ലക്ഷ്മിതരുവും മുള്ളാത്തയും അർബുദം മാറ്റുമോ
ൈസബർലോകത്ത് വ്യാപകമായി പ്രചരിച്ച ഒന്നാണ് ലക്ഷ്മിതരു, മുള്ളാത്ത എന്നിവ അർബുദത്തിന് അത്യുത്തമമാണെന്നത്. ഇത് വിശ്വസിച്ച് പലയിടത്തും ആരോഗ്യപ്രവർത്തകരുടെ നേതൃത്വത്തിൽ ഇത്തരംം ചെടികൾ നട്ടുവളർത്താനും തുടങ്ങി. പക്ഷേ, ഇൗ പ്രചാരണത്തിന് ഒരു ശാസ്ത്രീയ അടിത്തറയുമില്ലെന്ന വിവരങ്ങൾ പിന്നീട് പുറത്തുവെന്നു. അർബുദ രോഗം ബാധിച്ച് മരിച്ച ഒരു ചലച്ചിത്ര യുവനടൻ സ്വന്തം അനുഭവത്തിൽനിന്ന് ലക്ഷ്മിതരു, മുള്ളാത്ത പ്രചാരണങ്ങൾ വ്യാജമാണെന്ന് അറിയിക്കുകയുണ്ടായി. വൈകാതെ ഇൗ നടനും മരിച്ചു.
വാട്ടർ ബർത്തിൽ സംഭവിച്ചത്
ഒാൺലൈനിലൂടെ വ്യാപകമായി പ്രചരിക്കുന്ന ഒരു സംഭവമാണ് വാട്ടർ ബർത്ത്. വേദനയില്ലാതെ പ്രസവിക്കാന്‍ കഴിയുമെന്നതാണ് ഇവരുടെ അവകാശവാദം. എന്നാൽ, സംഭവിക്കുന്നതെന്താണ്. മൂന്ന് മാസങ്ങൾക്ക് മുമ്പ് മലപ്പുറം കോട്ടക്കലില്‍ തെന്നല വാളക്കുളത്ത് കുഞ്ഞിെൻറ മരണത്തെ തുടര്‍ന്ന് ഇത്തരമൊരു ചികിത്സാകേന്ദ്രം അധികൃതർ അടച്ചുപൂട്ടിയിരുന്നു. തുടര്‍ന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ നടത്തിയ അന്വേഷണത്തിലാണ് സംസ്ഥാനത്ത് ഇത്തരം രണ്ടു ഡസനിലേറെ വാട്ടര്‍ ബര്‍ത്ത് കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നതായി അറിയുന്നത്. ഇവരില്‍ ഒന്നിനുപോലും അംഗീകാരമില്ലെന്നുമാത്രമല്ല, ഒരു എമര്‍ജന്‍സിയുണ്ടായാല്‍ നേരിടാനുള്ള യാതൊരു സംവിധാനവുമില്ല. തെന്നല വാളക്കുളത്തെ വാട്ടര്‍ ബര്‍ത്ത് ചികിത്സക്കിടെ കുഞ്ഞ് മരിക്കുക മാത്രമല്ല, അമ്മയുടെ ഗര്‍ഭാശയം, മൂത്രസഞ്ചി എന്നിവ തകര്‍ന്നതായും പരാതിയില്‍ പറയുന്നു.
മൂന്ന് സിസേറിയന്‍ കഴിഞ്ഞതാണ് യുവതിക്ക്. സുഖപ്രസവമായിരിക്കുമെന്ന വാഗ്ദാനത്തിലായിരുന്നു വാളക്കുളത്തെ വാടകവീട്ടില്‍ ചികിത്സ തേടിയെത്തിയത്. വാട്ടര്‍ ബര്‍ത്തില്‍ കിടത്തിയ യുവതിക്ക് അമിത രക്തസ്രാവം ഉണ്ടായതോടെ സ്ഥിതി ഗുരുതരമായി. അടിസ്ഥാന സൗകര്യങ്ങളുണ്ടായിരുന്നില്ല. തുടര്‍ന്ന് കാറില്‍ ചങ്കുവെട്ടിയിലെ സ്വകാര്യാശുപത്രിയില്‍ എത്തിക്കുകയായിരുന്നു.
ആദ്യം ഒന്നും രണ്ടും പ്രസവങ്ങള്‍ സിസേറിയനായവരെ കെണ്ടത്തിയാണ് ഇവര്‍ ചാക്കിടുന്നത്. വാട്ടര്‍ ബര്‍ത്തിലൂടെയാവുമ്പോള്‍ സുഖപ്രസവം മാത്രമേ സംഭവിക്കൂവെന്നാണ് ഇവര്‍ വിശ്വസിപ്പിക്കുന്നത്. കുഞ്ഞിനെ വെള്ളത്തിലേക്ക് പ്രസവിപ്പിക്കുകയാണ് ഇവരുടെ രീതി. പക്ഷേ, ഇതുകൊണ്ട് പ്രത്യേകിച്ച് എന്തെങ്കിലും ഗുണമുള്ളതായി ആധുനികശാസ്ത്രം അംഗീകരിക്കുന്നില്ല.
ചക്കയും പപ്പായയും ഷുഗറിന് മികച്ചതാണോ
ചക്കയും പപ്പായയും ഷുഗറിന് മികച്ചതാെണന്ന രീതിയിൽ ഒാൺലൈനിൽ നടക്കുന്ന പ്രചാരണത്തിലും ശാസ്ത്രീയമായ തെളിവുകളില്ല. മാത്രമല്ല, പ്രമേഹരോഗികൾ അമിതമായി ചക്ക കഴിക്കുന്നത് അപകടവും വരുത്തിവെക്കും. ഇൻസുലിൻ കുത്തിവെക്കുന്ന പല രോഗികളും ഇതവസാനിപ്പിച്ച് ഇത്തരം രീതികളിലേക്ക് കടുക്കുന്നുണ്ട്. ഇത് അങ്ങേയറ്റം അപകടകരമാണ്. അതുപോലെതന്നെ ചില ഇലകൾ വിഷമാണെന്നും ചിലത് അലർജിയുണ്ടാക്കുമെന്നൊക്കെ ഇടക്കിടെ നവമാധ്യങ്ങളിൽ പ്രചാരണം വരാറുണ്ട്. ശാസ്ത്രീയമായി വിശദീകരിക്കുന്നതുവരെ ഇവയൊക്കെ വെറും ബഡായികളായി തുടരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.