ആരോഗ്യ വേവലാതികളുടെ കാലംകൂടിയാണ് മഴക്കാലം. ചൂടേറിയ വേനലിൽനിന്ന് മഴക്കാലത്തേക്ക് ജീവിതസാഹചര്യങ്ങൾ ചേക്കേറിക്കൊണ്ടിരിക്കുേമ്പാൾ ശരീരവും തിളക്കുന്ന അവസ്ഥയിൽനിന്ന് തണുപ്പിലേക്ക് മാറുന്നു. ഇൗ സാഹചര്യത്തിൽ ആഹാരക്രമങ്ങളും ജീവിതചര്യകളും വ്യത്യസ്തമായാണ് പാലിക്കേണ്ടത്. ഇതിനായി ആയുർവേദത്തിൽ ഋതുചര്യകളെകൂടാതെ ‘ഋതുസന്ധി’ എന്ന തികച്ചും വ്യത്യസ്തമായ ഒരു കാലയളവും ജീവിതക്രമവും പ്രതിപാദിച്ചിട്ടുണ്ട്. മുമ്പ് ഉണ്ടായിരുന്ന ഋതുവിലെ ആഹാരക്രമവും ചിട്ടകളും പതുക്കെയായി കുറച്ച്, വരാൻപോകുന്ന ഋതുവിലേക്ക് ശരീരത്തെയും മനസ്സിനെയും പാകപ്പെടുത്താൻ ഉതകുംവിധം ജീവിതശീലങ്ങളെ ക്രമപ്പെടുത്തേണ്ടുന്ന ഒരു കാലയളവാണിത്. ഇതിൽ ‘പതുക്കെയായി’ ശീലിക്കേണം എന്നത് വളരെ പ്രാധാന്യമർഹിക്കുന്ന ഒരു പ്രയോഗംതന്നെയാണ്. ഇൗ ഋതുസന്ധിയിൽ ശരീരത്തിെൻറ രോഗപ്രതിരോധശേഷി വളരെയധികം കുറഞ്ഞിരിക്കുന്നതിനാൽ വളരെ വേഗത്തിൽ ഉണ്ടാകുന്ന ഒരു വ്യതിയാനവും ചെറുത്തുനിൽക്കാൻ ശരീരത്തിന് കഴിയില്ല.
ഇത്രയും അസാധാരണമായതും തികച്ചും വിപരീതപൂർണവുമായ കാലാവസ്ഥയായതിനാൽതന്നെ ശരീരം അത്രകണ്ട് ബലവത്തല്ലാതാവുകയും തൽഫലമായി ഒട്ടനവധി മഴക്കാലരോഗങ്ങൾ ഉടലെടുക്കുകയും ചെയ്യുന്നു. പ്രധാനമായും ദഹനവ്യവസ്ഥയെ പ്രതികൂലമായി ബാധിക്കും. ദഹനരസം ശരിയായ രീതിയിൽ പ്രവർത്തിക്കാത്തതിനാൽ രുചിയും വിശപ്പും ദഹനശക്തിയും കുറയും. തൽഫലമായി, കഴിക്കുന്ന ആഹാരം വേണ്ടത്ര ദഹിക്കാതെ പുളിരസത്തോടെയും ഉൾപ്പുഴുക്കത്തോടെയും ആമാശയത്തിൽതന്നെ കിടന്ന് പല അവസ്ഥകൾക്കും കാരണമാകുന്നു. ഇൗ പ്രക്രിയ ശരീരത്തിൽ നടക്കുന്നതിെൻറ ഫലമായി ദഹനരസം ശരീരമാസകലം വ്യാപിച്ച് അത്യധികമായ ചൂടും അസ്വസ്ഥതകളും ഉളവാക്കുന്നു. ഇൗയൊരു സാഹചര്യത്തിൽ പനി, ദഹനവ്യവസ്ഥയെ ബാധിക്കുന്ന വയറുവേദന, ഛർദി, വയറിളക്കം, അസിഡിറ്റി, മഞ്ഞപ്പിത്തം, തലവേദന, ക്ഷീണം, ശ്വാസകോശരോഗങ്ങൾ, ത്വഗ്രോഗങ്ങൾ, സന്ധിേരാഗങ്ങൾ, മൂത്രാശയരോഗങ്ങൾ എന്നിങ്ങനെ ശരീരത്തിൽ അടിതൊട്ട് മുടിവരെ ഒട്ടനവധി രോഗങ്ങൾ വന്നു ഭവിക്കുന്നു.
ഇത്രയധികം മഴക്കാലരോഗങ്ങൾ ഉണ്ടാകാനുള്ള പ്രധാന കാരണങ്ങൾ ശരീരത്തിെൻറ കുറഞ്ഞ രോഗപ്രതിരോധശേഷി, അനാരോഗ്യകരമായ ഭക്ഷണക്രമം, വ്യായാമക്കുറവ്, പ്രകൃതിദത്തമായ ആവശ്യങ്ങളെ/വേഗങ്ങളെ (ഏമ്പക്കം, മൂത്രം, മലം, തുമ്മൽ) ബോധപൂർവം തടയുക എന്നിവയാണ്. മേൽപറഞ്ഞ അവസ്ഥകൾ പ്രധാനമായും കണ്ടുവരുന്നത് വിവിധതരം പനികളിലാണ്. ആയുർവേദത്തിൽ ഏതൊരു രോഗത്തിെൻറയും മൂലകാരണം താറുമാറായ ദഹനപ്രക്രിയയാണ്. അതിനാൽതന്നെ ആദ്യമായി ദഹനവ്യവസ്ഥയെ ശരിയാക്കാനുള്ള ഒൗഷധപ്രയോഗങ്ങളാണ് വേണ്ടത്. മറ്റു വൈദ്യശാസ്ത്ര ശാഖകളിലെപ്പോലെ പനി വന്നാൽ ഉടൻ ആശ്വാസം നൽകുന്ന ഒൗഷധപ്രയോഗങ്ങൾ നടത്തി പെെട്ടന്ന് താപനിലയെ അടക്കിനിർത്താൻ ശ്രമിക്കുകയല്ല വേണ്ടത്. മറിച്ച് ഇൗ അവസ്ഥക്ക് കാരണമായതിനെ കണ്ടെത്തി നശിപ്പിക്കുകയും അതോടൊപ്പംതന്നെ ശരീരത്തിെൻറ സ്വാഭാവികമായ രോഗപ്രതിരോധശേഷി തിരികെ കൊണ്ടുവരുകയും വേണം. എന്നാൽ, മാത്രേമ ചികിത്സ പൂർണതയിലെത്തുകയുള്ളൂ.
ഇന്നത്തെ കാലഘട്ടത്തിൽ പനികളിൽതന്നെ ധാരാളം വ്യതിയാനങ്ങളോടുകൂടി ഒട്ടനവധി രൂപങ്ങളിൽ ശരീരത്തെ വെല്ലുവിളിച്ചുകൊണ്ടിരിക്കുകയാണ്. വെറും ജലദോഷപ്പനി മുതൽ വൈറൽ ഫീവർ, ഡെങ്കിപ്പനി, മലേറിയ, എച്ച്1 എൻ1, ചികുൻഗുനിയ എന്നിങ്ങനെ പേരില്ലാത്ത പനിവരെ നീളുന്നു ഇൗ ലിസ്റ്റ്. കൊതുകുകളും മറ്റു കീടാണുക്കളുമാണ് ഇൗ രോഗങ്ങൾ പരത്തുന്നത്. അതുകൊണ്ടുതന്നെ കഴിക്കുന്ന ആഹാരത്തിലും താമസിക്കുന്ന ചുറ്റുപാടുകളിലും അതീവ ശ്രദ്ധ പുലർത്തേണ്ടുന്ന കാലമാണ് പനിക്കാലം. വിവിധതരം പനികൾക്കും അതിന് യഥാക്രമ ചികിത്സകളും ആയുർവേദത്തിൽ നിരവധിയാണ്. രോഗത്തിനല്ല, മറിച്ച് രോഗിക്കനുസൃതമായാണ് ചികിത്സ നിശ്ചയിക്കുന്നത്. രോഗിയുടെ പ്രായം, ദഹനശക്തി, ശരീരബലം, ആഹാര^ജീവിതക്രമങ്ങൾ, രോഗാവസ്ഥ, ഋതു, താമസിക്കുന്ന സ്ഥലം എന്നിവക്കെല്ലാം അനുസൃതമായി മാത്രമേ ഒൗഷധസേവ പാടുള്ളൂ. പാർശ്വഫലങ്ങളില്ല എന്ന ഒറ്റക്കാരണത്താൽ ഇൗ അവസ്ഥകളിൽ സ്വയംചികിത്സ ഒട്ടും അനുവദനീയമല്ല. ഏതു തരത്തിലുള്ള പനിയാണെന്ന് രോഗിയെ പരിശോധിച്ച് മനസ്സിലാക്കിയശേഷം അനുയോജ്യമായ ഒൗഷധപ്രയോഗം വേണ്ടതാണ്. സാധാരണയായി കൊടുത്തുവരാറുള്ളത് ^അമൃതോത്തരം കഷായം, ദശമൂലകടുത്രയം കഷായം, അമൃതാരിഷ്ടം, ചുക്കും തിപ്പല്യാദി ഗുളിക, വെട്ടുമാറൻ ഗുളിക, ഗോരോചനാദി ഗുളിക, സുദർശനാരിഷ്ടം, പിപ്പല്യാസവം, ദശമൂലാരിഷ്ടം എന്നിവക്കു പുറമെ അവസ്ഥക്കനുസൃതമായി ആവശ്യമായ ദ്രവ്യങ്ങൾ ചേർത്ത് ഉദാഹരണത്തിന് ചുക്ക്, ചിറ്റമൃത്, ചുണ്ട, ജീരകം, മുത്തങ്ങ, പർപ്പടകപ്പുല്ല്, തുളസി, രാമച്ചം എന്നിങ്ങനെയുള്ളവ േയാജിപ്പിച്ച് കഷായം നിർമിച്ച് സേവിക്കാവുന്നതുമാണ്.
ഒൗഷധപ്രയോഗത്തോടൊപ്പംതന്നെ ആഹാരത്തിലും ചിട്ടകളിലും മിതത്വം പാലിക്കേണ്ടതാണ്. ഒാരോ വ്യക്തിയും ആഹാരം എപ്പോഴും ചെറുചൂടോടെ കഴിക്കാൻ ശ്രദ്ധിക്കണം. തലേദിവസത്തെ തണുത്തതും പഴകിയതുമായ ആഹാരങ്ങൾ, വീണ്ടും വീണ്ടും ചൂടാക്കിയ ആഹാരം, ദഹിക്കാൻ ബുദ്ധിമുട്ടുള്ളവ, ക്രമവും സമയവും തെറ്റിയ ആഹാരരീതികൾ, തമ്മിൽ ചേർത്ത് ഉപയോഗിക്കാൻ പാടില്ലാത്ത ആഹാരങ്ങൾ (വിരുദ്ധാഹാരം), ആവശ്യത്തിലും അധിക അളവിലുള്ള ആഹാരം എന്നീ ആഹാരക്രമങ്ങൾ പൂർണമായും ഒഴിവാക്കണം. എരിവ്, പുളി, ഉപ്പ്, മധുരം എന്നിവയും എണ്ണയുടെ ഉപയോഗവും വളരെ മിതമാക്കണം.
കുടിക്കാനുപയോഗിക്കുന്ന വെള്ളം എപ്പോഴും തിളപ്പിച്ചതും ചെറുചൂടോടു കൂടിയതും ആകണം. ആവശ്യാനുസരണം ചുക്ക്, ജീരകം, മല്ലി, അയമോദകം, ബാർലി എന്നിവ ചേർത്ത് തിളപ്പിച്ച വെള്ളം ഉപയോഗിക്കാം. കുളിക്കുന്നതിനു മുമ്പായി ദേഹത്തും തലയിലും അനുയോജ്യമായ എണ്ണകൾ പുരട്ടാവുന്നതാണ്. കുളിക്കാനായി എേപ്പാഴും ചൂടുവെള്ളം മാത്രം ഉപയോഗിക്കണം. കുളി കഴിഞ്ഞശേഷം രാസ്നാദിചൂർണം, കച്ചൂരാദി ചൂർണം ഇവയിലേതെങ്കിലും നെറുകയിൽ തിരുമ്മാവുന്നതാണ്. വസ്ത്രങ്ങൾ നന്നായി വെയിലിൽ ഉണങ്ങിയശേഷം മാത്രം ഉപയോഗിക്കുക, നനഞ്ഞ വസ്ത്രങ്ങളുടെ ഉപയോഗം ഒട്ടനവധി ഫംഗസ് ബാധകൾക്ക് കാരണമായേക്കാം. മിതമായ വ്യായാമക്രമങ്ങൾ ശീലമാക്കുക.
താമസിക്കുന്ന ചുറ്റുപാട് ദ്രവ്യങ്ങൾ ചേർത്ത് പുകക്കാവുന്നതാണ്. ദശാംഗചൂർണം, കുന്തിരിക്കം, വയമ്പ്, കടുക്, മഞ്ഞൾ, ആര്യവേപ്പ്, ഗുൽഗുലു എന്നിവയൊക്കെ അതിലേക്കായി ഉപയോഗിക്കാവുന്നതാണ്. മഴകൊള്ളുന്നത് യാത്രവേളകളിലും മറ്റും ഒഴിവാക്കാൻ ശ്രദ്ധിക്കുക. ഇപ്രകാരം ആരോഗ്യകരമായ ആഹാരക്രമങ്ങളിലൂടെയും ജീവിതചര്യകളിലൂടെയും മഴക്കാലരോഗങ്ങളെ ഒരുപരിധിവരെ തടയാവുന്നതാണ്. രോഗം പിടിപെട്ട സാഹചര്യങ്ങളിൽ വൈദ്യസഹായം തേടിയശേഷം മാത്രം ഒൗഷധങ്ങൾ സേവിക്കുക, ഒൗഷധങ്ങളോടൊപ്പം അേത പ്രാധാന്യം ആഹാരക്രമങ്ങളിലും വരുത്തുക. ഇപ്രകാരം ചിട്ടയായ വർഷ ഋതുചര്യകൾ പാലിക്കുന്ന ഏതൊരാൾക്കും ആരോഗ്യം പൂർണമായി വീണ്ടെടുക്കാം.
ഔഷധവും ആഹാരവുമാണ് കഞ്ഞി
ആരോഗ്യസംരക്ഷണത്തിനും രോഗപ്രതിരോധത്തിനുമുള്ള പന്ത്രണ്ടു തരം കഞ്ഞികൾ പരിചയപ്പെടാം. ദേഹബലവും രോഗപ്രതിരോധ ശക്തിയും വർധിപ്പിക്കുന്നതിനൊപ്പം ദഹനശക്തി ക്രമപ്പെടുത്തുന്നതിനുമായി പൂർവികർ മഴക്കാലചര്യകൾ ശീലിച്ചിരുന്നു. ഇതിൽ പ്രധാനം കഞ്ഞിയായിരുന്നു. ഒരേ സമയം ഒൗഷധവും ആഹാരവുമാണ് കഞ്ഞി.
കഞ്ഞികളും അവയുടെ ഗുണങ്ങളും
വിവരങ്ങൾക്ക് കടപ്പാട്:
തൃശൂർ ഒൗഷധി പഞ്ചകർമ ആശുപത്രി
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.