പ്രത്യുത്പാദനവുമായി ബന്ധപ്പെട്ട് സ്ത്രീകളില്‍ സ്വാഭാവികമായി കണ്ടുവരുന്ന പ്രക്രിയകളില്‍ ഒന്നാണ് ആര്‍ത്തവം. ഗര്‍ഭധാരണം നടക്കാത്ത വേളകളില്‍ രക്തത്തോടൊപ്പം ഗര്‍ഭാശയ സ്തരമായ എന്‍ഡോമെട്രിയം പൊഴിഞ്ഞ് പുറത്തുപോകുന്നതാണ് ആര്‍ത്തവം. ശരീരം അണ്ഡവിസര്‍ജനത്തിന് സജ്ജമായി എന്നതിന്‍െറ സൂചനയാണ് ആര്‍ത്തവം എന്ന് പറയാം. കൗമാരത്തിന്‍െറ ആരംഭത്തിലാണ് പെണ്‍കുട്ടികളില്‍ ആദ്യമായി ആര്‍ത്തവമുണ്ടാവുക. ജീവിതരീതികളിലും ഭക്ഷണശൈലിയിലും വന്ന അനാരോഗ്യ പ്രവണതകള്‍ മൂലം ഇപ്പോള്‍ ഒമ്പത് വയസ്സിലും ആര്‍ത്തവമത്തൊറുണ്ട്.
ആര്‍ത്തവം ഉണ്ടാകുന്നതെങ്ങനെ..?
സങ്കീര്‍ണമായ നിരവധി പ്രവര്‍ത്തനങ്ങള്‍ ഒത്ത് ചേര്‍ന്നാണ് ആര്‍ത്തവം ഉണ്ടാകുക. മസ്തിഷ്കം ഉള്‍പ്പെടെ വിവിധ ഭാഗങ്ങളിലുള്ള ഗ്രന്ഥികള്‍ ഉല്‍പാദിപ്പിക്കുന്ന ഹോര്‍മോണുകളാണ് ആര്‍ത്തവത്തെ നിയന്ത്രിക്കുന്നത്. ഹോര്‍മോണുകളുടെ പ്രവര്‍ത്തനഫലമായി എല്ലാ മാസവും അണ്ഡവിസര്‍ജനസമയത്ത് ഓരോ അണ്ഡം വളര്‍ച്ചയത്തെി പുറത്ത് വരുന്നു. ഇതേ സമയം ഭ്രൂണത്തിന് പറ്റിപ്പിടിച്ച് വളരാനുള്ള സാഹചര്യം ഗര്‍ഭാശയവുമൊരുക്കുന്നു. എന്നാല്‍ അണ്ഡാശയത്തില്‍നിന്ന് വരുന്ന അണ്ഡം ബീജവുമായി ചേര്‍ന്ന് ഗര്‍ഭധാരണം നടന്നില്ളെങ്കില്‍ ഗര്‍ഭാശയത്തില്‍ ഉണ്ടായ മാറ്റങ്ങള്‍ നിഷ്പ്രയോജനമായിത്തീരുകയും ഗര്‍ഭാശയ സ്തരം അടര്‍ന്ന് രക്തത്തോടൊപ്പം ചേര്‍ന്ന് ആര്‍ത്തവമായി പുറത്തുവരികയും ചെയ്യുന്നു.
ആര്‍ത്തവ പൂര്‍വ അസ്വസ്ഥതകള്‍
ആര്‍ത്തവം വരുന്നതിന് തൊട്ട് മുമ്പുള്ള ദിവസങ്ങളില്‍ ചിലരില്‍ ശാരീരികയും മാനസികവുമായ അസ്വസ്ഥതകള്‍ ഉണ്ടാകാറുണ്ട്. ഉറക്കക്കുറവ്, നീര് വക്കുക, സ്തനങ്ങളില്‍ വേദന, മാനസികാവസ്ഥയിലുള്ള വ്യതിയാനങ്ങള്‍, മാനസിക പിരിമുറുക്കം, വിഷാദം, ക്ഷീണം, മടുപ്പ് തുടങ്ങിയ പ്രശ്നങ്ങളാണ് കാണപ്പെടുക. ആര്‍ത്തവത്തോടനുബന്ധിച്ചുള ഹോര്‍മോണ്‍ വ്യതിയാനങ്ങളാണ് ആര്‍ത്തവപൂവ അസ്വസ്ഥതകള്‍ക്കിടയാക്കുന്ന പ്രധാന കാരണം. ലഘു ചികിത്സകളിലൂടെ ഇത് പരിഹരിക്കാനാവും.
വൈകുന്ന ആര്‍ത്തവം
മിക്ക പെണ്‍കുട്ടികളിലും 15 വയസ്സിന് മുമ്പായി ആര്‍ത്തവമുണ്ടാകാറുണ്ട്. എന്നാല്‍ ഗര്‍ഭാശയം ഇല്ലാതിരിക്കുക, അണ്ഡാശയ മുഴകള്‍, പോളിസിസ്റ്റിക് ഒവേറിയന്‍ സിന്‍ഡ്രോം (PCOS), ഗര്‍ഭാശയത്തിനും മറ്റ് പ്രത്യുത്പാദന അവയവങ്ങള്‍ക്കും ശരിയായ വികാസം ഉണ്ടാകാതിരിക്കുക, ക്രോമോസോം തകരാറുകള്‍, യോനിനാളം അടഞ്ഞിരിക്കുക തുടങ്ങിയ ഘടകങ്ങള്‍ മൂലം ആര്‍ത്തവം വരാതിരിക്കാം.
അമിത രക്തസ്രാവം
ഗര്‍ഭസ്ഥ ശിശുവിന്‍െറ വളര്‍ച്ചക്കുവേണ്ടി ഗര്‍ഭാശയത്തിലത്തെുന്ന രക്തമാണ് ആര്‍ത്തവമായി പുറത്ത് പോകുന്നത്. ഒരിക്കലും അത് അശുദ്ധരക്തമല്ല. 35 മുതല്‍ 80 മി.ലി രക്തമാണ് ഓരോ ആര്‍ത്തവത്തിലും പുറത്തുപോകുന്നത്. ആര്‍ത്തവത്തോടൊപ്പം അമിത രക്തസ്രാവമുണ്ടോയെന്ന് സ്വയം പരിശോധിക്കാവുന്നതാണ്. രക്തം കട്ടയായി പോവുക, പാഡുകള്‍ നിറഞ്ഞ് രക്തം അടിവസ്ത്രങ്ങളില്‍പറ്റുക, രണ്ട് മണിക്കൂറിനുള്ളില്‍ തന്നെ കുതിര്‍ന്ന പാഡുകള്‍ മാറ്റേണ്ടി വരിക, വിളര്‍ച്ച, കടുത്ത ക്ഷീണം, ആറ് ദിവസത്തിനുള്ളില്‍ ആര്‍ത്തവം തീരാതിരിക്കുക എന്നിവ ശ്രദ്ധയോടെ കാണണം. ചികിത്സ തേടുകയും വേണം.
രക്തസ്രാവം കുറഞ്ഞാല്‍
ആര്‍ത്തവം കൃത്യമായി വരുന്നുണ്ടെങ്കില്‍ രക്തത്തിന്‍െറ അളവ് അല്‍പം കുറഞ്ഞാലും കാര്യമാക്കേണ്ട. ഗര്‍ഭനിരോധന ഗുളികകള്‍ ഉപയോഗിക്കുന്നവരില്‍ ആര്‍ത്തവരക്തം പൊതുവെ കുറവായിരിക്കും. എന്നാല്‍ നേരത്തെ ആവശ്യത്തിന് രക്തസ്രാവമുണ്ടായിരിക്കുകയും പിന്നീട് തീരെ കുറയുകയും ചെയ്യുന്നത് ശ്രദ്ധയോടെ കാണണം. ശാരീരികമായ രോഗങ്ങള്‍, രക്തക്കുറവ്, പോഷകക്കുറവ്, ഹോര്‍മോണ്‍ തകരാറുകള്‍ തുടങ്ങിയവ ആര്‍ത്തവരക്തസ്രാവം കുറക്കാറുണ്ട്.
ക്രമം തെറ്റുന്ന ആര്‍ത്തവം
ആര്‍ത്തവം ആരംഭിക്കുന്ന കാലത്ത് രണ്ടോ മൂന്നോ മാസം അണ്ഡോല്‍പാദനവും ഹോര്‍മോണ്‍ ഉത്പാദവും ക്രമമാകാത്തതിനാല്‍ ചില കുട്ടികളില്‍ ആര്‍ത്തവ ചക്രത്തില്‍ വ്യത്യാസമുണ്ടാകാറുണ്ട്. ചികിത്സ കൂടാതെ തന്നെ ഇത് ശരിയാകാറുമുണ്ട്. എന്നാല്‍ ക്രമം തെറ്റിയ ആര്‍ത്തവം സുപ്രധാന ലക്ഷണമായത്തെുന്ന PCOS നെ ഗൗരവമായി കാണണം. ഈ പ്രശ്നമുള്ളവരില്‍ രണ്ടോ മൂന്നോ മാസം കൂടുമ്പോഴാണ് ആര്‍ത്തവമുണ്ടാകുക. വന്നാല്‍ തന്നെ തുള്ളി തുള്ളിയായി ദിവസങ്ങളോളം ആര്‍ത്തവം നീണ്ടുനില്‍ക്കുക, ചിലപ്പോള്‍ അമിതമായി രക്തം പോവുക തുടങ്ങിയ പ്രശ്നങ്ങളും ഇവരില്‍ കാണാറുണ്ട്. ചികിത്സയിലൂടെ പ്രശ്നങ്ങള്‍ പരിഹരിക്കാനാവും. ചിലരില്‍ ആര്‍ത്തവം ക്രമം തെറ്റി മാസത്തില്‍ രണ്ടോ മൂന്നോ തവണ വരാറുണ്ട്. ഇവര്‍ അണ്ഡാശത്തിലും ഗര്‍ഭാശയത്തിലുമുള്ള പ്രശ്നങ്ങള്‍, ഗര്‍ഭാശയാര്‍ബുദം, ഗര്‍ഭാശയമുഖത്തുണ്ടാകുന്ന വളര്‍ച്ചകള്‍ എന്നിവ ഇല്ളെന്ന് ഉറപ്പാക്കേണ്ടതാണ്.
ആര്‍ത്തവവും വേദനയും
ആര്‍ത്തവത്തോടനുബന്ധിച്ച് സ്വാഭാവികമായ വേദന, കടുത്ത വേദന എന്നിങ്ങനെ രണ്ട് തരം വേദന ഉണ്ടാകാറുണ്ട്. സ്വഭാവിക വേദനയുള്ളവരില്‍ ആര്‍ത്തവം തുടങ്ങി ആദ്യ ദിവസം 3-4 മണിക്കൂര്‍ വേദനയനുഭവപ്പെടും. ചിലരില്‍ ഒരു ദിവത്തേക്ക് വേദന നീണ്ടുനില്‍ക്കാം. തലവേദന, നടുവേദന, കാലു വേദന എന്നിവയും കാണാറുണ്ട്. ലഘു ചികിത്സകളിലൂടെ ഇതിന് പരിഹാരം കാണാനാകും.
ആര്‍ത്തവ ചക്രത്തോടുബന്ധിച്ച് കടുത്ത വേദന അനുഭവിക്കുന്നവരും ഉണ്ട്. കടുത്ത വേദന വളരെയേറെ സമയം നീണ്ടുനില്‍ക്കുക, ആര്‍ത്തവത്തിന് 3- 4 ദിവസം മുമ്പേ വേദന തുടങ്ങുക തുടങ്ങിയവ ഇവരില്‍ കാണാറുണ്ട്. ഛര്‍ദ്ദി, നടുവേദന, കാലുവേദന എന്നിവയും കാണുന്നു.
ശക്തിയേറിയ വേദനക്കിടയാക്കുന്ന മുഖ്യ പ്രശ്നങ്ങളാണ് എന്‍ഡോമെട്രിയോസിസും, അഡിനോമയോസിസും. ഗഭര്‍ഭാശയത്തില്‍ ഭ്രൂണത്തില്‍ പറ്റിപ്പിടിച്ച് വളരാനുള്ള പാടയായ എന്‍ഡോമെട്രിയം ഗര്‍ഭാശത്തിന് പുറത്ത് മറ്റെവിടെയെങ്കിലും വളരുന്നതാണ് എന്‍ഡോമെട്രിയോസിസ്. എന്‍ഡോമെട്രിയം ക്രമം തെറ്റി ഗര്‍ഭാശയ ഭിത്തിക്കുള്ളില്‍ വളരുന്നതാണ് അഡിനോമയോസിസ്. ആര്‍ത്തവ കാലത്ത് അമിത രക്തസ്രാവവും ശക്തമായ വേദനവയും ഈ രോഗങ്ങളുടെ പ്രധാന ലക്ഷണമാണ്. ചികിത്സ, വ്യായാമം, ജീവിതശൈലി ക്രമീകരണംം ഇവയിലൂടെ രോഗം പരിഹരിക്കാവുന്നതാണ്.
ആര്‍ത്തവരക്തത്തിന്‍െറ നിറം മാറ്റവും ദുര്‍ഗന്ധവും
ശകലങ്ങളായയി പൊടിഞ്ഞ് ചേര്‍ന്ന എന്‍ഡോമെട്രിയവും സ്രവങ്ങളും അടങ്ങിയിരിക്കുന്നതിനാല്‍ ആര്‍ത്തവരക്തത്തിന് സാധാരണ രക്തത്തേക്കാള്‍ നേരിയ നിറം മാറ്റമുണ്ടാകാറുണ്ട്. ഗന്ധം സാധാരണ രക്തത്തിന്‍െറയത്ര രൂക്ഷവുമല്ല. എന്നാല്‍ അര്‍ബുദം, അണുബാധ ഉള്ളവരില്‍ ദുര്‍ഗന്ധവും നിറംമാറ്റവും ഉണ്ടാകാറുണ്ട്.
ചികിത്സ
ഒൗഷധങ്ങള്‍ക്കൊപ്പം ശരിയായ ജീവിതശൈലീക്രമീകരണവും ചികിത്സയുടെ വിജയത്തിനനിവാര്യമാണ്. സ്നേഹപാനം, നസ്യം, വസ്തി, വിരേചനം, ഉത്തരവസ്തി ഇവയും ചില ഘട്ടങ്ങളില്‍ നല്‍കാറുണ്ട്. ആര്‍ത്തവ പ്രശ്നങ്ങളെ ലഘൂകരിക്കാന്‍ എളുപ്പം ദഹിക്കുന്ന ഭക്ഷണങ്ങളാണ് ശീലമാക്കേണ്ടത്. പ്രത്യേകിച്ച് ആര്‍ത്തവകാലങ്ങളില്‍. തവിടുള്ള ധാന്യങ്ങള്‍, പാല്‍, പച്ചക്കറി, ചെറുമത്സ്യങ്ങള്‍, റാഗി, ഉലുവ, വെളുത്തുള്ളി, കായം, എള്ള്, കറുവപ്പട്ട, ഇഞ്ചി, എന്നിവ ഉള്‍പ്പെട്ട നാടന്‍ ഭക്ഷണം ആര്‍ത്തവകാലത്ത് കഴിക്കുന്നതാണ് ഉചിതം. കാരറ്റ് ആര്‍ത്തവരക്തത്തിന്‍െറ അളവ് ക്രമീകരിക്കും. മുരിങ്ങക്ക അണ്ഡോല്‍പദനം ക്രമപ്പെടുത്തും. ആര്‍ത്തവ കാലത്ത് ഉപ്പും പഞ്ചസാരയും കൂടിയ ഭക്ഷണം ഒഴിവാക്കാനും ശ്രദ്ധിക്കണം. കാപ്പി, ചായ, കോള ഇവയും ഗുണകരമല്ല. എന്നാല്‍ തിളപ്പിച്ചാറിയ വെള്ളം, മോര്, നാരങ്ങവെള്ള, കരിക്കിന്‍ വെള്ളം ഇവ നല്ല ഫലം തരും.
ശുചിത്വ പ്രധാനം
ആര്‍ത്തവകാലത്ത് അണുബാധയ്ക്കുള്ള സാധ്യത ഏറെയാണ്. അതുകൊണ്ട് തന്നെ ശുചിത്വം കര്‍ശനമായി പാലിക്കേണ്ടതാണ്. 2-3 മണിക്കൂറിനുള്ളില്‍ കുതിര്‍ന്ന പാഡുകള്‍ നീക്കം ചെ¤െയ്യണ്ടാണ്. രക്തസ്രാവം കുറവാണെങ്കിലും ഒരേ പാഡ് തുടരെ വെക്കുന്നത് അണുബാധക്കിടയാക്കും. വൃത്തിയുള്ള കോട്ടണ്‍ തുണികളും പഞ്ഞിയും ഉപയോഗിച്ച് ചെലവ് കുറഞ്ഞ രീതിയില്‍ പാഡുകള്‍ വീടുകളില്‍ ഉണ്ടാക്കാവുന്നതാണ്.
ആര്‍ത്തവ വേദന കുറക്കാന്‍ ലഘുചികിത്സകള്‍
അയമോദകമിട്ട് തിളപ്പിച്ച വെള്ളം ആര്‍ത്തവ സമയത്ത് കഴിക്കുക.
എള്ള് തിളപ്പിച്ച ഒരു ഗ്ളാസ് വെള്ളം ശര്‍ക്കര ചേര്‍ത്ത് കഴിക.
ഉലുവയോ മുതിരയോ ചേര്‍ത്ത് തിളപ്പിച്ച ഒരു ഗ്ളാസ് വെള്ളം കുടിക്കുക.
ആര്‍ത്തവം ക്രമപ്പെടുത്താന്‍
മുരിങ്ങക്ക ധാരാളമായി ഭക്ഷണത്തില്‍പ്പെടുത്തുക.
എള്ള് ചുക്ക് ചേര്‍ത്ത് കഴിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.