അലർജി കാരണം ബുദ്ധിമുട്ടനുഭവിക്കുന്നവർ നിരവധിയാണ്. സാധാരണയായി ശ്വാസകോശം, ത്വക്ക് എന്നിവയുമായി ബന്ധപ്പെട്ടാണ് അലർജി കാണപ്പെടുന്നത്. വീട്ടിനുള്ളിലെ പൊടിപടലങ്ങൾ, പുക, മിനറൽ ഡസ്റ്റ്, പൂമ്പൊടി, മൃഗങ്ങളുടെ രോമം, മൃഗങ്ങളുടെ വിസർജ്യവസ്തുക്കൾ, സുഗന്ധദ്രവ്യങ്ങൾ, തണുത്ത അന്തരീക്ഷം, രാസപദാർഥങ്ങളുടെ ഉപയോഗം, അണുനാശിനികളുടെ ഉപയോഗം, പ്രിസർവേറ്റിവ്സിെൻറ ഉപയോഗം, സൗന്ദര്യവർധക വസ്തുക്കളുടെ ഉപയോഗം ഇവയെല്ലാം ഓരോരുത്തർക്കും വിവിധ തരത്തിലുള്ള അലർജിക്ക് കാരണമായിത്തീരുന്നു. തുടർച്ചയായി ഉണ്ടാകുന്ന ജലദോഷം, തുമ്മൽ, മൂക്കടപ്പ്, ചുമ എന്നിവയും ചെവി, തൊണ്ട, മൂക്ക്, കണ്ണ് തുടങ്ങിയ ശരീരഭാഗങ്ങളിൽ ചൊറിച്ചിലും ചിലപ്പോൾ ത്വക്കിലുണ്ടാകുന്ന തടിപ്പുകളും ചൊറിച്ചിലും അലർജിയുടെ ലക്ഷണങ്ങളാണ്. ഇത് ക്രമേണ േബ്രാങ്കൈൽ ആസ്ത്മക്ക് കാരണമാകുന്നു.
ആൻറിജനിക് സ്വഭാവമുള്ള അന്തരീക്ഷത്തിലെ ചില വസ്തുക്കൾ ശ്വാസത്തിലൂടെ നമ്മുടെ ശരീരത്തിൽ പ്രവേശിക്കുമ്പോൾ പ്രത്യേക ആൻറിബോഡികളെ ഉൽപാദിപ്പിക്കാനും ഉത്തേജിപ്പിക്കാനും കാരണമാകും. ഈ വിധത്തിൽ ഉണ്ടാകുന്ന ആൻറിജനും ആൻറിബോഡിയും തമ്മിലുള്ള പ്രതിപ്രവർത്തനമാണ് അലർജിക്കു കാരണമാകുന്നത്. പുറത്തുള്ള വസ്തുവിനാൽ കൂടുതൽ ലോലമാകുന്ന ശരീരം അലർജിക്ക് അടിമപ്പെടുകയും ചെയ്യും.
നിരന്തരമുള്ള ജലദോഷം
നിരന്തരമുള്ള ജലദോഷം (അലർജിക് റൈനൈറ്റിസ്) എന്ന അവസ്ഥയെ രണ്ടായി തിരിക്കാം. ഋതുഭേദമനുസരിച്ച് ഇടക്കിടെ ഉണ്ടാകുന്നത് (സീസണൽ) എന്നും ദീർഘകാലം നീണ്ടുനിൽക്കുന്നത് (പെരിനിയൽ) എന്നും. ഇടക്കിടെ ഉണ്ടാകുന്ന ജലദോഷത്തിനു കാരണം പുല്ല്, പൂക്കൾ, വൃക്ഷങ്ങൾ എന്നിവയിൽനിന്നുള്ള പൂമ്പൊടികളാണ്. രാസവസ്തുക്കൾ, മൃഗങ്ങളുടെ രോമം, പുക, പെർഫ്യൂംസ്, തണുത്ത അന്തരീക്ഷം ഇവയെല്ലാം ദീർഘകാലം നീണ്ടുനിൽക്കുന്ന പ്രതിശ്യായം അഥവാ ജലദോഷത്തിനു കാരണമാകുന്നു. പെട്ടെന്നുണ്ടാകുന്ന തുമ്മൽ, മൂക്കിൽനിന്ന് വെള്ളം വരുക, മൂക്കടപ്പ് എന്നിവ ഋതുഭേദമനുസരിച്ച് ഇടക്കിടെ ഉണ്ടാകുന്ന ജലദോഷത്തിെൻറ ലക്ഷണങ്ങളാണ്. തുടർന്ന് കണ്ണിൽനിന്ന് വെള്ളം വരുകയും ചെയ്യുന്നു. ദീർഘകാലാനുബന്ധിയായ പെരിനിയൽ രോഗാവസ്ഥയിലും ഇതേ ലക്ഷണങ്ങൾ കാണപ്പെടാമെങ്കിലും ആദ്യത്തെ അവസ്ഥയാണ് കൂടുതൽ ഗുരുതരമായിട്ടുള്ളത്.
ത്വക്കിലുണ്ടാകുന്ന അലര്ജി
ഋതുഭേദമനുസരിച്ച് ഇടക്കിടെ ഉണ്ടാകുന്ന അലർജിക്ക് റൈനൈറ്റിസിൽ ത്വക്ക് പരിശോധന ചെയ്താൽ ആൻറിജൻ പോസിറ്റിവ് ആയിരിക്കും. ത്വക്കിലുണ്ടാകുന്ന അലർജിയിൽ ത്വക്കിൽ പല വിധത്തിലുള്ള തടിപ്പും ചൊറിച്ചിലും ഉണ്ടാകുന്നു. ശരീരത്തിന് ഏതു വസ്തുവാണോ പറ്റാത്തത് അതു മനസ്സിലാക്കി പൂർണമായി ഒഴിവാക്കാൻ ശ്രമിക്കേണ്ടതാണ്. അലർജിക് റൈൈനറ്റിസ് പ്രധാനമായും നേസൽ മുക്കോസ് അഥവാ മൂക്കിലെ ആന്തരിക ആവരണത്തെ ആശ്രയിച്ചുണ്ടാകുന്ന ആൻറിജൻ-ആൻറിബോഡികളുടെ പ്രതിപ്രവർത്തനഫലമായുണ്ടാകുന്ന അവസ്ഥയാണ്. ക്രമേണ േബ്രാങ്കൈൽ ആസ്ത്മ, േബ്രാങ്കോപൾമണറി ഇയോസിനോഫീലിയ, പൾമണറി ഇയോസിനോഫീലിയ, അലർജിക് ആൽവിയോളൈറ്റിസ് ഇവയൊക്കെയായി ക്രമേണ പരിണമിക്കുകയാണ് ചെയ്യുന്നത്.
ചികിത്സയിലൂടെ പൂർണമായി ഭേദമാക്കാൻ സാധ്യമല്ലെങ്കിലും ചില ഒറ്റമൂലികളുടെ പ്രയോഗത്താലും ആയുർവേദ ഔഷധപ്രയോഗത്താലും രോഗശമനം ഉണ്ടാകുന്നതാണ്. അതോടൊപ്പംതന്നെ അലർജിക്കു കാരണമായ വസ്തുക്കളെ പൂർണമായി ഒഴിവാക്കാൻ ശ്രദ്ധിക്കേണ്ടതുമാണ്.
രക്തപരിശോധനയിൽ ഇയോസിനോഫിൽ കൂടിയിരിക്കും. ആൻറി ഹിസ്റ്റാമിൻ മരുന്നുകൾ, മൂക്കടപ്പ് ഒഴിവാക്കാനുള്ള നേസൽസ്േപ്ര, ഇൻഹെയിലർ ഇവയെല്ലാം ആധുനിക ചികിത്സയിൽ ഉൾപ്പെടുന്നവയാണ്. സ്കിൻ സെൻസിറ്റിവിറ്റി ടെസ്റ്റിലൂടെ അലർജിയുടെ ഘടകങ്ങളെ വേർതിരിച്ച് മനസ്സിലാക്കാവുന്നതാണ്.
ആയുർവേദ ചികിത്സയിലൂടെ അലർജി ചികിത്സിച്ചു ശമിപ്പിക്കാവുന്നതാണ്. അനുയോജ്യമായ ഔഷധങ്ങൾ ചേർത്ത് തയാറാക്കിയ എണ്ണകൾ തലയിൽ തേച്ചുകുളിക്കുന്നതും ത്വക്കിലുണ്ടാകുന്ന അലർജിക്ക് അതിനനുസൃതമായ ലേപന ഔഷധങ്ങൾ ഉപയോഗിക്കുന്നതും ആൻറി അലർജിക്കായിട്ടുള്ള ആയുർവേദ ഗുളികകളും മറ്റും ഉപയോഗിക്കുന്നതും അലർജി ശമിക്കാൻ ഫലപ്രദമാകുന്നു.
അലര്ജികളും മരുന്നുകളും
ഡോ. ഗീത എം.ഡി(ആയുർവേദം)
റിട്ട. ചീഫ് മെഡിക്കൽ ഒാഫിസർ
ആയുഷ്മന്ത്ര, വെട്ടിപ്പുഴ, പുനലൂർ
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.