വൈദ്യശാസ്ത്ര ചികിത്സാ രംഗത്ത് വികസിത രാജ്യങ്ങൾക്ക് തുല്യമായ ആരോഗ്യ നേട്ടങ്ങളാണ് കേരളം കൈവരിച്ചിട്ടുള ്ളത്. മറ്റു ഘടകങ്ങൾക്കൊപ്പം സ്ത്രീകളുടെ ഉയർന്ന വിദ്യാഭ്യാസവും ആരോഗ്യ നിലവാരം മെച്ചപ്പെടുത്തുന്നതിൽ വലി യൊരു പങ്കുവഹിച്ചിട്ടുണ്ട്. വൈദ്യശാസ്ത്ര ചികിത്സാ രംഗങ്ങളിൽ നാം കൈവരിച്ച നേട്ടങ്ങൾ നഷ്ടമാകാതിരിക്കാനും സ്ത്രീകളുടെ മുന്നേറ്റത്തിന് ഗുണകരമാകാനും ആരോഗ്യ കാര്യങ്ങളെപ്പറ്റിയുള്ള ഒരവബോധം തീർത്തും അനിവാര്യമാണ് .
"ഋതുമതി" എന്ന പദംതന്നെ എത്ര ഭാവനാത്മകം ആണ്. ഒരു പെൺകുട്ടി ഋതുമതിയാകുന്നതിനും ദീർഘകാലം അവളെ പ്രത്യുൽപ ാദനക്ഷമതയുള്ളവളാക്കി നിലനിർത്തുന്നതിനും പിന്നിൽ ഒരുകൂട്ടം ഹോർമോണുകളുടെ സമയബദ്ധമായ പ്രവർത്തനങ്ങളാണുള്ള ത്. കൃത്യമായ അളവിൽ ശരീരത്തിൽ ഉൽപാദിപ്പിക്കുകയും സൂക്ഷ്മമായ തലത്തിൽ പ്രവർത്തിക്കുകയും ചെയ്യുന്ന രാസപദാർഥങ ്ങളാണ് ഹോർമോണുകൾ.
സ്ത്രീത്വത്തിെൻറ സവിശേഷതകളിലൊന്നായ ആർത്തവം സ്ത്രീശരീരം പ്രത്യേുൽപാദന സജ് ജമാകുന്നു എന്നതിെൻറ സൂചനകൂടിയാണ്. ആദ്യാർത്തവം ആകുന്നതോടുകൂടി ഒരു പെൺകുട്ടി അങ്ങേയറ്റം ബഹുമാനിതയാവുക യാണ് ചെയ്യുന്നത്. കാരണം മനുഷ്യകുലം നിലനിന്നുപോകുന്നതിനനിവാര്യമായ പ്രത്യുൽപാദനം ഇവളിലൂടെ സംജാതമാവുകയാണ് . ഇൗ ഘട്ടത്തിൽ ആർത്തവത്തിെൻറ ശാസ്ത്രീയ വശം മറന്ന് മിഥ്യകളും കടംകഥകളും കുട്ടിക്ക് പകർന്നുനൽകാതിരിക് കാൻ മുതിർന്നവർ ശ്രദ്ധിക്കേണ്ടതുണ്ട്. ആർത്തവത്തെപ്പറ്റി ശരിയായ അറിവ് പകരലാണ് തെറ്റിദ്ധാരണ മാറ്റാനുള്ള ഏക വഴി. അതിന് ഏറ്റവും പറ്റിയ പ്രായം കൗമാരപ്രായം തന്നെയാണ്.
എന്താണ് ആർത്തവം?
ഒരു പെൺകുഞ്ഞ് ഗർഭസ്ഥ ശിശുവായിരിക്കുേമ്പാൾതന്നെ അതിെൻറ കുഞ്ഞു ശരീരത്തിനുള്ളിൽ സ്ത്രീത്വത്തിെൻറയും മാതൃത്വത്തിെൻറയും ചുമതലകളെ നിറവേറ്റാനുള്ള മുന്നൊരുക്കങ്ങൾ എല്ലാം രൂപപ്പെടുന്നുണ്ട്. ചുരുക്കത്തിൽ ഗർഭത്തിൽ വെച്ചുതന്നെ പെൺകുഞ്ഞിന് ഗർഭാശയവും അണ്ഡാശയവും ഫലോപ്പിയൻ നാളിയുമെല്ലാം ഉണ്ടായിക്കഴിഞ്ഞിരിക്കും. 9-11 വയസ്സാകുേമ്പാഴേക്കും പെൺകുട്ടിക്ക് കൂടുതൽ സ്ത്രൈണ ഭാവങ്ങൾ കൈവരുന്നു. അതോടൊപ്പം ആന്തരാവയവങ്ങളും വളർച്ച പ്രാപിക്കുന്നു.
ഹോർമോണുകളുടെ പ്രവർത്തനഫലമായി ഇൗ ഘട്ടത്തിൽ അണ്ഡാശയത്തിൽ അണ്ഡം പൂർണ വളർച്ച പ്രാപിക്കുന്നു. ഭ്രൂണത്തിന് പറ്റിച്ചേർന്ന് വളരാനായി ഗർഭാശയത്തിൽ എൻഡോമെട്രിയം എന്ന ഗർഭാശയ സ്തരവും തൽപ്പമൊരുക്കി തയാറെടുക്കും. അണ്ഡം പൂർണ വളർച്ചയെത്തി ഗർഭാശയത്തിൽ എത്തിയാലും ഗർഭധാരണം നടക്കാത്ത സ്ഥിതിക്ക് എൻഡോമെട്രിയത്തിലെ ഒരുക്കങ്ങളെല്ലാം പാഴാകുന്നു. ഇതോടെ എൻഡോമെട്രിയം ഗർഭാശയത്തിൽനിന്ന് അടർന്ന് മാറുന്നു. ഇങ്ങനെ അടരുേമ്പാൾ ഉണ്ടാകുന്ന രക്തവും എൻഡോമെട്രിയവും യോനീനാളത്തിലൂടെ പുറത്തുപോകുന്ന പ്രക്രിയയാണ് ‘ആർത്തവം’.
അണ്ഡം പുതുതായി ഉണ്ടാകുന്നില്ല
സ്ത്രീയുടെ ഗർഭധാരണ സാധ്യത ഉറപ്പാക്കുന്ന നിർണായക ഘടകമാണ് അണ്ഡം. പുരുഷന്മാരിൽ പുതിയ ബീജം ഉണ്ടാകുന്നതുപോലെ സ്ത്രീകളിൽ പുതിയ അണ്ഡം ഉണ്ടാകുന്നില്ല. 5 മാസം പ്രായമായ പെൺ ഗർഭസ്ഥ ശിശുവിെൻറ അണ്ഡാശയങ്ങളിൽ ഏകദേശം 5-6 മില്യനോളം അണ്ഡങ്ങൾ ഉണ്ടായിരിക്കും. കുഞ്ഞ് ജനിക്കന്നതോടെ അണ്ഡങ്ങളുടെ എണ്ണം കുറഞ്ഞ് 1-2 മില്യനാകും. ആർത്തവം ആരംഭിക്കുന്നതോടെ അണ്ഡങ്ങളുടെ എണ്ണം വീണ്ടും കുറയും. ഒാരോ മാസമുറയോടനുബന്ധിച്ചും പൂർണ വളർച്ചയെത്തിയ ഒരണ്ഡമാണ് ഗർഭാശയത്തിലെത്തുന്നതെങ്കിലും നിരവധി അണ്ഡങ്ങൾ ഇൗ മത്സരവത്തിൽ പെങ്കടുക്കുന്നുണ്ട്. ജയിച്ച ആ ഒരണ്ഡം ഒഴികെ ബാക്കിയുള്ളവ നശിച്ചുപോകുന്നു.
മുറതെറ്റാതെ ആർത്തവം...
ഒരു ആർത്തവം കഴിയുന്നതോടെ ഗർഭാശയത്തിെൻറ ഉൾവശത്തെ കോശങ്ങളുടെ ഏറ്റവും അടിയിലെ നിര ഒഴിച്ച് ബാക്കിയൊക്കെ ആർത്തവരക്തത്തോടൊപ്പം പൊഴിഞ്ഞുപോകുന്നു. അതോടെ അണ്ഡാശയത്തിൽ നിന്നുൽപാദിപ്പിക്കുന്ന ഇൗസ്ട്രജൻ ബാക്കിനിൽക്കുന്നവയിൽനിന്ന് പുതിയ കോശങ്ങളെ ഉൽപാദിപ്പിക്കുന്ന ധർമം ഏറ്റെടുക്കുന്നു. ചുരുക്കത്തിൽ ആർത്തവചക്രത്തിെൻറ 14-ാം ദിവസം വരെ ഇൗസ്ട്രജെൻറ പ്രവർത്തനം ത്വരിതഗതിയിൽ നടക്കുന്നു. കോശങ്ങളും പുതിയ രക്തക്കുഴലുകളും ചെറുഗ്രന്ഥികളുമൊക്കെയായി എൻഡോമെട്രിയം മെത്തപോലെ ആയിട്ടുണ്ടാകും.
പ്രോജസ്റ്ററോൺ എന്ന ഹോർമോൺ പ്രവർത്തനം ആരംഭിക്കുന്നതോടെ ഇൗസ്ട്രജെൻറ എൻഡോമെട്രിയത്തിലുള്ള പ്രവർത്തനം മന്ദീഭവിക്കുന്നു. എൻഡോമെട്രിയത്തിലെ ഗ്രന്ഥികളെ സ്രവങ്ങൾ ഉൽപാദിപ്പിക്കാൻ സഹായിക്കുന്നതോടൊപ്പം ഗർഭത്തെ സ്വീകരിക്കാൻ എൻഡോമെട്രിയത്തെ സജ്ജമാക്കിയും പ്രോജസ്റ്ററോൺ തെൻറ ധർമം നിർവഹിക്കുന്നു. എന്നാൽ ഗർഭധാരണം നടന്നില്ലെങ്കിൽ പ്രോജസ്റ്ററോണിെൻറയും ഇൗസ്ട്രജെൻറയും പ്രവർത്തനങ്ങൾ മന്ദഗതിയിലാകുന്നു. അതോടെ എൻട്രോമെട്രിയത്തിെൻറ മെത്തപോലെയുള്ള തൽപം നശിച്ച് പൊഴിഞ്ഞ് രക്തത്തോടൊപ്പം ആർത്തവമായി പുറത്തുവരുന്നു. വീണ്ടും പുതിയ ആർത്തവചക്രം തുടങ്ങാനായി ഇൗസ്ട്രജൻ ഉൽപാദനം തുടങ്ങുന്നു. ഇങ്ങനെ ചാക്രികമായി തുടരുന്ന ഇൗ പ്രക്രിയയിലൂടെ ആർത്തവം മുറതെറ്റാതെയെത്തുന്നു. അണ്ഡാശയത്തിെൻറ പ്രവർത്തനങ്ങൾ ഇത്ര കൃത്യമായി നിർവഹിക്കുന്നതിെൻറ പിന്നിൽ തലച്ചോറിലെ ഹൈപ്പോതലാമസും പിറ്റ്യൂട്ടറി ഗ്രന്ഥിയുമാണ്.
ആർത്തവ ദിനങ്ങളിലെ ഭക്ഷണം
ആർത്തവവേളയിൽ സ്ത്രീകൾക്ക് പോഷകഭക്ഷണം കൂടിയേ തീരൂ. പച്ചക്കറികൾ, ഇലക്കറികൾ, ഏത്തപ്പഴം, ഉലുവ, എള്ള്, മുതിര, ചെറുപയർ, മുരിങ്ങ, മുരിങ്ങയില, പാൽ, ചേന, കാരറ്റ്, മുട്ട, ചെറുമത്സ്യങ്ങൾ, ഒാട്സ്, മുഴുധാന്യങ്ങൾ ഇവ ഇൗ ദിവസങ്ങളിൽ മാറിമാറി ഭക്ഷണത്തിൽപെടുത്തണം. ക്ഷീണം, ഉന്മേഷക്കുറവ്, മനസംഘർഷം, സ്തനത്തിൽ വേദന, വയറുവേദന, ഛർദി തുടങ്ങിയ ചെറിയ അസ്വസ്ഥതകൾ ചിലരിൽ കണ്ടേക്കാം. ഇതിെൻറ പേരിൽ ഭക്ഷണം ഒഴിവാക്കുന്ന പ്രവണത ഒട്ടും നന്നല്ല. ലഘുവായ ചികിത്സകളിലൂടെ ഇൗ പ്രശ്നങ്ങൾ പരിഹരിക്കുവാനുമാകും. ആർത്തവ സമയം എട്ട്-പത്ത് മണിക്കൂർ ഉറങ്ങാനും ധാരളം വെള്ളം കുടിക്കാനും ശ്രദ്ധിക്കണം. തേങ്ങവെള്ളം, കരിക്കിൻവെള്ളം, നാരങ്ങാവെള്ളം ഇവയും ഉൾപ്പെടുത്താവുന്നതാണ്.
ശുചിത്വം പരമപ്രധാനം
ആർത്തവ ദിനങ്ങളിൽ കർശനമായ ശുചിത്വം പാലിക്കണം. പാഡുകൾ ഉപയോഗിക്കുന്നപോലെ പ്രധാനമാണ് അത് ശരിയായി നിർമാർജനം ചെയ്യുന്നതും. പാഡോ തുണിയോ എന്നതിലല്ല മറിച്ച് അവ എങ്ങനെ വൃത്തിയായി ഉപയോഗിക്കുന്നു എന്നതാണ് പ്രധാനം. 2 മണിക്കൂർ കൂടുേമ്പാൾ ഇവ മാറ്റാൻ ശ്രദ്ധിക്കണം. ആർത്തവവേളക്ക് മുമ്പ് പാഡുകൾ കരുതിവെക്കാനും പെൺകുട്ടി ശ്രദ്ധിക്കണം. ആർത്തവ വേളയിൽ രണ്ടുനേരം കുളിക്കാനും ശരീരം വൃത്തിയായി സൂക്ഷിക്കാനും കഴിയണം.
ആർത്തവ പ്രശ്നങ്ങൾ
ആർത്തവത്തോടനുബന്ധിച്ച് അമിത രക്തസ്രാവം, കഠിന വേദന, അൽപ്പ രക്തസ്രാവം, പോളിസ്റ്റിക് ഒാവറി (പുഷ്പഘ്നി), 14 വയസ്സായിട്ടും ആർത്തവം വരാതിരിക്കുക, ആർത്തവം നീണ്ടുനിൽക്കുക, ആർത്തവ പൂർവ അസ്വസ്ഥതകൾ തുടങ്ങിയവയൊക്കെ ഉള്ളവർ സ്വയം ചികിത്സതേടാതെ ഡോക്ടറുടെ ശ്രദ്ധയിൽപെടുത്തേണ്ടതാണ്.
ആർത്തവ വിരാമംവരെ തുടരുന്ന ആർത്തവം വളരെ സ്വാഭാവികമായ ഒരു പ്രക്രിയയാണ്. ഒരു പെൺകുട്ടി വളരെ ധന്യതയോടും ഉത്തരവാദിത്തത്തോടുമാണ് ആർത്തവത്തെ നോക്കിക്കാണേണ്ടത്.
ഒരു പുതുജീവെൻറ നാമ്പിനെ ഗർഭാശയത്തിൽ ചേർത്തുവെച്ച് സൃഷ്ടികർമത്തിൽ പങ്കാളിയാവാൻ സ്ത്രീക്ക് ആർത്തവം കൂടിയേ തീരൂ. അത് തന്നെയാണ് ആർത്തവത്തെ മഹത്തരമാക്കുന്നതും !
ഡോ. പ്രിയ ദേവദത്ത്
കോട്ടക്കൽ ആര്യവൈദ്യശാല
മാന്നാർ
drpriyamannar@gmail.com
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.