കോഴിക്കോട്: ആയുസ്സിെൻറ ശാസ്ത്രമായ ആയുർവേദത്തെ സമൂഹത്തിെൻറ എല്ലാ തട്ടിലുമുള്ള ജനങ്ങളിലേക്കെത്തിക്കാൻ പദ്ധതികളുമായി ആയുർവേദ ദിനാചരണം. ആയുഷ് വകുപ്പിെൻറയും ഭാരതീയ ചികിത്സ വകുപ്പിെൻറയും നേതൃത്വത്തിൽ വിവിധ ബോധവത്കരണ പരിപാടികളും മറ്റുമാണ് ഈ ചികിത്സാവിധിയെ ജനപ്രിയമാക്കുന്നതിനായി സംഘടിപ്പിക്കുന്നത്. പൊതുജനാരോഗ്യവും ആയുർവേദവും എന്നതാണ് ഈ വർഷത്തെ ദിനാചരണപ്രമേയം. പൊതുവേ പ്രായമായവരാണ് ആയുർവേദ ചികിത്സാരീതി പിന്തുടരുന്നതിൽ ഏറെയും.
എന്നാൽ, കുടുംബത്തിലെ ചെറിയ കുട്ടികൾ മുതൽ എല്ലാ പ്രായത്തിലുള്ളവരെയും ഈ ചികിത്സാ സംവിധാനത്തിലേക്ക് അടുപ്പിക്കുക എന്ന ലക്ഷ്യമാണ് ആയുർവേദ വകുപ്പിനുള്ളത്. ഇതിെൻറ ഭാഗമായി സ്ത്രീരോഗ വിഭാഗമുൾെപ്പടെ ശാക്തീകരിക്കും. കുടുംബ ആയുർവേദ ഡോക്ടർ എന്ന കാലങ്ങൾക്കു മുമ്പേ ഉണ്ടായിരുന്ന സങ്കൽപം വീണ്ടും പ്രചരിപ്പിക്കും.
നേത്രരോഗ ചികിത്സ പ്രോത്സാഹിപ്പിക്കുകയെന്നതും ഈ വർഷത്തെ പ്രമേയത്തിെൻറ ഭാഗമാണ്. ജില്ലയിൽ ഈ വർഷം 15 നേത്രരോഗ ക്യാമ്പുകൾ നടത്തുമെന്ന് ആയുർവേദ ഡി.എം.ഒ ഡോ. കെ.എം. മൻസൂർ പറഞ്ഞു.
ഔഷധസസ്യ കൃഷി പ്രോത്സാഹിപ്പിക്കാനും കർഷകർക്ക് വിപണി കണ്ടെത്താനുമുള്ള നടപടിക്രമങ്ങളും ആയുർവേദം പ്രോത്സാഹിപ്പിക്കുന്നതിെൻറ ഭാഗമാണ്. മുമ്പ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ആയുർവേദ മേഖലയിൽ കാര്യമായ ഫണ്ട് ചെലവഴിച്ചിരുന്നില്ലെങ്കിലും ഇന്ന് സ്ഥിതി മാറിയിട്ടുണ്ടെന്ന് ആയുർവേദ വകുപ്പ് അധികൃതർ വിലയിരുത്തുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.