനും വളരെ മുമ്പ് തുടങ്ങിയ ആചാരമാണ് ഇത്. പിന്നീട് ഇത് ക്രിസ്മസ് ആഘോഷത്തിെൻറ ഭാഗമായി എന്നുമാത്രം.
നേറ്റിവിറ്റി സീൻ (Nativity scene) എന്നുകേട്ട് അന്തംവിടേണ്ട. പുൽക്കൂടിന് പറയുന്ന മറ്റൊരു പേരാണിത്. ബെത്ലഹേമിലെ കാലിത്തൊഴുത്തിൽ ലാളിത്യത്തിെൻറ പ്രതീകമായി ഉണ്ണിയേശു പിറന്നതിനെ അനുസ്മരിച്ചാണ് പുൽക്കൂടുകൾ നിർമിക്കുന്നത്. ഉണ്ണിയേശു, മറിയം, ജോസഫ്, ആട്ടിടയൻ, കന്നുകാലികൾ, രാജാക്കന്മാർ, മാലാഖ, നക്ഷത്രം തുടങ്ങിയ രൂപങ്ങളാണ് പുൽക്കൂടിൽ ഒരുക്കാറുള്ളത്. ആളുകൾ ഓരോ കഥാപാത്രങ്ങളെ അവതരിപ്പിച്ചും പുൽക്കൂടുകൾ ഒരുക്കാറുണ്ട്. ക്രിസ്മസ് ട്രീ ജർമൻകാരുടെ സംഭാവനയാണ് ക്രിസ്മസ് മരം. എട്ടാം നൂറ്റാണ്ടിലാണ് ഈ രീതി ആരംഭിച്ചതെന്നും 16ാം നൂറ്റാണ്ടിൽ ജർമനിയിലെ പ്രൊട്ടസ്റ്റൻറ് നേതാവായിരുന്ന മാർട്ടിൻ ലൂഥറാണ് വീടുകളിൽ ക്രിസ്മസ് ട്രീ ഒരുക്കുന്ന പതിവിന് പ്രചാരം നൽകിയതെന്നും പറയപ്പെടുന്നു. ശൈത്യകാലത്തിെൻറ പ്രതീതി സൃഷ്ടിക്കുന്ന തരത്തിലാണ് ക്രിസ്മസ് മരങ്ങൾ തയാറാക്കുന്നത്. പൈൻ മരങ്ങളാണ് ഇതിനുവേണ്ടി ഉപയോഗിക്കുക. വർണക്കടലാസുകളും സമ്മാനപ്പൊതികളും മധുരപലഹാരങ്ങളുമൊക്കെ െവച്ച് അലങ്കരിക്കുന്ന മരങ്ങൾ നന്മയെ സൂചിപ്പിക്കുന്നുവെന്നാണ് വിശ്വാസം.
- പി.ജി.എൻ
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.