മനുഷ്യനുൾപ്പെട്ട ജീവജാലങ്ങളുടെയും സസ്യങ്ങളുടെയും പുനരുജ്ജീവനത്തിെൻറ കാലമാണ് കർക്കടകം. െപയ്തുനിറയുന്ന മഴക്കൊപ്പം പുതുനാമ്പിടുന്ന സസ്യങ്ങൾക്കെല്ലാം ഒൗഷധവീര്യം ഏറിയിരിക്കും. മഴയും തണുപ്പും തുടങ്ങുന്നതോടെ ശരീരബലവും കുറയുെമന്നതിനാൽ പ്രതിരോധത്തിനായി അപ്പോൾ ലഭ്യമാകുന്ന സസ്യങ്ങളെ മനുഷ്യൻ ആഹാരത്തിെൻറ ഭാഗമാക്കി. ‘ഋതുചര്യ’ എന്ന പേരിൽ ആയുർവേദം നിർദേശിക്കുന്നത് ഋതുക്കൾക്കനുസരിച്ച് ജീവിതം ചിട്ടപ്പെടുത്താനുള്ള മാർഗങ്ങളാണ്. ഇത്തരത്തിൽ ആഹാരത്തെ ഒൗഷധമാക്കാം എന്ന ആശയത്തിൽനിന്ന് ഉരുത്തിരിഞ്ഞതാണ് കർക്കടകത്തിൽ ഉപയോഗപ്പെടുത്തിവരുന്ന കർക്കടക കഞ്ഞിയും തവിടപ്പവുമെല്ലാം.
ചുറ്റുപാടുകളിൽ നിന്ന് ഒൗഷധത്തെ േശഖരിച്ച് ലളിതമായി പാകപ്പെടുത്താവുന്ന തരത്തിലുള്ള വിശിഷ്ട ആരോഗ്യവിഭവങ്ങളാണ് ആയുർവേദം കർക്കടകത്തിൽ കഴിക്കാൻ നിർദേശിച്ചിട്ടുള്ളത്. ദഹനശക്തിയേയും പ്രതിരോധ ശക്തിയേയും ഒരുപോലെ മെച്ചപ്പെടുത്തുന്ന ഒൗഷധങ്ങൾക്കാണ് ഇവിടെ പ്രാധാന്യം നൽകിയിരിക്കുന്നത്.
ആഹാരത്തെ ഒൗഷധമാക്കാം
തവിടപ്പം
ജീവകം ‘ബി’യാൽ സമ്പന്നമാണ് തവിട്. തവിട് കുഴച്ച് വാഴയിലയിൽ നേർമയായി പരത്തി അതിൽ ചുക്ക്, തേങ്ങ, ശർക്കര, ജീരകപ്പൊടി, ഏലക്ക ഇവ ചേർത്ത് ആവിയിൽ പുഴുങ്ങി കഴിക്കുന്നത് രക്തക്കുറവ്, വേദന, തരിപ്പ് എന്നിവ അകറ്റും. പോഷകസമ്പന്നമാണിത്.
മുക്കുടി
‘മുക്കുടി’ കുടിക്കുക എെന്നാരു പ്രചാരം തന്നെ മുമ്പ് കേരളത്തിലുണ്ടായിരുന്നു. വയർ ശുദ്ധമാക്കാൻ വേണ്ടിയാണിത്. രണ്ട് ഗ്രാം വീതം ചുക്ക്, ജീരകം, അയമോദകം, കുരുമുളക്, പുളിയാരില, കുടകപ്പാലയരി, കൊത്തമല്ലി ഇവ അൽപം മഞ്ഞൾെപ്പാടി ചേർത്ത് മോരിൽ കുറുക്കി പകുതിയാക്കി ഉപ്പ് ചേർത്ത് രാവിലെ വെറും വയറ്റിൽ കഴിക്കാം.
പത്തിലക്കറി
നെയ്യുണ്ണി, താള്, തകര, കുമ്പളം, മത്തൻ, വെള്ളരി, മുള്ളൻചീര, കൊടിത്തൂവ, ചീര,േചമ്പ് ഇവയുടെ ഇലകൾ തോരനാക്കി കഴിക്കുന്നത് വിളർച്ച, നീര്, എല്ലിെൻറ ബലക്ഷയം, കാഴ്ചക്കുറവ് എന്നിവ പരിഹരിക്കും. കൂടാതെ ഒാരോ ഇലയും വിവിധ ജീവകങ്ങളാൽ സമ്പന്നവുമാണ്.
നെയ്യുണ്ണി
നെയ്യുണ്ണിയുടെ തളിരിലകൾ ജീവകം എ, സി ഇരുമ്പ്, കാത്സ്യം എന്നിവയാൽ സമ്പന്നമാണ്. ഇവ ത്വഗ്രോഗങ്ങൾ, നീര് എന്നിവ ശമിപ്പിക്കും.
താള്
താള് കാത്സ്യം, ഫോസ്ഫറസ്, പൊട്ടാസ്യം, ഇരുമ്പ് എന്നിവയാൽ സമ്പന്നമാണ്. ഇലത്തണ്ടുകളും വിടരാത്ത ഇലകളും നുറുക്കി പുളിവെള്ളത്തിൽ തിളപ്പിച്ചോ രാത്രി മുഴുവൻ വെള്ളത്തിലിട്ടുെവച്ചോ ചൊറിച്ചിൽ മാറ്റാം.
തകര
ജീവകം എയും ഇരുമ്പും ധാരാളമുണ്ട്. ത്വഗ്രോഗങ്ങൾ, ശ്വാസകോശ രോഗങ്ങൾ, അലർജി എന്നിവ ശമിപ്പിക്കും.
കുമ്പളം
നാരുകൾ, ജീവകം എ, സി, പൊട്ടാസ്യം എന്നിവ ധാരാളമുള്ള കുമ്പളയില വയർ ശുദ്ധമാക്കും. കൈകൊണ്ട് തിരുമ്മി ഇലകളിെല രോമം കൊഴിച്ചു കളഞ്ഞ ശേഷം ഉപയോഗിക്കാം.
മത്തൻ
മത്തനില കാത്സ്യത്താൽ സമ്പന്നമാണ്. േഫാസ്ഫറസ്, ജീവകം എ, സി എന്നിവയാണ് മറ്റ് ഘടകങ്ങൾ. എല്ല്, പല്ല്, മുടി എന്നിവക്ക് ഗുണകരമാണ്.
വെള്ളരി
ജീവകം എ, ഇ, സി, പൊട്ടാസ്യം എന്നിവ അടങ്ങിയിട്ടുണ്ട്. രോമം നീക്കി ഉപയോഗിക്കാം. ത്വഗ്േരാഗങ്ങൾ, ചുട്ടുനീറ്റൽ എന്നിവ ശമിപ്പിക്കും.
മുള്ളൻ ചീര
ജീവകം സി, എ എന്നിവയാൽ സമ്പന്നം. പൊട്ടാസ്യം, കാത്സ്യം എന്നിവ ധാരാളമുണ്ട്. എല്ല്, മുടി, ചർമം എന്നിവക്ക് ഏറെ ഗുണകരം.
കൊടിത്തൂവ (ചൊറുതണം)
മഗ്നീഷ്യം, പൊട്ടാസ്യം, ഇരുമ്പ്, കാത്സ്യം, ജീവകം എ, ഇ എന്നിവ അടങ്ങിയിട്ടുണ്ട്. മൂക്കാത്ത ഇലകൾ രോമം കളഞ്ഞ് ഉപയോഗിക്കാം. വിളർച്ച മാറ്റും.
ചീര
ജീവകം എ, സി, കെ എന്നിവക്കൊപ്പം നാരുകളാൽ സമ്പന്നമാണ് ചീര. കൂടാതെ ബി-6 ജീവകം ചീരയിലുണ്ട്. വിളർച്ച, ത്വഗ്രോഗങ്ങൾ, കാഴ്ചക്കുറവ് എന്നിവ പരിഹരിക്കാം.
ചേമ്പ്
ജീവകം എ, ബി-2, ബി-3, ബി-5, ബി-6 ഫോളിക് ആസിഡ് ഇവ ധാരാളമുണ്ട്. പൊട്ടാസ്യം, മഗ്നീഷ്യം ഇവയും അടങ്ങിയിട്ടുണ്ട്. കണ്ണിനും മുടിക്കും ഗുണകരം.
പോഷകമേറും കഞ്ഞികൾ
എളുപ്പത്തിൽ ദഹിക്കുന്നതും ഉൗർജം നൽകുന്നതുമായ വിഭവമാണ് കഞ്ഞി. അത് ഒൗഷധങ്ങൾ ചേർത്ത് പാകപ്പെടുത്തുേമ്പാൾ വിവിധ രോഗങ്ങളെ ശമിപ്പിക്കാൻ പ്രാപ്തമായ വിഭവമായി മാറുന്നു. പാൽക്കഞ്ഞിയായോ, നെയ്യ് ചേർത്തോ, ശർക്കര ചേർത്തോ കഞ്ഞി തയാറാക്കാം. പ്രഭാതഭക്ഷണമായോ രാത്രിഭക്ഷണമായോ കഞ്ഞി കുടിക്കാം.
പ്രതിരോധശക്തി മെച്ചപ്പെടുത്താൻ
20-0 ഗ്രാം ഉണക്കലരി വേവിക്കുക. പകുതി വേവുേമ്പാൾ ജീരകവും ആശാളിയും 25 ഗ്രാം വീതം ചേർത്ത് വീണ്ടും വേവിക്കുക (ഉപ്പ് ആവശ്യത്തിന്). തേങ്ങാപ്പാൽ ചേർത്ത് കഴിക്കുക.
പ്രമേഹം നിയന്ത്രിക്കാൻ
പെരുംജീരകം, ഇഞ്ചി, പച്ചമഞ്ഞൾ, വെളുത്തുള്ളി, ജീരകം എന്നിവ 20 ഗ്രാം വീതം ചതച്ച് നുറുക്ക് ഗോതമ്പ്, ഉലുവ എന്നിവ 50 ഗ്രാം വീതം കുതിർത്ത് ചേർത്ത് കഞ്ഞിവെച്ച് കഴിക്കുക. കർക്കടകത്തിൽ മാത്രമല്ല, പ്രമേഹരോഗിക്ക് എന്നും ഒരുനേരം ഇത് കഴിക്കാവുന്നതാണ്.
അസ്ഥിക്ക് ബലം കിട്ടാൻ
ചങ്ങലംപറണ്ട 100 ഗ്രാം, ചെറുപയറ് 25 ഗ്രാം, ഉണങ്ങലരി 100 ഗ്രാം എന്നിവ ചേർത്ത് കഞ്ഞിയുണ്ടാക്കി തേങ്ങാപ്പാൽ േചർത്ത് കഴിക്കുക.
ദശപുഷ്പങ്ങൾ
കർക്കടകത്തിൽ ആരോഗ്യ സംരക്ഷണത്തിന് ദശപുഷ്പങ്ങളേയും ഉപയോഗപ്പെടുത്താറുണ്ട്. പൂവാംകുരുന്നില, വിഷ്ണുക്രാന്തി, നിലപ്പന, തിരുതാളി, മുക്കൂറ്റി, ചെറൂള, ഉഴിഞ്ഞ, മുയൽച്ചെവിയൻ, കറുക, കൈയ്യോന്നി എന്നിവയാണ് ദശപുഷ്പങ്ങൾ. ഇവക്കൊപ്പം നവരയരിയോ ഉണങ്ങലരിയോ ചേർത്ത് കഞ്ഞിവെച്ച് കഴിക്കാം.
സൂപ്പുകൾ
പഞ്ചകോലം പൊടിച്ച് ചേർത്തുണ്ടാക്കുന്ന മാംസസൂപ്പുകൾ, പച്ചക്കറി സൂപ്പുകൾ എന്നിവ ശരീരബലം തരും. ചെറുപയർ, മുതിര എന്നിവ ചേർത്തും സൂപ്പ് ഉണ്ടാക്കാം.
രസായന ഒൗഷധങ്ങൾ
മങ്ങലേൽക്കാത്ത ഒാർമശക്തി, അവശതകളില്ലാത്ത വാർധക്യം എന്നിവ രസായന ഒൗഷധങ്ങൾ കഴിക്കുന്നതിലൂടെ കൈവരിക്കാനാവുന്ന നേട്ടങ്ങളാണ്. ഒപ്പം പ്രതിരോധശക്തിയും ശരീരബലവും നേടാനാവും.
വാതരോഗങ്ങൾ തടയാൻ
20 ഗ്രാം കുറുന്തോട്ടി വേര് 200 മില്ലി വെള്ളവും ചേർത്ത് പകുതി വറ്റുേമ്പാൾ 100 മില്ലി പാൽ ചേർത്ത് പാലളവാക്കി (100 മില്ലി) വറ്റിച്ച് കുടിക്കുന്നത് വാതം അകറ്റും.
* ധന്വന്തരം കുഴമ്പ്, സഹചരാദി കുഴമ്പ്, വലിയനാരായണ തൈലം ഇവയിലൊന്ന് പുറമേ പുരട്ടി കുളിക്കുക.
-ഡോ. പ്രിയദേവദത്ത്,
കോട്ടക്കൽ ആര്യവൈദ്യശാല, മാന്നാർ.
drpriyamannar@gmail.com
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.