അബൂദബി: യു.എ.ഇ- ഈജിപ്ത് സംയുക്ത സൈനികാഭ്യാസം 'സായിദ്-3' സമാപിച്ചു.ഇരു രാജ്യങ്ങളിലെയും വ്യോമസേനകൾ സംയുക്ത സഹകരണത്തോടെ നടത്തിയ പരിശീലനം വ്യോമയാന ദൗത്യങ്ങൾ, വ്യോമ പോരാട്ടം, വിനിമയ വൈദഗ്ധ്യം എന്നിവയിൽ പരസ്പര വൈദഗ്ധ്യവും ഏകോപനവും വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് നടന്നത്.
പോർ വിമാനങ്ങൾ ശത്രുക്കളെ ആക്രമിക്കുന്നതും സുപ്രധാന സ്ഥാനങ്ങൾ സംരക്ഷിക്കുന്നതും ഉൾപ്പെടെ വിവിധ വ്യോമസേനാ ദൗത്യങ്ങളും സംയുക്ത പരിശീലനത്തിൽ പ്രകടമായി. ഇരു രാജ്യങ്ങളിലെയും വ്യോമസേനകളുടെ തൊഴിൽപരമായ കഴിവും മികച്ച ഏകോപനവും വ്യക്തമായിരുന്നു. സംയുക്ത ദൗത്യങ്ങൾ നടത്തുന്നതിെൻറ പ്രയോജനം എടുത്തുകാട്ടുന്നതായിരുന്നു പരസ്പര സഹകരണത്തോടെയുള്ള യുദ്ധ പരിശീലനം. മേഖലയിലെ സുരക്ഷക്കും ഭദ്രതക്കും പ്രയോജനപ്പെടുന്നതോടൊപ്പം ഭീഷണികൾ നേരിടുന്നതിനുള്ള യു.എ.ഇയുടെ ശ്രമങ്ങളുടെ ഭാഗമാണ് സായുധ സേനകൾ തമ്മിൽ സൈനിക സഹകരണവും സംയുക്ത പരിശീലനവും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.