യു.എ.ഇ- ഈജിപ്ത് സൈനികാഭ്യാസം 'സായിദ്-3' സമാപിച്ചു
text_fieldsഅബൂദബി: യു.എ.ഇ- ഈജിപ്ത് സംയുക്ത സൈനികാഭ്യാസം 'സായിദ്-3' സമാപിച്ചു.ഇരു രാജ്യങ്ങളിലെയും വ്യോമസേനകൾ സംയുക്ത സഹകരണത്തോടെ നടത്തിയ പരിശീലനം വ്യോമയാന ദൗത്യങ്ങൾ, വ്യോമ പോരാട്ടം, വിനിമയ വൈദഗ്ധ്യം എന്നിവയിൽ പരസ്പര വൈദഗ്ധ്യവും ഏകോപനവും വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് നടന്നത്.
പോർ വിമാനങ്ങൾ ശത്രുക്കളെ ആക്രമിക്കുന്നതും സുപ്രധാന സ്ഥാനങ്ങൾ സംരക്ഷിക്കുന്നതും ഉൾപ്പെടെ വിവിധ വ്യോമസേനാ ദൗത്യങ്ങളും സംയുക്ത പരിശീലനത്തിൽ പ്രകടമായി. ഇരു രാജ്യങ്ങളിലെയും വ്യോമസേനകളുടെ തൊഴിൽപരമായ കഴിവും മികച്ച ഏകോപനവും വ്യക്തമായിരുന്നു. സംയുക്ത ദൗത്യങ്ങൾ നടത്തുന്നതിെൻറ പ്രയോജനം എടുത്തുകാട്ടുന്നതായിരുന്നു പരസ്പര സഹകരണത്തോടെയുള്ള യുദ്ധ പരിശീലനം. മേഖലയിലെ സുരക്ഷക്കും ഭദ്രതക്കും പ്രയോജനപ്പെടുന്നതോടൊപ്പം ഭീഷണികൾ നേരിടുന്നതിനുള്ള യു.എ.ഇയുടെ ശ്രമങ്ങളുടെ ഭാഗമാണ് സായുധ സേനകൾ തമ്മിൽ സൈനിക സഹകരണവും സംയുക്ത പരിശീലനവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.