സർവസാധാരണമായി കണ്ടു വരുന്ന ആരോഗ്യ പ്രശ്നങ്ങളിൽ ഒന്നാണ് പനി. കുറേക്കാലമായി മഴക്കാലം നമുക്ക് പനിക്കാലമാണ്. പകർച്ച പനികളിൽ പലതും ഗുരുതരമായ ആരോഗ്യ സാഹചര്യങ്ങളും സൃഷ്ടിക്കാറുണ്ട്. അതിനാൽ രോഗത്തിനൊപ്പം ആശങ്കകളും പനി പകർന്നു നൽകുന്നു.
ഇക്കൊല്ലവും മുടങ്ങാതെ പനിയെത്തി. മലിനജലം, കൊതുക്, വായു എന്നിങ്ങനെ രോഗാണുക്കൾ കടന്നുവരുന്ന വഴികളും വിഭിന്നമാണ്. മഴക്കാലത്ത് കരകവിെഞ്ഞാഴുകുന്ന മലിന ജലം കുടിവെള്ള സ്രോതസ്സുകളെ മലിനപ്പെടുത്തുന്നതോടെ ജലം വഴിയുള്ള രോഗങ്ങൾക്ക് സാഹചര്യമൊരുങ്ങുന്നു. മലിനമായ പരിസ്ഥിതിയാണ് െകാതുകിെൻറ പ്രജനനത്തിനും അതുവഴി രോഗങ്ങൾക്കും ഏറ്റവും അനുകൂലമായ സാഹചര്യമൊരുക്കുന്നത്. ഇത് തടയാൻ മാലിന്യങ്ങളുടെ ഉറവിട സംസ്കരണം ഒാരോരുത്തരും വീടുകളിൽത്തന്നെ നടപ്പാക്കുകയാണ് പ്രധാന പോംവഴി.
പനി ഏറിയും കുറഞ്ഞും വരാം. ചിലപ്പോൾ തുടർച്ചയായി താപനിലയിൽ വ്യത്യാസം വരാതെ പനിക്കും. ചില പനികൾക്ക് ആവർത്തന സ്വഭാവമുണ്ടാകും. പരിഭ്രാന്തരാകാതെ സ്വയം ചികിത്സിക്കാതെ ഡോക്ടറുടെ അടുത്തെത്തുകയാണ് ചെയ്യേണ്ടത്. രോഗനിർണയത്തിന് പനിക്കൊപ്പം പ്രകടമാകുന്ന ലക്ഷണങ്ങൾ സഹായകമാകും. ഏത് പനിയും മാരകമാകുന്നതിനാൽ പ്രത്യേക ശ്രദ്ധ വേണം. കുട്ടികൾ, വയോധികർ, ഗർഭിണികൾ, പ്രമേഹരോഗികൾ, പ്രതിരോധശേഷി കുറഞ്ഞവർ തുടങ്ങിയവർ പ്രത്യേകം ശ്രദ്ധിക്കണം.
വൈറൽപ്പനി
വായുവിലൂടെയാണ് വൈറൽ പനി പകരുക. തൊണ്ടവേദന, മൂക്കൊലിപ്പ്, തുമ്മൽ, മൂക്കടപ്പ്, തലവേദന, ക്ഷീണം തുടങ്ങിയവയാണ് വൈറസ് പടർത്തുന്ന ഇൗ രോഗത്തിെൻറ പ്രധാന ലക്ഷണങ്ങൾ. ആസ്ത്മ ബാധിതരിൽ വൈറൽപ്പനി തീവ്രമാകാറുണ്ട്. വൈറൽപ്പനി ബാധിക്കുേമ്പാൾ ചികിത്സക്കൊപ്പം വിശ്രമവും വേണ്ടിവരും.
ടൈഫോയ്ഡ്
മലിനജലത്തിലൂടെയും ഭക്ഷണത്തിലൂടെയുമാണ് ടൈഫോയ്ഡ് പകരുക. നീണ്ടുനിൽക്കുന്ന പനി ടൈഫോയ്ഡിെൻറ പ്രത്യേകതയാണ്. പനി തുടങ്ങി രണ്ടാഴ്ച കഴിയുേമ്പാൾ ക്ഷീണവും വർധിക്കും. വിശപ്പില്ലായ്മ, കുടലിൽ വ്രണങ്ങൾ, മലം കറുത്തുപോവുക തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങൾ.
ചികിത്സക്കൊപ്പം മുത്തങ്ങ, ജീരകം, ശതകുപ്പ, അയമോദകം ഇവ തിളപ്പിച്ച വെള്ളം കുടിക്കുന്നത് കുടൽവ്രണം ഉണക്കും.
എലിപ്പനി
വൈറൽപ്പനിപോലെ തോന്നിപ്പിക്കുന്നതും എന്നാൽ രോഗിയെ ഗുരുതരാവസ്ഥയിൽ എത്തിക്കുന്നതുമായ പനികളിലൊന്നാണിത്. ‘ലെവ്റ്റോസ്വൈറ’ എന്ന ബാക്ടീരിയയാണ് എലിപ്പനിക്ക് കാരണം. കെട്ടികിടക്കുന്ന മലിനജലത്തിൽ ഇൗ അണുക്കൾ വളരെ ദിവസം ജീവിക്കാറുണ്ട്്. മലിന ജലത്തിൽ ചവിട്ടുേമ്പാൾ കാലിലെ ചെറിയ മുറിവുകൾ വഴി അണുക്കൾ ശരീരത്തിലെത്തും. പാടങ്ങളിലും മറ്റും പണിയെടുക്കുന്നവർ എലിപ്പനിക്കെതിരെ പ്രത്യേക ജാഗ്രത പുലർത്തണം. കണ്ണിലും ശരീരത്തിലും മഞ്ഞനിറം, ഒാറഞ്ച്-കടുംകാപ്പി നിറത്തിൽ മൂത്രം, വേദന, കണ്ണിൽ രക്തസ്രാവം എന്നിവ എലിപ്പനിയുടെ ലക്ഷണങ്ങളാണ്. ഈ ലക്ഷണങ്ങൾ കണ്ടാൽ അടിയന്തര ചികിത്സ തേടേണ്ടതാണ്.
ജലദോഷം
മഴക്കാലത്ത് വൈറസ് വഴി പകരുന്ന സാധാരണ പനിയാണിത്. മഴക്കാലത്ത് കാറ്റേൽക്കുേമ്പാഴും മഴ നനയുേമ്പാഴും മറ്റും പലരിലും ഉണ്ടാകാറുണ്ട്. തൊണ്ടവേദന, മൂക്കടപ്പ്, തുമ്മൽ, മൂക്കൊലിപ്പ് ഇവ പ്രധാന ലക്ഷണങ്ങൾ.
തുളസിയിലയും മഞ്ഞളും പനിക്കൂർക്കയും ചേർത്തുള്ള ആവി ഫലപ്രദമാണ്. 50 ഗ്രാം വീതം ഇൗശ്വരമൂലിയും തുളസിയിലയും ചേർത്ത് 200 മില്ലി വെള്ളം തിളപ്പിച്ച് കഴിക്കുന്നത് ജലദോഷം അകറ്റും.
ഡെങ്കിപ്പനി
മാരകമായേക്കാവുന്ന കൊതുകുജന്യ രോഗങ്ങളിൽ ഒന്നാണ് ഡെങ്കിപ്പനി. ഇൗഡിസ് വിഭാഗത്തിൽപ്പെട്ട കൊതുകുകളാണ് രോഗം പരത്തുക. രോഗമുള്ള വ്യക്തിയെ കടിക്കുന്ന കൊതുകുകൾ ദിവസങ്ങൾക്കുശേഷം മറ്റുള്ളവരിലേക്ക് രോഗം പരത്താനുള്ള ശേഷി നേടുന്നു. ഒരിക്കൽ രോഗാണുവാഹകരായി മാറിയ കൊതുകുകൾ ജീവിതകാലം മുഴുവൻ മറ്റുള്ളവരിലേക്ക് രോഗം പരത്താൻ പ്രാപ്തരുമാണ്.
കടുത്ത ചൂടോടെ പനി തുടങ്ങുന്നവരാണേറെയും. പ്ലേറ്റ്ലെറ്റ് കുറവ്, ചർമത്തിലെ ചുവന്ന് തടിച്ച പാടുകൾ, അസഹനീയ പേശീ വേദന എന്നിവ പ്രധാനമായും കാണുന്നു. ചർമത്തിലുണ്ടാകുന്ന രക്തസ്രാവത്തിെൻറ സൂചനകളാണ് ചുവന്ന പാടുകൾ. തലയുടെ മുൻഭാഗത്തും കണ്ണിന് ചുറ്റും കണ്ണ് തുറക്കുേമ്പാഴും ഉണ്ടാകുന്ന ശക്തമായ വേദനയും ഡെങ്കിപ്പനിയുള്ളവരിൽ കാണാം. ഉടൻ ചികിത്സ തേടണം.
രക്തസ്രാവേത്താട് കൂടിയ ഡെങ്കിപ്പനി
ശക്തമായ പനിയോടൊപ്പം വായ, മൂക്ക്, മോണ ഇവയിലൂടെയുള്ള രക്തസ്രാവം ആണിതിെൻറ പ്രധാന ലക്ഷണം. രക്തസ്രാവം മൂലം മലം കറുത്തിരിക്കും.
എച്ച്1 എൻ1
വായിവിലൂടെ പകരുന്ന വൈറസ് രോഗമാണിത്. ജലദോഷപ്പനിേപ്പാലെയാണ് തുടക്കം. തൊണ്ടവേദനയും ഛർദിക്കുമൊപ്പം പേശികളിലും സന്ധികളിലും ശക്തമായ വേദനയുണ്ടാകും. പനിക്കും സന്ധിവേദനക്കുമുള്ള ചികിത്സകളാണ് പ്രധാനമായും നൽകുക. ചുമയ്ക്കുേമ്പാഴും തുമ്മുേമ്പാഴും വൈറസ് അന്തരീക്ഷത്തിലെത്തി മറ്റുള്ളവരിലേക്ക് പകരുന്നു. അതുകൊണ്ടുതന്നെ പ്രതിരോധവും പ്രധാനമാണ്.
ചിക്കുൻഗുനിയ
കൊതുക് പരത്തുന്ന മറ്റൊരു രോഗമാണ് ചിക്കുൻഗുനിയ. വൈറസാണ് രോഗാണു. പെെട്ടന്നുണ്ടാകുന്ന പനി, ചർമത്തിൽ ചുവന്ന പാടുകൾ, ചുവന്ന കുരുക്കൾ ഇവയുണ്ടാകും. ശക്തമായ സന്ധിവേദനയും ലക്ഷണമായെത്താറുണ്ട്. ചലനം പ്രയാസമാകുന്ന വിധത്തതിൽ കാൽമുട്ട്, കൈക്കുഴ, കൈകാൽ വിരലുകൾ, കഴുത്ത്, നടുവ് ഭാഗങ്ങളിലൊക്കെ കഠിന വേദനയുണ്ടാകും. പ്രകാശത്തിലേക്ക് നോക്കാനും രോഗിക്ക് ബുദ്ധിമുട്ടുണ്ടാകും.
ചിക്കുൻഗുനിയ ബാധിച്ച നല്ലൊരു വിഭാഗം ആളുകളിലും സന്ധിവേദന മാറുന്നില്ല എന്നത് അനുബന്ധപ്രശ്നമായി പറയാറുണ്ട്. ലഘുവ്യായാമങ്ങൾക്കൊപ്പം കഷായങ്ങൾ 2-3 മാസമെങ്കിലും തുടരുന്നത് വേദനയും നീർക്കെട്ടും കുറയ്ക്കും. തൊലി ഇളകൽ, ചൊറിച്ചിൽ വരൾച്ച ഇവയുള്ളവർ ജാത്യാദികേരം, ഏലാദി വെളിച്ചെണ്ണ ഇവയിലേതെങ്കിലും പുറമേ പുരട്ടാം.
നിപ വൈറസ് പനി
വൈറസ് മൂലം പകരുന്ന നിപാ വൈറസ് പനി. ഒരു ജന്തുജന്യരോഗമാണിത്. പനി, തലവേദന, തലകറക്കം, ബോധക്ഷയം, ശ്വാസ തടസ്സം, കാഴ്ച മങ്ങൽ, ഇവ ലക്ഷണങ്ങളായി കാണുന്നു. മസ്തിഷ്ക വീക്കം ഉണ്ടാകാനുള്ള സാധ്യത വളരെക്കൂടുതലാണ്. നിപ ബാധിച്ചാൽ കഠിനമായ ശ്വാസകോശ പ്രശ്നങ്ങളും രോഗി അബോധാവസ്ഥയിലാകുകയും ചെയ്യും. നിപ ബാധയുള്ളവരിൽ ചിലർക്ക് ദീർഘകാല അനന്തര ഫലങ്ങൾ, അപസ്മാരം, വ്യക്തിത്വ വൈകല്യങ്ങൾ ഇവയും കാണാറുണ്ട്.
ഒരിനം പഴംതീനി വവ്വാലുകളുടെ ശരീരത്തിൽ ഒളിഞ്ഞിരിക്കുന്ന വൈറസാണ് നിപ. നിപയുടെ സ്വാഭാവിക വാഹകരാണ് വവ്വാലുകൾ. വവ്വാലിെൻറ കാഷ്ഠത്തിലൂടെയും മറ്റ് സ്രവങ്ങളിലൂടെയും വൈറസ് മൃഗങ്ങളിലും മനുഷ്യരിലുമെത്തുന്നു.
പരിഹാരങ്ങൾ
പ്രതിരോധം പ്രധാനം
പ്രതിരോധമാണ് ചികിത്സയേക്കാൾ അഭികാമ്യം എന്നത് പനിയെ സംബന്ധിച്ചിടത്തോളം ഏറെ പ്രസക്തമാണ്. വ്യക്തി ശുചിത്വം, പരിസര ശുചിത്വം, ഭക്ഷണ ശുചിത്വം, ഒൗഷധങ്ങളുടെ ഉപയോഗം തുടങ്ങിയവയിലൂടെ പനിയുടെ കടന്നുവരവിെന പ്രതിരോധിക്കാനാവും.
ബ്രഹ്മ രസായനം, ച്യവനപ്രാശം, ഇന്ദുകാന്തം, കഷായം, ഇന്ദുകാന്ത ഋതം, അഗസ്ത്യ രസായനം, ദശമൂല കടുത്രയം കഷായം, അമൃതാരിഷ്ടം, ദശമൂലാരിഷ്ടം, വില്ല്വാദി ഗുളിക തുടങ്ങി പ്രതിരോധശക്തി മെച്ചപ്പെടുത്തുന്ന ഒൗഷധങ്ങൾ ഡോക്ടറുടെ നിർദേശാനുസരണം കഴിക്കാം.
പനിയുടെ പ്രതിരോധത്തിൽ മാലിന്യ നിർമാർജനത്തിനും പ്രധാന പങ്കുണ്ട്. വീടുകളിൽ സംസ്കരണത്തിനു മുമ്പായി മാലിന്യങ്ങളിൽനിന്ന് പ്ലാസ്റ്റിക്, റബർ, ഗ്ലാസ് എന്നിങ്ങനെ വേർതിരിക്കണം. കേമ്പാസ്റ്റായോ മണ്ണിര കേമ്പാസ്റ്റായോ ജൈവ മാലിന്യങ്ങളെ വളമാക്കി മാറ്റാം. വീട്ടിലും പരിസരങ്ങളിലും വെള്ളം കെട്ടിനിൽക്കുന്നതും ഒഴിവാക്കണം.
സ്വയം ചികിത്സ പാടില്ല
പനി മാരകമാകുന്നത് പലേപ്പാഴും കൃത്യസമയത്ത് ഉചിതമായ ചികിത്സ ലഭിക്കാതെ പോകുേമ്പാഴാണ്. സ്വയം ചികിത്സകൊണ്ടുള്ള പ്രശ്നങ്ങളും പനിയെ മാരകമാക്കാറുണ്ട്്. പനിയുടെ കാരണം കണ്ടെത്തുന്നതിന് രോഗലക്ഷണങ്ങൾക്ക് നിർണായക പങ്കുണ്ട്. എന്നാൽ, സ്വയം ചികിത്സയിലൂടെ ലക്ഷണങ്ങൾ പലതും അപ്രത്യക്ഷമാകുന്നതിനാൽ രോഗനിർണയത്തിനും തടസ്സമാകാറുണ്ട്.
പനി പടരാതിരിക്കാൻ
-കോട്ടക്കൽ ആര്യവൈദ്യശാല, മാന്നാർ.
drpriyamannar@gmail.com
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.