കുട്ടികൾ എന്ത്​ കഴിക്കണം...?

ഭക്ഷണമാണ്​ ആരോഗ്യം. കുട്ടികളുടെ ആരോഗ്യത്തിന്​ വേണ്ടത്​ നല്ല ഭക്ഷണമാണ്​. അളവിലല്ല ഗുണത്തിലാണ്​ കാര്യം. കുഞ ്ഞുങ്ങൾ വളർന്നു വരു​േമ്പാൾ ലഭിക്കുന്ന ഭക്ഷണത്തി​​​​െൻറ ഗുണം അവർക്ക്​ ജീവിതകാലം മുഴുവൻ പ്രയോജനപ്പെടുന്നതായ ിരിക്കും. കുഞ്ഞുങ്ങളുടെ ആരോഗ്യത്തിന്​ അനുയോജ്യമായ തരത്തിൽ എന്തൊക്കെ അവർക്ക്​ കഴിക്കാൻ നൽകാം?

നവജാത ശി ശുക്കളുടെ ആഹാരം മുലപ്പാലാണല്ലോ. ആറുമാസം പ്രായമാകുന്നത് വരെ കുട്ടികൾക്ക് പാലല്ലാതെ മറ്റൊന്നും കാര്യമായി ആവശ് യമില്ല. മുലപ്പാൽ കുടിച്ചതിനു ശേഷം രണ്ട് മുതൽ നാല് മണിക്കൂർ നേരം കുട്ടി സുഖമായി ഉറങ്ങുകയും പ്രായത്തിന് അനുസരിച ്ച് തൂക്കം വക്കുകയും ചെയ്യുകയാണെങ്കിൽ കുട്ടിക്ക്​ ആവശ്യത്തിന് പാൽ ലഭിക്കുന്നു എന്ന് അനുമാനിക്കണം.

അമ്മക ്ക്​ മുലപ്പാൽ ഇല്ലാതെ വരികയോ മുലപ്പാൽ കൊടുക്കാൻ സാധിക്കാതെ വരികയോ ചെയ്താൽ ആട്ടിൻപാലോ പശുവിൻ പാലോ പുത്തരിച്ചു ണ്ട വേരോ ഓരില വേരോ ചതച്ച് കിഴികെട്ടിയിട്ട് നാലിരട്ടി വെള്ളവും ചേർത്ത് കുറുകിയ പാലിൽ പഞ്ചസാര ചേർത്ത് കൊടുക്കാനാണ് ആയുർവേദം പറയുന്നത്.

കുഞ്ഞുങ്ങൾക്ക്​ എട്ട് മാസം കഴിയുമ്പോൾ മുതൽ മറ്റ് ആഹാരങ്ങളും പാലിനൊപ്പം ചേർത്ത് കൊടുക്കണം. പഴങ്ങളും പച്ചക്കറികളും ഇലക്കറികളും കുറേശ്ശേയായി ശീലിപ്പിക്കണം. മുന്തിരിങ്ങയും മാതളനാരങ്ങയും നെല്ലിക്കയും ഇതിൽ പ്രധാനമാണ്.

ചുവന്ന അരി, ഗോതമ്പ്, ഞവരയരി, ബാർലി, മുത്താറി എന്നിവ നെയ്യിനോടൊപ്പം കൽക്കണ്ടമോ, ശർക്കരയോ ചേർത്ത് വേവിച്ച് കുറുക്കി കൊടുക്കണം. മുത്തങ്ങ, നേന്ത്രക്കായ, റാഗി എന്നിവ പൊടിച്ചത് പാലിൽ ചേർത്ത് കൽക്കണ്ടം ചേർത്ത് നാൽകാം.

അധികം വിളയാത്ത കൂവളക്കായയുടെ പരിപ്പ്, ഏലത്തരി, പഞ്ചസാര, മലർ എന്നിവ ചേർത്തുണ്ടാക്കുന്ന മോദകം ദഹന ശക്തി വർദ്ധിപ്പിക്കും. ഉണക്കമുന്തിരി തിളപ്പിച്ചാറിയ വെള്ളത്തിൽ ഇട്ട് ഒരു രാത്രി വച്ച ശേഷം രാവിലെ കൽക്കണ്ടം ചേർത്ത് നൽകുന്നത് മലശോധനയ്ക്ക് നല്ലതാണ്. ഉരുളക്കിഴങ്ങ്, ആപ്പിൾ എന്നിവ ആവിയിൽ പുഴുങ്ങി വേവിച്ച് ഉടച്ചു കൊടുക്കാം. കുടിക്കാൻ, കഞ്ഞിവെള്ളം, ഇളനീർ ഇട്ട് തിളപ്പിച്ച വെള്ളം എന്നിവ കൊടുക്കാം.

ഇന്ന് നാം കുട്ടികൾക്ക് അധികം നൽകാത്ത ഒരു പഴയ ഭക്ഷ്യവസ്തുവാണ് മലർ. ആയുർവേദം അനുസരിച്ച് കുട്ടികള്‍ക്ക് മലര്‍ ഇടക്കിടയ്ക്ക് കൊടുക്കുന്നത് വളരെ നല്ലതാണ്. മലർ ദഹിക്കാൻ എളുപ്പമുള്ളതും പുഷ്ടി നല്കുന്നതുമാണ്.

എല്ലാ രസങ്ങളും ശീലിപ്പിക്കുക
മധുരം, പുളിപ്പ്, കയ്പ്പ്, ചവർപ്പ്, ഉപ്പ്, എരിവ് എന്നിങ്ങനെ ആറ് രസങ്ങളാണ് ഉള്ളത്. പൊതുവെ മധുരരസ പ്രധാനമാക്കണം കുട്ടികളുടെ ഭക്ഷണം. ഒരു പ്രത്യേക രസം മാത്രം ഉപയോഗിച്ച് ശീലിക്കുന്നത് ദൗര്‍ബല്യമുണ്ടാക്കും. എല്ലാ രസങ്ങളും ആസ്വദിച്ച് ശീലിക്കുമ്പോഴാണ് ആരോഗ്യം വര്‍ദ്ധിക്കുന്നത്. അതുകൊണ്ട് തന്നെ മധുരത്തോടൊപ്പം മറ്റു രസങ്ങളും അൽപാൽപം നൽകാം. കയ്പ്പും ചവർപ്പുമെല്ലാം കുട്ടിയുടെ ദഹനത്തെ ഉത്തേജിപ്പിക്കും.

വെണ്ണയുടെ പ്രാധാന്യം
വെണ്ണക്കള്ളനായ ഉണ്ണികണ്ണനെ പോലെ വെണ്ണ പ്രിയരാക്കി കുട്ടികളെ വളർത്തണം. പെട്ടന്ന് മനസിലാക്കാനുള്ള കഴിവ്, വിവേചനശേഷി, ഓര്‍മശക്തി, കാഴ്ചശക്തി എന്നിവ നന്നായി വികസിക്കാൻ വെണ്ണ സഹായിക്കും.

അന്നന്നു കടഞ്ഞെടുത്ത വെണ്ണയാണ്​ നല്ലത്. നിത്യവും കുട്ടിയുടെ ഉള്ളം കയ്യിൽ കൊള്ളാവുന്ന അളവോളം വെണ്ണ ശീലിപ്പിക്കുന്നത് വളരെ ഗുണം ചെയ്യും. വെണ്ണയുടെ അഭാവത്തിൽ നല്ല പശുവിൻ നെയ്യും ചെറിയ അളവിൽ നൽകാവുന്നതാണ്. ആയുർവേദ പ്രകാരമുള്ള ചില നെയ്യുകളും വൈദ്യ നിർദ്ദേശ പ്രകാരം സേവിക്കാവുന്നതാണ്.

പഴങ്ങൾ
പഴങ്ങൾ എല്ലാം തന്നെ കുട്ടികൾക്ക് നൽകാവുന്നതാണ്. എന്നാൽ അധികം പുളി ഉള്ള പഴങ്ങൾ ഒഴിവാക്കണം. കുറുക്കു മുതലായ ഭക്ഷത്തോട് ചേർക്കാതെ അവയിൽ നിന്നും അല്പം സമയം കഴിഞ്ഞു പഴം കൊടുക്കുന്നതാണ് നല്ലത്. മുന്തിരി മുതലായ പഴങ്ങൾ മലശോധനയ്ക്ക് സഹായിക്കും. നേന്ത്രപ്പഴം തൂക്കം കൂടാൻ സഹായിക്കും.

മത്സ്യമാംസാദികൾ
കുട്ടികൾക്ക് ചെറിയ മീനുകളാണ് നല്ലത്. നത്തോലി മുതലായ മീനുകൾ അധികം എരിവില്ലാതെ കറി വച്ചു കൊടുക്കാം. വറുത്തത് ഒഴിവാക്കുക. മാംസം അല്പം മാത്രമേ നൽകാവൂ. അധികം മാംസപ്രിയരായി കുട്ടികളെ വളർത്തുന്നത്​ പിന്നീട് ജീവിത ശൈലി രോഗികളായി അവരെ മാറ്റുന്നു.

Tags:    
News Summary - What to Eat my Child - Health News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.