അപ്രതീക്ഷിതമായി ജീവിതത്തിെൻറ നിറം കെടുത്തിക്കളയുന്ന രോഗങ്ങളിൽ പ്രധാനിയാണ് സ്ട്രോക്ക്. അഥവാ മസ് തിഷ്കാഘാതം. തലച്ചോറിെൻറ പ്രവർത്തനം പെെട്ടന്ന് നിലച്ചുപോവുകയോ മന്ദീഭവിക്കുകയോ ചെയ്യുന്ന അതീവ ഗു രുതരാവസ്ഥയാണ് മസ്തിഷ്കാഘാതം. തലച്ചോറിെൻറ സമഗ്രമായ പ്രവർത്തനത്തിന് പോഷകങ്ങളും ഒാക്സിജനും അടങ് ങിയ രക്തം അനിവാര്യമാണ്. എന്നാൽ, വിവിധ കാരണങ്ങളാൽ തലച്ചോറിലേക്കുള്ള രക്തപ്രവാഹം കുറയുകയോ തടസ്സപ്പെടുകയേ ാ ചെയ്യുന്നത് മസ്തിഷ്കാഘാതത്തിന് വഴിയൊരുക്കും.
തലച്ചോറിലെ കോശങ്ങൾക്ക് ഏതാനും നിമിഷങ്ങൾ പോലും പ ്രാണവായുവിെൻറ അഭാവം താങ്ങാനാകില്ല. തുടർന്ന് ആ ഭാഗത്തെ കോശങ്ങൾ ഒാരോന്നായി നിർജീവമാകാൻ തുടങ്ങും. രക്ത തടസ്സം ഏതാനും മണിക്കൂർ തുടർന്നാൽ കോശനാശം പൂർണമാകുന്നു. അതുകൊണ്ട് തന്നെ മസ്തിഷ്കാഘാതത്തിന് മുന്നോടിയ ായി എത്തുന്ന എല്ലാ ലക്ഷണങ്ങളെയും അതീവ ശ്രദ്ധയോടെ കാണുകയും ഉടൻ ചികിത്സ തേടുകയും വേണം.
മിനിസ്ട്രോക്ക ് എന്ന മുന്നറിയിപ്പ്
മസ്തിഷകാഘാതത്തിന് സമാനമായ ലക്ഷണങ്ങൾ താൽക്കാലികമായി അനുഭവപ്പെടുന്ന അവസ്ഥയാണ ് മിനിസ്ട്രോക്ക്. തലച്ചോറിലേക്കുള്ള രക്തക്കുഴലിൽ താൽക്കാലികമായി രക്തക്കട്ട അടയുക, രക്തമൊഴുക്ക് ക ുറയുക തുടങ്ങിയ കാരണങ്ങളാൽ രക്തപ്രവാഹം അൽപനേരത്തേക്ക് കുറയുന്ന അവസ്ഥയാണിത്. മിനി സ്ട്രോക്ക് തലച്ചോ റിൽ ക്ഷതങൾ വരുത്താറില്ലെങ്കിലും ഭാവിയിൽ ഗുരുതരമായ മസ്തിഷ്കാഘാതം വരുമെന്നുള്ളതിെൻറ മുന്നറിയിപ്പായി ഇതിനെ കാണേണ്ടതുണ്ട്. മിനിസ്ട്രോക്ക് അപകട സൂചനയാണെന്ന് പലപ്പോഴും തിരിച്ചറിയാതെ പോകുന്നത് അൽപ സമയം കൊണ്ട് ലക്ഷണങ്ങൾ അപ്രത്യക്ഷമാകുന്നതിനാൽ ആണ്. ലക്ഷണങ്ങൾ കണ്ടാൽ ഉടൻ ചികിത്സ തേടേണ്ടതുണ്ട്.
മിനിസ്ട്രോക്ക് ലക്ഷണങ്ങൾ
മസ്തിഷ്കാഘാതത്തിെൻറ സമാനമായ ലക്ഷണങ്ങളാണ് മിനിസ്ട്രോക്കിലും കാണുക. രക്തക്കുഴലിലെ തടസ്സങ്ങൾ നീങ്ങുന്നതിനാൽ ഏകദേശം 15 മിനിട്ട് മുതൽ ഒരു മണിക്കൂറിനുള്ളിൽതന്നെ മിനിസ്ട്രോക്കിെൻറ ലക്ഷണങ്ങൾ അപ്രത്യക്ഷമാകാറുണ്ട്.
സ്ട്രോക്കിലേക്ക് നയിക്കുന്ന അപകട ഘടകങ്ങൾ
* പ്രമേഹം
അനിയന്ത്രിതമായ പ്രമേഹം ഉള്ളവരിൽ മസ്തിഷ്കാഘാതം വരാനുള്ള സാധ്യത വളരെക്കൂടുതലാണ്. അനിയന്ത്രിത പ്രമേഹം തലച്ചോറിലെ രക്തക്കുഴലുകളെ തകരാറിലാക്കുന്നതോടൊപ്പം രക്തക്കുഴലുകളിൽ കൊഴുപ്പ് അടിയാനുള്ള സാധ്യതയെയും വർധിപ്പിക്കും. ഇത് മസ്തിഷ്കാഘാതത്തിനിടയാക്കും.
* അമിത രക്തസമ്മർദം
ദീർഘനാൾ അമിത രക്തസമ്മർദം നിയന്ത്രിക്കാതിരുന്നാൽ രക്തക്കുഴലുകളുടെ ഉള്ളിൽ തകരാറുകൾ ഉണ്ടാകും. രക്തത്തിെൻറ സുഗമമായ ഒഴുക്കിനെയിത് ബാധിക്കാറുണ്ട്. മസ്തിഷ്കാഘാതത്തിന് ഇതും ഒരു കാരണമാണ്. കൂടാതെ രക്തസമ്മർദം കൂടുേമ്പാൾ രക്തക്കുഴലുകൾ പൊട്ടിയും മസ്തിഷ്കാഘാതം ഉണ്ടാകാം.
* കൊളസ്ട്രോൾ
അമിത കൊളസ്ട്രോൾ രക്തക്കുഴലിൽ കൊഴുപ്പടിഞ്ഞ് കൂടാൻ ഇടയാക്കും. ഇത് തലച്ചോറിലേക്കുള്ള രക്തയോട്ടത്തെ തടയുകയോ കുറക്കുകയോ ചെയ്ത് സ്ട്രോക്കിനിടയാക്കും.
* മാനസിക സമ്മർദം
കടുത്ത മാനസിക സമ്മർദം സ്ട്രെസ്സ് ഹോർമോണുകളുടെ ഉൽപാദനം കൂട്ടി രക്തപ്രവാഹത്തിെൻറ ശക്തി വർധിപ്പിക്കും. ഇതും സ്ട്രോക്കിനിടയാക്കും.
* മദ്യം, പുകയില
മദ്യവും പുകയിലയും രക്തസമ്മർദത്തെ ഉയർത്തി രക്തക്കുഴലുകൾക്ക് കേടുപാടുകൾ സൃഷ്ടിക്കാറുണ്ട്. ധമനികളുടെ ജരിതാവസ്തക്കും ഇവ ഇടയാക്കും. ഇതെല്ലാം സ്ട്രോക്കിന് വഴിയൊരുക്കാറുണ്ട്.
മിനിസ്ട്രോക്ക് വന്നാൽ ആരോഗ്യകരമായ ജീവിതശൈലി സ്വീകരിക്കുന്നതോടൊപ്പം പ്രമേഹം, രക്തസമ്മർദം, കൊളസ്ട്രോൾ ഇവയെ കർശനമായി നിയന്ത്രണത്തിലാക്കുകയും വേണം. ഒൗഷധ ചികിത്സക്ക് പുറമെ ഉചിതമായ പഞ്ചകർമ ചികിത്സകളും നൽകുന്നു. ഇവയുടെയെല്ലാം പരമമായ ലക്ഷ്യം വീണ്ടുമൊരു സ്ട്രോക്ക് ഉണ്ടാകുന്നതിൽനിന്ന് പ്രതിരോധം നേടുക എന്നതാണ്.
മിനിസ്ട്രോക്ക് വന്നാൽ അതിൽ 10-20 ശതമാനം പേർക്കും അടുത്ത മൂന്നു മാസത്തിനുള്ളിൽ സ്ട്രോക്ക് വരാനുള്ള സാധ്യതയുണ്ടെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. മിനിസ്ട്രോക്കിെൻറ ലക്ഷണങ്ങളെ അവഗണിക്കാതെ ചികിത്സ തേടുന്നതിലൂടെ മസ്തിഷ്കാഘാതം മൂലമുണ്ടാകുന്ന വലിയ പ്രത്യാഘാതങ്ങളെ നല്ലൊരളവ് കുറക്കാനാകും.
ഡോ. പ്രിയദേവദത്ത്
കോട്ടക്കൽ ആര്യവൈദ്യശാല
മാന്നാർ
drpriyamannar@gmail.com
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.