‘പല്ല് നന്നായാൽ പാതി നന്നായി’ എന്നാണ് പഴമൊഴി. ലക്ഷണമൊത്ത പല്ലുകൾ സൗന്ദര്യത്തിെൻറയും ആരോഗ്യത്തിെൻറയും അളവുകോലായി കണക്കാക്കപ്പെടുന്നു. എന്നാൽ, കേവലം ബാഹ്യസൗന്ദര്യ സംരക്ഷണത്തിലുള്ള ശ്രദ്ധയും താൽപര്യവും ദന്തസംരക്ഷണത്തിൽ പലർക്കും ഇല്ല എന്നാണ് വർധിച്ചുവരുന്ന ദന്തരോഗങ്ങളുടെ കണക്ക് സൂചിപ്പിക്കുന്നത്.
ആയുർവേദ ശാസ്ത്രത്തിൽ ദന്തസംരക്ഷണത്തിന് വളരെ പ്രാധാന്യം നൽകുകയും അതിനുള്ള മാർഗങ്ങൾ നിർദേശിക്കുകയും ചെയ്യുന്നുണ്ട്.
ആയുർവേദത്തിൽ ദന്തോൽപത്തി, അസ്ഥിര ദന്തങ്ങൾ, സ്ഥിര ദന്തങ്ങൾ, ഒാരോ മാസത്തിലും മുളക്കുന്ന ദന്തങ്ങളുടെ ലക്ഷണം, ഉത്തമമായ ദന്തങ്ങളുടെ ലക്ഷണം എന്നിവ വിശദമായി പറഞ്ഞിരിക്കുന്നു. ദന്തങ്ങളുടെ ആരോഗ്യത്തിനായി നിത്യവും ശീലിക്കേണ്ട കാര്യങ്ങളും (ദിനചര്യ) ഒാരോ ഋതുക്കളിലും ശീലിക്കേണ്ട കാര്യങ്ങളും (ഋതുചര്യ) വിശദമായിത്തന്നെ നിർദേശിച്ചിട്ടുണ്ട്. ഇവയിൽ ആഹാരം, ശുചിത്വം, ഉറക്കം, ശരിയായ ദഹനം (ആഹാരപചനം) എന്നിവക്ക് വളരെ പ്രാധാന്യം നൽകിയിരിക്കുന്നു.
ദന്തരോഗങ്ങളുടെ കാരണം
മുഖരോഗങ്ങൾ എന്ന പ്രകരണത്തിലാണ് ദന്തരോഗങ്ങളെയും ദന്തമൂല രോഗങ്ങളെയും കുറിച്ച് വിശദമായി പ്രതിപാദിക്കുന്നത്. വിവിധ മാംസാഹാരങ്ങൾ, അന്നജം കൂടുതലായി അടങ്ങിയവ, അമ്ലരസം കൂടുതലുള്ളവ, അസിഡിറ്റി (വിദാഹം) ഉണ്ടാക്കുന്ന ആഹാരങ്ങൾ, പകലുറക്കം, രാത്രി ഉറക്കമൊഴിയുക, ശരിയായ രീതിയിലല്ലാതെ കിടക്കുക (ഉദാ: തല വളെര ഉയർത്തിയോ അധികം താഴ്ത്തിയോ കിടക്കുക), ദന്തശുചിത്വമില്ലായ്മ, സമയം തെറ്റിയുള്ള ആഹാരക്രമം, മാനസിക പിരിമുറുക്കം എന്നിവയും നേരിേട്ടാ അല്ലാതെയോ ദന്തരോഗങ്ങൾക്ക് കാരണമാകാം.
ഫാസ്റ്റ്ഫുഡും ശീതളപാനീയങ്ങളും അപകടം
ഇന്നത്തെ തലമുറ കൂടുതലായി ഉപയോഗിക്കുന്ന ഫാസ്റ്റ്്ഫുഡ്, വിവിധതരം കാർബണേറ്റഡ് പാനീയങ്ങൾ എന്നിവ വായ്ക്കുള്ളിലെ പി.എച്ചിന് വ്യതിയാനം വരുത്തുകയും പെെട്ടന്ന് ദന്ത, മോണ രോഗങ്ങൾക്ക് കാരണമാവുകയും ചെയ്യുന്നു. പ്രമേഹം പോലെയുള്ള രോഗങ്ങൾ, ചിലതരം മരുന്നുകളുടെ തുടർച്ചയായ ഉപയോഗം, പുകവലി, മദ്യപാനം എന്നിവ വായ്ക്കുള്ളിലെ പലതരം രോഗങ്ങൾക്കും കാരണമാകാം. വെറ്റിലമുറുക്ക് (താമ്പൂലം) ആയുർവേദത്തിൽ ഉപദേശിച്ചിട്ടുള്ള ഒരു ദിനചര്യയാണ്. എന്നാൽ, ഇന്ന് മാരകമായ വിഷപദാർഥങ്ങൾ ചേർന്ന പാൻമസാലകളുടെ ഉപയോഗം ഗുരുതരമായ രോഗങ്ങളെ ക്ഷണിച്ചുവരുത്തുകയാണ് ചെയ്യുന്നത്.
വായിലെ രോഗങ്ങളും ചികിത്സരീതികളും
മോണയിൽ ഉണ്ടാകുന്ന പഴുപ്പ്, നീർക്കെട്ട്, രക്തസ്രാവം, വായ്നാറ്റം തുടങ്ങി ഇൗ ഭാഗത്തുണ്ടാകുന്ന പ്രീകാൻസർ, കാൻസർ അവസ്ഥകൾവരെ വിവിധ ആയുർവേദത്തിൽ വിശദമായി പറയുന്നുണ്ട്. പല്ലുകൾക്കുണ്ടാകുന്ന വിവിധ രോഗങ്ങളും (ഉദാ: കാരീസ്, ടാർടാർ, കാൽകുലസ് തുടങ്ങിയവ) അവയുടെ ചികിത്സയും നിർദേശിച്ചിരിക്കുന്നു. അവസ്ഥാനുസൃതമായി ത്രിദോഷങ്ങളെ അടിസ്ഥാനപ്പെടുത്തി ചികിത്സ നിർണയിക്കുന്നു. അകമേ സേവിക്കാനുള്ള ഒൗഷധങ്ങൾ കൂടാതെ വിവിധതരം കബളം (gargle), രക്തമോക്ഷം (blood letting), പ്രതിസാരണം (ലേപങ്ങൾ), ദന്തധാവന ചൂർണങ്ങൾ തുടങ്ങിയ അത്യന്തം ഫലപ്രദമായ ഒൗഷധപ്രയോഗങ്ങളും നിർദേശിച്ചിരിക്കുന്നു. ദന്തപൂരണം (filling), ദന്തനിർഹരണം (tooth extraction) തുടങ്ങിയ ചികിത്സകളും വിശദമായി പറഞ്ഞിരിക്കുന്നു.
ദന്തധാവന ചൂർണം തയാറാക്കാം
നിത്യവും പല്ലുതേക്കുന്നതിനായി സുശ്രുതാചാര്യൻ നിർദേശിച്ചിരിക്കുന്ന ഒരു ദന്തധാവന ചൂർണത്തിെൻറ യോഗം ചുവടെ ചേർക്കുന്നു:
ദന്തസംരക്ഷണം, ദന്തരോഗ ചികിത്സ എന്നീ വിഷയങ്ങൾ ആയുർവേദം ഗഹനമായിത്തന്നെ കൈകാര്യംചെയ്തിട്ടുണ്ട്. എന്നാൽ, അത് ജനങ്ങളിലേക്ക് ഫലപ്രദമായി എത്തുന്നുണ്ടോ എന്ന കാര്യം സംശയമാണ്. ഇൗ വിഷയത്തിൽ ആയുർവേദത്തിെൻറ പേരിൽ പരസ്യം ചെയ്യപ്പെടുന്ന കാര്യങ്ങൾ എത്രത്തോളം ശാസ്ത്രീയമാണെന്നും പരിശോധിക്കേണ്ടതുണ്ട്.
രോഗങ്ങൾ വരാതിരിക്കാൻ ചില ഉപായങ്ങൾ
തയാറാക്കിയത്: ഡോ. സി. സിന്ധു
ഗവ. ആയുർവേദ കോളജ്
തൃപ്പൂണിത്തുറ
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.