കുസൃതികൾ ഇല്ലാത്തൊരു കുട്ടിക്കാലം സങ്കൽപ്പിക്കാൻ പോലുമാകില്ല. അനിർവചനീയമായൊരു ആഹ്ലാദമാണ് കുരുന്നുകളു ടെ കുസൃതികൾ നൽകുന്നത്. എന്നാൽ, ചില കുട്ടികളിൽ അപകടകരവും അനുയോജ്യവുമല്ലാത്തൊരു വികൃതിയിലേക്ക് കുസൃതികൾ വഴ ിമാറാറുണ്ട്.
കുട്ടിക്കാലത്താണ് കുസൃതിക്കും വികൃതിക്കും ഇടയിലുള്ള ഇൗ അതിർവരമ്പ് ലംഘിക്കപ്പെടുക. ADHD (Attentio n Deficit Hyper activity Disorder) എന്ന അമിത വികൃതിയും ശ്രദ്ധക്കുറവും ചേർന്ന പെരുമാറ്റ പ്രശ്നമാണിത്. കുട്ടികളിൽ ഏറ്റവുമധികം കണ്ട ുവരുന്ന പെരുമാറ്റ പ്രശ്നവുമിതാണ്. ആൺകുട്ടികളിൽ പെൺകുട്ടികളെ അപേക്ഷിച്ച് ADHD കൂടുതലായി കാണുന്നു. ശ്രദ്ധയോ ടെ ചികിത്സ തേടേണ്ട ഒരവസ്ഥയാണിത്. നടന്ന് തുടങ്ങുന്ന പ്രായത്തിൽതെന്ന അമിത വികൃതിയുള്ള കുട്ടികളിൽ ചില ലക്ഷണ ങ്ങൾ കാണാറുണ്ട്. അമിത വേഗത്തിൽ ഒാടുക, ദേഷ്യം കാണിക്കുക, അമിത വർത്തമാനം, വിശ്രമിക്കുേമ്പാഴും ശരീരഭാഗങ്ങൾ ചലി പ്പിച്ചുകൊണ്ടിരിക്കുക ഇവയൊക്കെ തുടക്കത്തിൽ പ്രകടമാവാം.
ADHD എങ്ങനെ തിരിച്ചറിയാം ?
രോഗ ലക്ഷണങ്ങളെ അമിത വികൃതി, ശ്രദ ്ധക്കുറവ്, എടുത്തുചാട്ടം എന്നിങ്ങനെ മൂന്നായി തിരിക്കാം.
അമിത വികൃതി
ശ്രദ് ധക്കുറവ്
എടുത്തുചാട്ടം
ഇത്തരം കുട്ടികൾ ടി.വിക്ക് മുന്നിൽ കാർട്ടൂൺ കണ്ടും മൊബൈലിൽ ഗെയിം കളിച്ചും കമ്പ്യൂട്ടറിൽ ചിത്രങ്ങൾ കണ്ടും ദീർഘനേരം ഇരുന്നെന്നു വരാം. നിരന്തര ശ്രദ്ധ ആവശ്യമില്ലാത്ത പ്രവൃത്തികളായതുകൊണ്ടാണ് അവർ ഇത് ഇഷ്ടപ്പെടുക.
രോഗ നിർണയം എങ്ങനെ ?
ശ്രദ്ധക്കുറവ് കൂടുതലുള്ള ADHD, അമിത വികൃതിയും എടുത്തുചാട്ടവും കൂടുതലുള്ള ADHD, മൂന്ന് ഗ്രൂപ്പ് ലക്ഷണങ്ങളും ചേർന്ന ADHD എന്നിങ്ങനെ മൂന്നായി ADHDയെ തരംതിരിക്കാറുണ്ട്. സാമൂഹിക സാഹചര്യങ്ങൾ, വീട്, സ്കൂൾ, കളിസ്ഥലം തുടങ്ങിയവയിൽ ഏതെങ്കിലും രണ്ടിടങ്ങളിലെങ്കിലും മേൽപറഞ്ഞ ലക്ഷണങ്ങളോടെ പെരുമാറ്റ വൈകല്യം തുടർച്ചയായി ആറു മാസക്കാലമെങ്കിലും പ്രകടമാക്കുന്നുവെങ്കിൽ അടിയന്തരമായി ചികിത്സ തേടേണ്ടതാണ്.
കാഴ്ച, കേൾവി പ്രശ്നങ്ങളുള്ളവർ, ചിലയിനം അപസ്മാരം, പഠനവൈകല്യമുള്ളവർ, പീഡനങ്ങൾക്കിരയായ കുട്ടി തുടങ്ങിയ കുട്ടികളും ADHDക്ക് സമാനമായ ചില ലക്ഷണങ്ങൾ കാണിക്കാറുണ്ട്. പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിലൂടെ ഇവരിൽ ലക്ഷണങ്ങളും അപ്രത്യക്ഷമാകാറുണ്ട്.
കാരണങ്ങൾ
മസ്തിഷ്ക സവിശേഷതകൾ, പാരമ്പര്യം, മസ്തിഷ്ക കാണ്ഡത്തിെൻറ തകരാറുകൾ, തലച്ചോറിലെ കോശങ്ങൾക്കിടയിൽ ആശയവിനിമയം സാധ്യമാക്കുന്ന രാസവസ്തുക്കളുടെ ഏറ്റക്കുറച്ചിൽ, തലക്കേൽക്കുന്ന പരിക്കുകൾ, ഗൾഭകാലത്തെ പോഷകക്കുറവ്, അനാരോഗ്യം, പുകവലി, മദ്യപാനം തുടങ്ങിയ പ്രശ്നങ്ങൾ ADHDയ്ക്കിടയാക്കാറുണ്ട്. മാതാപിതാക്കൾ തമ്മിലുള്ള അടുപ്പക്കുറവ്, വഴക്ക്, രക്ഷിതാക്കളിൽനിന്നുള്ള ഗാർഹിക പീഡനം, അച്ചടക്കമില്ലാതെ വളർത്തുന്ന കുട്ടികൾ ഇവരിലും അമിത വികൃതിയും ശ്രദ്ധക്കുറവും കൂടുതലായിരിക്കം. വളരുന്ന സാഹചര്യങ്ങൾക്കും പ്രധാന പങ്കുണ്ട്. മദ്യപാനം, അക്രമവാസന ഇവയുള്ള സാഹചര്യങ്ങളിൽ വളരുന്ന കുട്ടികളിൽ അമിത വികൃതിയും ശ്രുദ്ധക്കുറവും ഉണ്ടാവാറുണ്ട്.
പരിഹാരങ്ങൾ
ഒൗഷധ ചികിത്സയും പെരുമാറ്റ ചികിത്സയും അമിത വികൃതിയും ശ്രദ്ധക്കുറവും പരിഹരിക്കാൻ നൽകേണ്ടതുണ്ട്. പരിശീലനത്തിലൂടെ കുട്ടികൾക്ക് മികച്ച രീതിയിൽ സാമൂഹിക ഇടപെടൽ നടത്താൻ സാധിക്കും. അവരുടെ നേട്ടങ്ങളിൽ പ്രോത്സാഹനം നൽകുന്നതോടൊപ്പം അച്ഛനമ്മമാർക്കും പരിശീലനം നൽകണം. ഒപ്പം കുട്ടികൾക്ക് നല്ല സൗഹൃദം സ്ഥാപിക്കുന്നതിനുള്ള കഴിവുകളും വളർത്തിയെടുക്കണം. കൂടാതെ അടിയോ ശാസനയോ ഒന്നും ഇതിനു പരിഹാരമല്ല എന്നും അറിയേണ്ടതുണ്ട്.
ഒൗഷധങ്ങൾക്കൊപ്പം നസ്യം,അഭ്യംഗം, ശിരോധാര, ശിരോവസ്തി, പിചു ഇവയും നല്ല ഫലംതരും. സൂര്യനമസ്കാരം, പ്രാണായാമം, ധ്യാനം ഇവയും പരിശീലിപ്പിക്കണം. ഉറങ്ങുന്നതിനും ഉണരുന്നതിനും കൃത്യസമയം പാലിക്കുക, 8-9 മണിക്കൂർ ഉറങ്ങാൻ അനുവദിക്കുക ഇവയും പ്രധാനമാണ്. പയർ, പച്ചക്കറി, മുഴുധാന്യങ്ങൾ, പശുവിൻ നെയ്യ്, പരിപ്പ് ഉയുൾപ്പെടെ ഭക്ഷണം നൽകാൻ ശ്രദ്ധിക്കണം. എന്നാൽ കൃത്രിമ നിറവും ഉപ്പും ചേർത്ത ഭക്ഷണം പൂർണമായും ഒഴിവാക്കുകയും വേണം.
കുട്ടിക്കാലത്ത് ചികിത്സിക്കപ്പെടാതെപോകുന്ന അമിത വികൃതിക്കാർ ലഹരിവലയത്തിലേക്കും കുറ്റകൃത്യങ്ങളിലേക്കുമെല്ലാം എത്തിപ്പെടാൻ സാധ്യതയുള്ളതിനാൽ കൃത്യസമയത്തുതന്നെ ചികിത്സ നൽകാൻ രക്ഷിതാക്കൾ ശ്രദ്ധിേക്കണ്ടതാണ്. ചികിത്സാവേളയിൽ പഠനം മെച്ചപ്പെടുത്തുന്നതോടൊപ്പം സംസാരം സാവധാനമാക്കാനും ഉച്ചാരണശുദ്ധി മെച്ചപ്പെടുത്താനും കണ്ണിൽ നോക്കി സംസാരിക്കാനും സാമുഹികമായി ഇടപെടാനുമുള്ള കഴിവുകൾ വളർത്താനുള്ള പരിശീലനങ്ങളും നൽകണം. രക്ഷിതാക്കളുടേയും അധ്യാപകരുടേയും പൂർണ്ണമായ സഹകരണം ചികിത്സയുടെ വിജയത്തിന് അനിവാര്യമാണ്.
ഡോ. പ്രിയ ദേവദത്ത്
കോട്ടക്കൽ ആര്യവൈദ്യശാല
മാന്നാർ
drpriyamannar@gmail.com
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.