ആധുനിക വൈദ്യശാസ്ത്രം ഒട്ടനവധി കുതിച്ചുചാട്ടങ്ങൾ നടത്തി മുന്നേറിക്കൊണ്ടിരിക്കുന്ന ഒരു കാലഘട്ടമാണ് നമ്മുടേത്. എന്നാൽ, ഇൗ കാലഘട്ടത്തിൽപോലും നൂറ്റാണ്ടുകൾ പഴക്കമുള്ള വൈദ്യശാസ്ത്രമായ ആയുർവേദത്തിന് പ്രസക്തി കുറയുകയല്ല മറിച്ച്, കൂടുകയാണ് ചെയ്യുന്നത്. ഇത് ആയുർവേദത്തിെൻറ ശാസ്ത്രീയതയുടെ ഏറ്റവും വലിയ തെളിവായി കണക്കാക്കപ്പെടാം. ആയുർവേദ ചികിത്സയിലെ ഏറ്റവും ജനകീയമായ ഒരു ചികിത്സയാണ് പ്രസവാനന്തര ശുശ്രൂഷ. എന്നാൽ, ഇൗ ആധുനിക കാലഘട്ടത്തിൽ ഇതിെൻറ പ്രസക്തിയെക്കുറിച്ച് കുറച്ചുപേർക്കെങ്കിലും സംശയം ഉണ്ടാകും. എന്താണ്, എന്തിനാണ് പ്രസവാനന്തര ശുശ്രൂഷ.
ഗർഭാവസ്ഥയുടെ 10 മാസക്കാലത്ത് സ്ത്രീകളുടെ ശരീരത്തിന് വളരെയധികം മാറ്റങ്ങൾ സംഭവിക്കുന്നു. അയൺ, േപ്രാട്ടീൻ തുടങ്ങിയ ഘടകങ്ങൾ ഗർഭസ്ഥ ശിശുവിെൻറ വളർച്ചക്കായി അമ്മയുടെ ശരീരത്തിൽനിന്ന് ധാരാളമായി ആഗിരണം ചെയ്യപ്പെടുന്നു. പത്ത് മാസംകൊണ്ട് ശരീരത്തിലുണ്ടായ മാറ്റങ്ങൾ വെടിഞ്ഞ്, പ്രസവശേഷം ‘ഗർഭപൂർവാവസ്ഥ’യിലേക്ക് ശരീരം മടങ്ങിവരുന്നതിന് വേണ്ട അനുകൂലഘടകങ്ങൾ ശരീരത്തിൽ ഒരുക്കുക എന്നതാണ് പ്രസവാനന്തര ശുശ്രൂഷയുടെ പ്രധാന ലക്ഷ്യം.
ഗർഭകാലത്തെ മാറ്റങ്ങളോടൊപ്പം, പ്രസവസമയത്ത് അമ്മയുടെ ശരീരത്തിൽനിന്ന് ഏകദേശം 500 മില്ലി വരെ രക്തം നഷ്ടമാകുന്നുണ്ട്. ഇത് കൂടാതെ, മുലയൂട്ടൽ എന്ന പ്രക്രിയ ശരീരത്തിൽ ആരംഭിക്കുകയും ചെയ്യുന്നു. ഇൗ പ്രക്രിയയിലൂടെ നഷ്ടമാകുന്ന അമ്മയുടെ ശരീരത്തിലെ പോഷകഘടകങ്ങളെ ക്രമീകരിക്കുക എന്നതാണ് പ്രസവാനന്തര ശുശ്രൂഷയുടെ പ്രഥമ ലക്ഷ്യം. ഇതിനായി ആദ്യമായി അമ്മയുടെ ദഹനപ്രക്രിയയെ ക്രമപ്പെടുത്തേണ്ടതുണ്ട്.
അമ്മയുടെ വിശപ്പും ദഹനവും ശരിയായ വിധത്തിലാകാനായി ആദ്യ ദിവസങ്ങളിൽ പഞ്ചകോല ചൂർണം, പഞ്ചകോലാസവം, ദശമൂലാരിഷ്ടം, ജീരകാരിഷ്ടം എന്നിവ വൈദ്യ നിർദേശപ്രകാരം യുക്തമായ മാത്രയിൽ കൊടുക്കാവുന്നതാണ്. ഇതോടൊപ്പം ശരീരപേശികൾ പൂർവസ്ഥിതിയിൽ എത്തിക്കാനും ചർമെത്ത പൂർവസ്ഥിതിയിൽ എത്തിക്കുന്നതിനും എണ്ണ േതച്ചുള്ള കുളി നിർദേശിച്ചിരിക്കുന്നു. ശരീരത്തിന് ഉറപ്പും ബലവും നൽകുന്നതിനായി ധാന്വന്തരം കുഴമ്പാണ് നിർദേശിക്കുന്നത്. 2-3 ആഴ്ച കാലയളവിലാണ് ഇത് നിർേദശിച്ചിരിക്കുന്നത്.
ഇതിനോടുകൂടി വിവിധ ഒൗഷധങ്ങൾ ചേർത്ത് തിളപ്പിച്ച് ആറിയ വെള്ളം ഉപയോഗിച്ച് കുളിക്കുകയും ചെയ്യും. ഇത് ശരീരപേശികൾക്ക് ഉണ്ടാക്കുന്ന വേദനാവസ്ഥക്ക് വലിയ അളവിൽ പരിഹാരം ചെയ്യുന്നതാണ്. കരിെപ്പട്ടിയും മറ്റ് ഒൗഷധങ്ങളും ചേർത്ത് തിളപ്പിച്ച് കുടിക്കണം. ഇത് കഫ സംബന്ധമായ അസുഖങ്ങൾ വരാതിരിക്കാനും ശരീരത്തിൽ രക്തത്തിെൻറ അളവ് വർധിപ്പിക്കാനും ദഹന പചന പ്രക്രിയകൾ മെച്ചപ്പെടുത്താനും സഹായിക്കുന്നു.
ആദ്യത്തെ രണ്ടാഴ്ച കഴിയുേമ്പാൾ ദഹനപ്രക്രിയ ഒൗഷധസേവയിലൂടെ ക്രമപ്പെടുകയും സൂതിക (പ്രസവിച്ച) സ്ത്രീക്ക് ശരിയായ രീതിയിൽ വിശപ്പ് അനുഭവപ്പെടുകയും ചെയ്യുന്നു. അപ്പോൾ ശരീരത്തിന് പോഷകാംശങ്ങൾ പ്രദാനം ചെയ്യുന്നതിനും ഗർഭപാത്രത്തെ പൂർവസ്ഥിതിയിൽ കൊണ്ടുപോകാൻ ഉപകരിക്കുന്നതുമായ ലേഹ്യം കൊടുത്തു തുടങ്ങാം. കുറിഞ്ഞിക്കുഴമ്പ് ലേഹ്യം, ഉള്ളിലേഹ്യം എന്നിവയാണ് ഇതിന് പൊതുവെ ഉപയോഗിക്കുന്നത്.
ആദ്യത്തെ ആറുമാസം മുലപ്പാൽ മാത്രം നൽകുന്നതാണ് കുഞ്ഞിെൻറ ആരോഗ്യത്തിനും മാനസികവും ബുദ്ധിപരവുമായ വളർച്ചക്കും ഉത്തമം. അമ്മക്ക് മുലപ്പാൽ വേണ്ടത്ര അളവിൽ ഇല്ലെങ്കിൽ വൈദ്യനിർദേശപ്രകാരം കാര്യം മനസ്സിലാക്കി ശതാവരി ഗുളം, വിദാര്യാദി തുടങ്ങിയവ ഉപയോഗിക്കാവുന്നതാണ്. മുലയൂട്ടുന്ന സമയം ശരീരത്തിന് ജലാംശം ധാരാളമായി നഷ്ടമാകുന്നതുകൊണ്ട് പ്രസവിച്ച സ്ത്രീകൾ ആവശ്യത്തിന് വെള്ളം കുടിക്കണം. എന്നാൽ ഇത് ദഹനത്തെയും വിശപ്പിനെയും ബാധിക്കാത്ത തരത്തിലായിരിക്കണം. ജീരകവെള്ളം ചൂടോടെ ഇടക്കിടെ കുടിച്ചാൽ ഇൗ പ്രശ്നം മറികടക്കാം.
ദഹനവ്യവസ്ഥ ക്രമംതെറ്റാത്ത രീതിയിൽവേണം സൂതികകളുടെ ഭക്ഷണക്രമം. ദഹനത്തിന് ബുദ്ധിമുട്ടുണ്ടാക്കുന്ന ആഹാരം അധിക അളവിൽ കഴിക്കാതിരിക്കുക. ഭക്ഷണം ചൂടോടെ മാത്രം കഴിക്കുക. പച്ചക്കറികൾ നന്നായി വേവിച്ച് ഉപയോഗിക്കുക. അമ്മ കഴിക്കുന്ന ഭക്ഷണത്തിൽനിന്നാണ് കുഞ്ഞിന് വേണ്ട മുലപ്പാൽ രൂപപ്പെടുന്നത്. ആയുർവേദ ശാസ്ത്രപ്രകാരം അമ്മയുടെ ഭക്ഷണത്തിെൻറ ഗുണമേന്മ മുലപ്പാലിെൻറ ഗുണത്തെയും അതുവഴി കുഞ്ഞിെൻറ ആരോഗ്യത്തെയും നേരിട്ട് സ്വാധീനിക്കുന്നു. ഇതിനാൽ പഴകിയതും പുളിച്ചതുമായ ആഹാരം സൂതിക പൂർണമായും ഒഴിവാക്കണം. ആഹാരത്തിൽ ദിവസവും രണ്ടു കപ്പ് പാൽ ഉപയോഗിക്കുകയും ചെയ്യണം.
ശരീരം അതിെൻറ പൂർവസ്ഥിതിയിലേക്ക് എത്താൻ ശ്രമിക്കുന്ന കാലമാണ് പ്രസവശേഷമുള്ള ആറ് ആഴ്ച. ഇൗ സമയം യുക്തിപൂർവമായി പ്രയോഗിക്കുന്ന ഒൗഷധവും ശരിയായ ഭക്ഷണവും വേണ്ടത്ര വിശ്രമവും ശരീരത്തിന് പൂർവാധികം ആരോഗ്യവും കർമശേഷിയും സൗന്ദര്യവും പ്രദാനം ചെയ്യുന്നു. ഇൗ കാരണങ്ങളാൽ ആയുർവേദത്തിലെ പ്രസവാനന്തര പരിചര്യക്ക് ഇന്നും പ്രസക്തിയും പ്രശസ്തിയും ഏറിവരുന്നു.
നവജാത ശിശുവിെന ഏറ്റവും ശ്രദ്ധയോടെയാണ് പരിചരിക്കേണ്ടത് എന്ന് എടുത്തുപറയേണ്ടതില്ലല്ലോ? ചൂടുകാലത്ത് വിശേഷിച്ച് കുഞ്ഞിനെ എണ്ണതേപ്പിച്ച് കുളിപ്പിക്കേണ്ടത് അത്യാവശ്യമാണ്. ഇതിനായി നാൽപാമരാദി, ലാക്ഷാദി, ഉരുക്ക് വെളിച്ചെണ്ണ ഇവയിലേതെങ്കിലും വൈദ്യനിർദേശപ്രകാരം ഉപയോഗിക്കാവുന്നതാണ്.
തയാറാക്കിയത്: ഡോ. അനില എം.
അസിസ്റ്റൻറ് പ്രഫസർ
ഗവ. ആയുർവേദ കോളജ്
തിരുവനന്തപുരം
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.