ശരീരത്തിലെ പാടുകളിൽ ​െതാടു​േമ്പാൾ​ അറിയുന്നില്ലേ? ...

മുനപോയ പെൻസിൽ പോലെ കൈകാൽ വിരലുകൾ... കുഷ്​ഠരോഗത്തെ കുറിച്ച്​ ഒാർക്കു​േമ്പാൾ ആദ്യം മനസിലേക്ക്​ വരിക ഇൗ രൂപമായിരിക്കും. മുഖത്തേക്ക്​ നോക്കും മുമ്പ്​ കൈകളിലേക്കും കാലുകളിലേക്കും നോക്കുന്നവരിൽ നിന്ന്​ ഒാടി​െയാളിച്ച്​ ഏകാന്ത ജീവിതം നയിക്കുന്ന ഒരു പറ്റം മനുഷ്യർ. ശരീരം വേദന അറിയാതിരിക്കു​േമ്പാഴും കുഷ്​ഠരോഗികളുടെ മനസ്​ വേദനയിൽ നീറുകയായിരിക്കും.

കുഷ്​ഠരോഗം തിരികെ വരുന്നുവെന്ന പ്രചാരണങ്ങൾക്ക്​ നടുവിലായിരുന്നു ഇത്തവണത്തെ കുഷ്​ഠരോഗ ദിനാചരണം. പലയിടങ്ങളിലും കുഷ്​ഠ​േരാഗ ലക്ഷണങ്ങൾ കണ്ടെത്തിയിട്ടുണ്ടെന്നും വാർത്തകളുണ്ടായിരുന്നു. രോഗത്തി​​​െൻറ തിരിച്ചു വരവ്​ ജനങ്ങളിൽ ഭയപ്പാടാകുന്ന കലാഘട്ടമാണിത്​. അതിനാൽ കുഷ്​ഠരോഗത്തെ പറ്റിയുള്ള പൊതു ബോധം വളര്‍ത്തുക, രോഗ നിര്‍മ്മാര്‍ജനം സാധ്യമാക്കുക, കുഷ്​ഠരോഗികളോടുള്ള സമീപനത്തില്‍ മാറ്റം വരുത്തുക എന്നീ ഉദ്ദേശ ലക്ഷ്യങ്ങള്‍ വച്ചുകൊണ്ടാണ് ലോക കുഷ്​ഠരോഗ ദിനം ആചരിക്കപ്പെട്ടത്.

ഇന്ന് പൂര്‍ണ്ണമായും ഭേദമാക്കാന്‍ കഴിയുന്ന ഒന്നാണ് കുഷ്​ഠരോഗം. 1955ൽ ആണ് ഇന്ത്യയിൽ കുഷ്​ഠരോഗ നിയന്ത്രണ യജ്ഞം തുടങ്ങിയത്. അതിന്‍റെ തുടര്‍ച്ചയായി 1983ല്‍ കുഷ്​ഠരോഗ നിവാരണ യജ്ഞം ആരംഭിച്ചു. തുടര്‍ന്ന് വന്ന നിരന്തര ശ്രമങ്ങളുടെ ഫലമായി ഇന്ന് രാജ്യത്ത് കുഷ്​ഠരോഗം കുറഞ്ഞുകൊണ്ടിരിക്കുന്നു.

ഒരു കാലത്ത് ഇൗ രോഗത്തി​​​െൻറ പിടിയില്‍ അമർന്നിരുന്നു നമ്മുടെ രാജ്യം. കുഷ്​ഠരോഗാശുപത്രികള്‍ ഇവിടെ അക്കാലത്ത് പ്രവർത്തിച്ചിരുന്നു. പ്രത്യേകിച്ച് ഫലപ്രദമായ ചികിത്സ ഒന്നും ഉണ്ടായിരുന്നില്ല അന്ന്. മനുഷ്യവംശത്തോളം തന്നെ പഴക്കമുള്ള ഒന്നാണ് കുഷ്​ഠരോഗം. പ്രാചീന ആയുര്‍വേദ ഗ്രന്ഥങ്ങള്‍ കുഷ്​ഠരോഗത്തെ ഒരു മഹാവ്യാധിയായി വിവരിക്കുന്നു. ബി.സി. രണ്ടായിരമാണ്ടില്‍ പോലും കുഷ്​ഠരോഗം ഭാരതത്തില്‍ ഉണ്ടായിരുന്നതായി തെളിവുകളുണ്ട്. ഒരു തരത്തില്‍ നരക കരാഗ്രഹങ്ങള്‍ തന്നെ ആയിരുന്നു ഇവിടെ നിലനിന്ന കുഷ്​ഠരോഗാശുപത്രികള്‍. അതില്‍ നിന്നെല്ലാം മോചനം സാധ്യമായത് ശാസ്ത്രം ഫലപ്രദമായ ആന്‍റീബയോട്ടിക്കുകള്‍ കണ്ടുപിടിച്ചതോടെയാണ്. ഇന്ന് ആന്‍റീബയോട്ടിക്കുകളുടെ സംയോജിത ചികിത്സയായ വിവിധൗഷധ ചികിത്സ (multy drug therapy) ആണ് ചെയ്തുവരുന്നത്.

എന്താണ് കുഷ്​ഠരോഗം?
Mycobacterium leprae എന്ന ബാക്ടീരിയ മൂലം ഉണ്ടാകുന്നതും വളരെ കാലം നീണ്ടുനില്‍ക്കുന്നതും ആയ ഒരു അണുബാധയാണ് ലെപ്രസി അഥവാ കുഷ്​ഠരോഗം. ഇത് പ്രാഥമികമായി ശരീരത്തിലെ നാഡീകളെയും, ത്വക്ക്, മൂക്ക് ശ്വസനനാളി എന്നിവയേയും ബാധിക്കുന്ന ഒരു രോഗമാണ്. Hansen’s disease എന്ന് ഇത് അറിയപ്പെടുന്നു.

ലക്ഷണങ്ങള്‍

  • മാംസ ശോഷം
  • കൈകളിലും, പാദത്തിലും കാലിലും തരിപ്പ് അനുഭവപ്പെടുക
  • ചർമത്തിൽ പാടുകൾ രൂപപ്പെടുകയും ഈ ഭാഗങ്ങളിൽ സ്‌പർശനശേഷി നഷ്ടപ്പെടുകയും ചെയ്യുക.
  • നിറം മങ്ങിയതോ ചുവന്നതോ ആയ പാടുകള്‍
  • പാടുകളില്‍ വേദനയോ ചൊറിച്ചിലോ ഇല്ലാതിരിക്കുക
  • വേദനയില്ലാത്ത വ്രണങ്ങള്‍

പകരുന്ന വിധം
വായു വഴിയാണ് പകരുന്നത്. രോഗം ബാധിച്ച വ്യക്തി തുമ്മുകയോ ചുമയ്ക്കുകയോ ചെയ്യു​േമ്പാള്‍ രോഗാണു വായുവില്‍ പടരും. രോഗാണു ശരീരത്തില്‍ പ്രവേശിച്ചാലും ലക്ഷണങ്ങള്‍ കണ്ടുതുടങ്ങാന്‍ മൂന്നു മുതല്‍ 5 വര്‍ഷം വരെ എടുക്കാം. രോഗിയുമായുള്ള നിരന്തര സമ്പർക്കും വഴിയും രോഗം പകരാം. പ്രാഥമിക ചർമപരിശോധനയിലൂടെ തന്നെ രോഗലക്ഷണങ്ങൾ തിരിച്ചറിയാൻ സാധിക്കും. കുട്ടികളിലാണ് പകർച്ചയ്ക്ക് സാധ്യത കൂതുതല്‍്.

ചികിത്സകള്‍
ലോകാരോഗ്യ സംഘടന ’വിവിധൗഷധ ചികിത്സ’ ആണ് കുഷ്ഠരോഗത്തെ ചികിത്സിക്കാന്‍ മുന്നോട്ട് വയ്ക്കുന്നത്. ലോകം മുഴുവന്‍ സൗജന്യമായി മരുന്നുകള്‍ ലഭ്യമാണ്. രോഗണുക്കള്‍ക്കെതിരെ പ്രയോഗിക്കുന്ന ആന്‍റീബയോട്ടിക്ക് മരുന്നുകളു​െട സംയോജിത ചികിത്സയാണിത്.

കുഷ്ഠം എങ്ങനെ തടയാം?
എത്രയും വേഗം രോഗനിര്‍ണ്ണയം നടത്തി ചികിത്സ ആരംഭിക്കുക എന്നതാണ് കുഷ്ഠരോഗം തടയാനുള്ള ഏറ്റവും ഫലപ്രദമായ മാർഗം


തയാറാക്കിയത്​: Dr. Jishnu Chandran BAMS, MS
Mob: 8281873504
www.ayurvedamanjari.com


Tags:    
News Summary - Leprosy - Health News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.