ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളിലൊന്നാണ് സ്ട്രോക് അഥവാ മസ്തിഷ്കാഘാതം. തലച്ചോറിെൻറ ഏതെങ്കിലും ഭാഗങ്ങളുടെ പ്രവർത്തനം പൊടുന്നനെ മന്ദീഭവിക്കുകയോ മസ്തിഷ്കത്തിന് ഭാഗികമായി നാശമുണ്ടാകുകയോ ചെയ്യുന്ന രോഗാവസ്ഥയാണിത്. ആയുർവേദം ‘മഹാ രോഗങ്ങളുടെ’ കൂട്ടത്തിലാണ് മസ്തിഷ്കാഘാതത്തെ പെടുത്തിയിരിക്കുന്നത്.
മസ്തിഷ്ക കോശങ്ങളുടെ സുഗമമായ പ്രവർത്തനത്തിന് ഒാക്സിജനും മറ്റ് പോഷകങ്ങളും രക്തത്തിലൂടെ ഒരു തടസ്സവും കൂടാതെ സദാസമയവും ലഭിക്കേണ്ടതുണ്ട്. തലച്ചോറിലെ കോശങ്ങളിലേക്ക് രക്തമെത്തിക്കുന്ന ധമനികളിൽ കൊഴുപ്പടിഞ്ഞ് ഇടുങ്ങിപ്പോവുക, രക്തക്കട്ടകൾ വന്നടിഞ്ഞ് ധമനികളിൽ തടസ്സുമുണ്ടാവുക, ധമനികൾ പൊട്ടി മസ്തിഷ്കത്തിൽ രക്തസ്രാവമുണ്ടാവുക തുടങ്ങിയ ഘട്ടങ്ങളിൽ തലച്ചോറിലേക്കുള്ള രക്തപ്രവാഹത്തിന് തടസ്സുമുണ്ടാവുകയും മസ്തിഷ്കാഘാതത്തിന് ഇടയാക്കുകയും ചെയ്യുന്നു. തലച്ചോറിെൻറ ഏത് ഭാഗത്തെ രക്തപ്രവാഹമാണ് തടസ്സപ്പെട്ടത് എന്നതനുസരിച്ച് ശാരീരിക വൈകല്യങ്ങൾക്കും വ്യത്യാസമുണ്ടാകും.
കർമനിരതരായിരിക്കുന്ന വ്യക്തിയിൽ വളരെപ്പെെട്ടന്നാണ് വൈകല്യങ്ങൾ പ്രത്യക്ഷപ്പെടുക. അടിയന്തിരമായി ചികിത്സ ലഭിക്കേണ്ട ഒരു േരാഗമാണ് മസ്തിഷ്കാഘാതം. അതുകൊണ്ട് തന്നെ ഇതിെൻറ ലക്ഷണങ്ങൾ കണ്ടാൽ തിരിച്ചറിയേണ്ടതുണ്ട്.
മരവിപ്പും തളർച്ചയും
ശരീരത്തിന് പെെട്ടന്നുണ്ടാകുന്ന മരവിപ്പും തളർച്ചയുമാണ് സ്ട്രോക്കിെൻറ മുഖ്യലക്ഷണങ്ങളിൽ ഒന്ന്. മുഖം, കാലുകൾ, കൈൾ തുടങ്ങിയ ഭാഗങ്ങളെയാണ് തളർച്ചയും ബലക്ഷയവും പ്രധാനമായും ബാധിക്കുക. തലച്ചോറിെൻറ ഇടത് അർധേഗാളത്തിലേക്കുള്ള രക്തപ്രവാഹം തടസ്സപ്പെടുേമ്പാൾ ശരീരത്തിെൻറ വലതുഭാഗത്തിന് തളർച്ചയുണ്ടാകുന്നു. അതുപോലെതന്നെ തലച്ചോറിെൻറ വലതു അർധഗോളത്തിലേക്കുള്ള രക്തപ്രവാഹത്തിന് തടസ്സുമുണ്ടാകുേമ്പാൾ ഇടത് കൈകാലുകൾക്ക് തളർച്ചയുണ്ടാകുന്നു. മസ്തിഷ്കത്തിെൻറ ഏത് ഭാഗത്തുള്ള കോശങ്ങൾക്കും സ്േട്രാക് ബാധിക്കാം
തലച്ചോറിെൻറ പിൻഭാഗത്തുണ്ടാകുന്ന സ്ട്രോക് മൂലം ഒരിടത്ത് ഉറച്ച് നിൽക്കാനോ എഴുന്നേറ്റിരിക്കാനോ കഴിയാതെ തളർച്ചയുണ്ടാകുന്നു. തലച്ചോറിലെ ചുവടുഭാഗം (Brain stem)ത്തിന് സ്ട്രോക് ബാധിക്കുേമ്പാൾ ശരീരത്തിെൻറ ഒരു ഭാഗത്തിനോ ചിലേപ്പാൾ മുഴുവൻ ശരീരത്തിനു തന്നെയോ തളർച്ചയുണ്ടാകാം.
കാഴ്ച പ്രശ്നങ്ങൾ
മസ്തിഷ്കാഘാതത്തെ തുടർന്ന് ഒരു കണ്ണിനോ അല്ലെങ്കിൽ രണ്ടു കണ്ണുകൾക്കോ കാഴ്ച പ്രശ്നങ്ങൾ നേരിടാം. ദൃശ്യങ്ങൾ ഇരട്ടിയായി കാണുക, താൽക്കാലികമായി അന്ധത, കണ്ണിനു മുകളിൽനിന്ന് ഒരു കർട്ടൻ സാവധാനം വീഴുന്നപോലെ തോന്നുക തുടങ്ങിയ ലക്ഷണങ്ങൾ ശ്രദ്ധയോടെ കാണണം.
സംസാരിക്കാൻ ബുദ്ധിമുട്ട്
സംസാരിച്ചുകൊണ്ടിരുന്ന ആളുടെ നാവു പെെട്ടന്ന് കുഴയുക, ആശയക്കുഴപ്പം, സംസാരിക്കാൻ ബുദ്ധിമുട്ട് തുടങ്ങിയ സ്ട്രോക്കിെൻറ സൂചനയാകാം. വായ കോടിപ്പോവുക, ഉമിനീരൊലിക്കുക ഇവയും ലക്ഷണങ്ങളിൽ മുഖ്യമാണ്. മുഖത്തെ പേശികളെ നിയന്ത്രിക്കുന്ന മസ്തിഷ്ക കോശങ്ങൾക്ക് നാശം സംഭവിക്കുന്നതാണിതിന് കാരണം. മുഖം കോടിപ്പോകുന്നത് സ്ട്രോക്കിെൻറ പരമപ്രധാനമായൊരു ലക്ഷണമാണ്. മസ്തിഷ്കത്തിെൻറ ഇടത്തെ അർധഗോളത്തിലുണ്ടാകുന്ന മസ്തിഷ്കാഘാതമാണ് സംസാരിക്കാൻ ബുദ്ധിമുട്ടുണ്ടാക്കുന്നത്.
ബാലൻസ് ഇല്ലാതാവുക
എഴുന്നേൽപിച്ച് ഇരുത്താൻ ശ്രമിച്ചാൽ ബാലൻസ് തെറ്റി വീണുപോകുന്നത് മസ്തിഷ്കാഘാതത്തിെൻറ മറ്റൊരു ലക്ഷണമാണ്. എഴുന്നേറ്റു നിൽക്കാനോ ഇരിക്കാനോ കഴിയാതെ വരും. നടക്കുേമ്പാൾ കാലുകൾ കുഴഞ്ഞുപോവുക, മന്ദത അനുഭവെപടുക, ശരീരാവയവങ്ങളുടെ ഏകോപനം നഷ്ടമാകുക തുടങ്ങിയ ലക്ഷണങ്ങളും കാണാറുണ്ട്.
കടുത്ത തലവേദന
പ്രത്യേകിച്ച് കാരണമൊന്നുമില്ലാതെ അപ്രതീക്ഷിതമായി ഉണ്ടാകുന്ന തലവേദന സ്ട്രോക്കിെൻറ ലക്ഷണമാകാം. തലയോട്ടിയിലാകെ വിങ്ങലും സമ്മർദവും അനുഭവപ്പെടുന്ന തലവേദനയാണിത്. മറ്റു തലവേദനകളിൽനിന്ന് ഇത് ഏറെ വ്യത്യസ്തമാണ്. അതിശക്തമായ തലവേദനക്കൊപ്പം ഛർദി, മന്ദത, ബോധക്കേട് ഇവയും ചിലരിലുണ്ടാകും.
വിഴുങ്ങാൻ വിഷമം
മസ്തിഷ്കാഘാതം വന്നതിനെ തുടർന്ന് നാവിെൻറ ചലനങ്ങളും തൊണ്ടയിലെ പേശികളെ നിയന്ത്രിക്കാനുള്ള കഴിവും നഷ്ടപ്പെടുന്നതിനാൽ അന്നനാളത്തിലൂടെ ആഹാരത്തെ ഇറക്കാൻ രോഗിക്ക് ബുദ്ധിമുട്ടുണ്ടാകാറുണ്ട്. വെള്ളം കുടിക്കാനാവാതെ കവിളിലൂടെ ഒഴുകിപ്പോകും.
ചിരിക്കാൻ പറ്റാതിരിക്കുക
പുഞ്ചിരിക്കണമെങ്കിലും മുഖത്തെ നിരവധി പേശികളുടെ ഏകോപനത്തോടെയുള്ള പ്രവർത്തനം ആവശ്യമാണ്. സ്ട്രോക്ക് വന്നവർക്ക് ഇത് അത്ര എളുപ്പമല്ല. ചിരിക്കാൻ ശ്രമിക്കുേമ്പാൾ മുഖം ഒരുവശേത്തക്ക് കോടിപ്പോകും.
കൈകൾ ഉയർത്താൻ വിഷമം
കൈകൾ ഉയർത്താൻ സാധിക്കാതെ വരുന്നത് സ്ട്രോക്കിെൻറ ലക്ഷണങ്ങളിലൊന്നാണ്. ചിലർക്ക് ഒരുകൈ ഉയർത്താനാകുമെങ്കിലും ഇരുകൈകളും ഉയർത്താനാകാതെ വരാറുണ്ട്.
സ്ട്രോക്കിെൻറ ലക്ഷണങ്ങളെ തിരിച്ചറിയുന്നതോെടാപ്പം ആദ്യ മണിക്കൂറിനുള്ളിൽ ചികിത്സ ലഭ്യമാക്കാനായാൽ മസ്തിഷ്ക നാശത്തെ പരമാവധി കുറക്കാനാകും.
പരിഹാരങ്ങൾ
രക്തസമ്മർദം, അമിത കൊളസ്േട്രാൾ, പ്രമേഹം ഇവയുള്ളവർ തുടക്കത്തിൽത്തന്നെ നിയന്ത്രിച്ചുനിർത്തുന്നത് സ്ട്രോക്കിെൻറ കടന്നുവരവ് തടയും. മസ്തിഷ്കാഘാതത്തിന് ശോധന, ശമന, രസായന ചികിത്സകളാണ് ആയുർവേദം നൽകുക. നസ്യം, പിഴിച്ചിൽ, സ്നേഹനം, സ്വേദനം, വസ്തി, വിവിധതരം കിഴികൾ ഇവ വിവിധ അവസ്ഥകൾക്കനുസരിച്ച് നൽകുന്നു. മാനസിക സമ്മർദത്തെ അകറ്റുന്നതോടൊപ്പം പുകവലി, മദ്യപാനം ഇവ പൂർണമായും ഒഴിവാക്കുകയും വേണം.
കോട്ടക്കൽ ആര്യവൈദ്യശാല
മാന്നാർ
drpriyamannar@gmail.com
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.