ജീവെൻറ നിലനിൽപിന് അത്യന്താപേക്ഷിതമായ ലവണങ്ങളിലൊന്നാണ് സോഡിയം. രക്തത്തിലെ ലവണാംശം നിലനിർത്തുന്നതിൽ സോഡിയം നിർണായക ഘടകമാണ്. കോശങ്ങൾക്ക് പുറത്തുള്ള ജലത്തിലെ ഏറ്റവും പ്രധാനപ്പെട്ട ലവണവും സോഡിയമാണ്. ശരീരത്തിൽ സോഡിയത്തിെൻറ നില 135 മുതൽ 145 milliequivalents/litre വരെ ആണ് അഭികാമ്യം.
സോഡിയം അനിവാര്യ ഘടകം
രക്തസമ്മർദം കുറയാതെ നിലനിർത്താനും തലച്ചോറിെൻറ സുഗമമായ പ്രവർത്തനത്തിനും സോഡിയം അനിവാര്യമാണ്. കൂടാതെ നാഡികളിലൂടെയുള്ള സംവേദനങ്ങളുടെ നിയന്ത്രണത്തിനും എല്ലുകളുടെ ആരോഗ്യത്തിനും സോഡിയം കൂടിയേ തീരൂ. രക്തത്തിൽ സോഡിയത്തിൻറ അളവ് കുറയുന്നത് ഹൈപ്പോൈനട്രീമിയ എന്ന അവസ്ഥക്ക് കാരണമാകാറുണ്ട്. സോഡിയത്തിെൻറ അളവ് 135 mEq/L ൽ കുറയുേമ്പാഴാണ് ഹൈപ്പോനൈട്രീമിയ ഉണ്ടാകുന്നത്.
സോഡിയം കുറയൽ, കാരണങ്ങൾ നിരവധി
പ്രധാന ലക്ഷണങ്ങൾ
സോഡിയം കുറയുന്നത് മസ്തിഷ്ക കോശങ്ങളെയാണ് പ്രധാനമായും ബാധിക്കുന്നത്. മസ്തിഷ്കത്തിൽ നീര്, മസ്തിഷ്ക മരണം എന്നിവ സംഭവിക്കാനും സാധ്യതയുണ്ട്. ശ്വാസതടസ്സം, ഹൃദയവീക്കം എന്നിവയുമുണ്ടാകാം. സോഡിയത്തിെൻറ അളവ് 115ൽ താഴുേമ്പാൾ അപസ്മാര ലക്ഷണങ്ങൾ ഉണ്ടാകുന്നു.
പരിഹാരങ്ങൾ
ചികിത്സകൊണ്ട് പെെട്ടന്ന് പരിഹാരം കാണാനാകുമെങ്കിലും സോഡിയം കുറയുന്ന അവസ്ഥ പലപ്പോഴും വൈകിയാണ് കണ്ടെത്തുക. സോഡിയത്തിെൻറ അളവ് വിലയിരുത്തുന്നതോടൊപ്പം തൈറോയ്ഡ്, വൃക്ക, കരൾ എന്നിവയുടെ പ്രവർത്തനവും പരിശോധിക്കേണ്ടതുണ്ട്. രോഗിയുടെ പ്രായം, ആരോഗ്യനില ഇവയും പ്രധാനമാണ്.
കാരണത്തിനനുസരിച്ചുള്ള ചികിത്സകൾ ഒാേരാരുത്തരിലും വ്യത്യസ്തമായിരിക്കും. ചെറിയ തോതിലുള്ള സോഡിയത്തിെൻറ കുറവ് ഉപ്പ് കൂടുതലടങ്ങിയ ഭക്ഷണം കഴിക്കുന്നതിലൂടെ പരിഹരിക്കാനാകും. കറിയുപ്പിലൂടെയാണ് ശരീരത്തിനാവശ്യമുള്ള സോഡിയത്തിെൻറ മുഖ്യ പങ്കും ലഭ്യമാകുന്നത്.
മുന്തിരി, അമുക്കുരം, കുറുന്തോട്ടി, ചിറ്റരത്ത്, നീർമാതളം, പാൽമുരുക്ക്, ബ്രഹ്മി എന്നിവ ഉൾപ്പെട്ട ഒൗഷധങ്ങൾക്ക് സോഡിയം കുറയുന്നതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെ പരിഹരിക്കാൻ കഴിയാറുണ്ട്. ഉപ്പ് ചേർത്ത ചെറുപയർ സൂപ്പ്, മാംസ സൂപ്പ്, മലർക്കഞ്ഞി, പാൽക്കഷായം, തേങ്ങാവെള്ളം, കരിക്കിൻവെള്ളം, ഉപ്പ് ചേർത്ത നാരങ്ങവെള്ളം, ഇഞ്ചി ചേർത്ത മോരും വെള്ളം, ഉപ്പിട്ട കഞ്ഞിവെള്ളം എന്നിവയും മാറിമാറി നൽകേണ്ടതുണ്ട്. മാതളനീര് ചേർത്ത് ചെറുപയറിൽ സൂപ്പ് നൽകുന്നത് സോഡിയം നില ക്രമീകരിക്കുന്നതോടൊപ്പം ക്ഷീണത്തെയും അകറ്റും. ഒൗഷധങ്ങൾ ചേർത്ത് സംസ്കരിച്ച നെയ്യും നല്ല ഫലം തരും.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
* കായികാധ്വാനം ഉള്ളവരും വേനൽക്കാലത്ത് പുറം പണി ചെയ്യുന്നവരും ഉപ്പ് ചേർത്ത ശുദ്ധജലം ധാരാളം കുടിക്കുന്നത് സോഡിയം ഉൾെപ്പടെയുള്ള ലവണ നഷ്ടം കുറക്കാൻ സഹായിക്കും.
* ശരീരത്തിൽ നീര് വരുന്ന സാഹചര്യങ്ങളിൽ ഉപ്പ് കുറക്കണം.
* ഛർദി-അതിസാരം ഉള്ളപ്പോൾ ഉപ്പും പഞ്ചസാരയും ചേർത്ത ലായനി ഇടക്കിടക്ക് കുടിക്കേണ്ടതാണ്.
* കിടപ്പു രോഗികൾക്ക് കുടിക്കാൻ നൽകുന്ന വെള്ളം മൂത്രത്തിലൂടെ പുറത്തുപോകുന്നതിനെക്കാൾ കുറവായിരിക്കാൻ ശ്രദ്ധിക്കണം.
ഡോ. പ്രിയ ദേവദത്ത്
കോട്ടക്കൽ ആര്യവൈദ്യശാല
മാന്നാർ
drpriyamannar@gmail.com
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.