പ്ര​മേ​ഹം: നാം ​മ​ന​സ്സി​ലാ​ക്കേ​ണ്ട​ത്

പ്ര​മേ​ഹ​ത്തെ ഒ​രു ആ​ഗോ​ള പൊ​തു​ജ​നാ​രോ​ഗ്യ പ്ര​ശ്ന​മാ​യി ബോ​ധ​വ​ത്ക​രി​ക്കാ​നും മെ​ച്ച​പ്പെ​ട്ട പ്ര​തി​രോ​ധ​ത്തി​നും രോ​ഗ​നി​ർ​ണ​യ​ത്തി​നും രോ​ഗ​പ​രി​പാ​ല​ന​ത്തി​ന്റെ ആ​വ​ശ്യ​ക​ത ഉ​യ​ർ​ത്തി​ക്കാ​ട്ടു​ന്ന​തി​നു​മാ​യാ​ണ് ന​വം​ബ​ർ 14 ലോ​ക പ്ര​മേ​ഹ​ദി​ന​മാ​യി ആ​ച​രി​ക്കു​ന്ന​ത്. മൂ​ന്നു പ​തി​റ്റാ​ണ്ടാ​യി ലോ​ക​ത്ത് പ്ര​മേ​ഹ​രോ​ഗ​മു​ള്ള​വ​ർ ക്ര​മാ​തീ​ത​മാ​യി ഉ​യ​ർ​ന്നി​ട്ടു​ണ്ട്.

2019ലെ ​അ​മേ​രി​ക്ക​ൻ ഡ​യ​ബ​റ്റി​ക് ഫെ​ഡ​റേ​ഷ​ൻ ക​ണ​ക്കു​പ്ര​കാ​രം 425 ദ​ശ​ല​ക്ഷം പ്ര​മേ​ഹ​രോ​ഗി​ക​ൾ ആ​ഗോ​ള​ത​ല​ത്തി​ൽ ഉ​ള്ള​തി​ൽ 77 ദ​ശ​ല​ക്ഷം ഇ​ന്ത്യ​യി​ലാ​ണ്. പ്ര​മേ​ഹ​ത്തി​ന്റെ ഉ​പ​ദ്ര​വ​മാ​യ വൃ​ക്ക​രോ​ഗം തു​ട​ങ്ങി​യ​വ​കൊ​ണ്ട് ഏ​ക​ദേ​ശം ര​ണ്ടു ല​ക്ഷ​ത്തോ​ളം മ​ര​ണ​മു​ണ്ടാ​യ​താ​യി ക​ണ​ക്കാ​ക്കു​ന്നു. പ്ര​മേ​ഹം​മൂ​ല​മു​ള്ള മ​ര​ണ​ങ്ങ​ളി​ൽ മു​ക്കാ​ൽ ഭാ​ഗ​വും 70 വ​യ​സ്സി​നു മു​ക​ളി​ലാ​ണ് സം​ഭ​വി​ച്ചി​ട്ടു​ള്ള​ത്.

ഒ​രാ​ളി​ൽ പ്ര​മേ​ഹം പെ​ട്ടെ​ന്ന് പ്ര​ത്യ​ക്ഷ​പ്പെ​ട​ണം എ​ന്നി​ല്ല. ചി​ല​രി​ൽ ല​ക്ഷ​ണ​ങ്ങ​ൾ സൗ​മ്യ​മാ​യി ഇ​രി​ക്കു​ന്ന​തി​നാ​ൽ വ​ർ​ഷ​ങ്ങ​ളോ​ളം ശ്ര​ദ്ധി​ക്കാ​തെ പോ​യി എ​ന്നും വ​രാം. പ്ര​ത്യേ​കി​ച്ച് ടൈ​പ്പ്-2 പ്ര​മേ​ഹ​രോ​ഗി​ക​ളി​ൽ അ​മി​ത​മാ​യ വി​ശ​പ്പ്, ക്ര​മാ​തീ​ത​മാ​യ ദാ​ഹം, ക്ഷീ​ണം, മൂ​ത്രം അ​ള​വി​ൽ കൂ​ടു​ക, ശ​രീ​ര​ഭാ​രം കു​റ​യു​ക, കാ​ഴ്ച​ക്കു മ​ങ്ങ​ൽ എ​ന്നി​വ​യൊ​ക്കെ ക​ണ്ടേ​ക്കാം. കാ​ല​ക്ര​മേ​ണ വൃ​ക്ക, ഞ​ര​മ്പു​ക​ൾ, ഹൃ​ദ​യം, ക​ണ്ണ് മു​ത​ലാ​യ പ്ര​ധാ​ന അ​വ​യ​വ​ങ്ങ​ളെ ബാ​ധി​ക്കു​ക​യും ചെ​യ്യാം.

പ്ര​മേ​ഹ​രോ​ഗി​ക​ളി​ൽ പ​ക്ഷാ​ഘാ​തം, ഹൃ​ദ്രോ​ഗം, തി​മി​രം എ​ന്നി​വ​യും കൂ​ടു​ത​ലാ​യി റി​പ്പോ​ർ​ട്ട്‌ ചെ​യ്യ​പ്പെ​ടു​ന്നു​ണ്ട്. ഞ​ര​മ്പി​ലെ ര​ക്ത​യോ​ട്ടം കു​റ​യു​ന്ന​തി​നാ​ൽ പാ​ദ​ത്തി​ൽ ചു​ട്ടു​നീ​റ​ൽ, ത​രി​പ്പ്, വ്ര​ണ​ങ്ങ​ൾ എ​ന്നി​വ​യും ഉ​ണ്ടാ​യേ​ക്കാം. അ​മി​ത​ഭാ​രം, വ്യാ​യാ​മ​ക്കു​റ​വ്, തെ​റ്റാ​യ ഭ​ക്ഷ​ണ​രീ​തി, ജ​നി​ത​ക ഘ​ട​ക​ങ്ങ​ൾ, മാ​ന​സി​ക സ​മ്മ​ർ​ദം എ​ന്നി​വ​യാ​ണ് ടൈ​പ്പ്-2 പ്ര​മേ​ഹ​ത്തി​ന്‍റെ പ്ര​ധാ​ന കാ​ര​ണ​ങ്ങ​ൾ.

പ്ര​മേ​ഹ​ത്തി​ന്റെ സ​ങ്കീ​ർ​ണ​ത​ക​ൾ ത​ട​യു​ന്ന​തി​ന് നേ​ര​ത്തേ​യു​ള്ള രോ​ഗ​നി​ർ​ണ​യ​വും ചി​കി​ത്സ​യും പ്ര​ധാ​ന​മാ​ണ്. ഇ​ട​ക്കി​ടെ​യു​ള്ള പ​രി​ശോ​ധ​ന പ്ര​ത്യേ​കി​ച്ചും പ്ര​മേ​ഹ​പാ​ര​മ്പ​ര്യം ഉ​ള്ള​വ​രി​ൽ പ്ര​ധാ​ന​മാ​ണ്. ആ​യു​ർ​വേ​ദ​ത്തി​ൽ പ്ര​മേ​ഹം​പോ​ലു​ള്ള ജീ​വി​ത​ശൈ​ലീ​രോ​ഗ​ങ്ങ​ളെ നി​യ​ന്ത്രി​ക്കാ​നു​ള്ള ദി​നം​പ്ര​തി അ​നു​ഷ്ഠി​ക്കേ​ണ്ട കാ​ര്യ​ങ്ങ​ൾ, ആ​ഹാ​ര​രീ​തി​ക​ൾ, ശ​രി​യാ​യ ഉ​റ​ക്ക​ത്തി​നാ​വ​ശ്യ​മാ​യ ശീ​ല​ങ്ങ​ൾ എ​ന്നി​വ ആ​യു​ർ​വേ​ദ വൈ​ദ്യ​ന്റെ സ​ഹാ​യ​ത്തോ​ടെ പി​ന്തു​ട​രാ​വു​ന്ന​താ​ണ്.

ഇ​തി​നു പു​റ​മെ മ​ന​സ്സി​ന്റെ ആ​രോ​ഗ്യ​ത്തി​നാ​വ​ശ്യ​മാ​യ യോ​ഗ, പ്രാ​ണാ​യാ​മം എ​ന്നി​വ​യും ശീ​ലി​ക്കാം. നീ​ണ്ടു​നി​ൽ​ക്കു​ന്ന പ്ര​മേ​ഹ​രോ​ഗ​ത്തി​ലും പ്ര​മേ​ഹ ഉ​പ​ദ്ര​വ​ങ്ങ​ളി​ലും ആ​യു​ർ​വേ​ദ ഔ​ഷ​ധ​ങ്ങ​ൾ, പ​ഞ്ച​ക​ർ​മ ചി​കി​ത്സ, ര​സാ​യ​ന ചി​കി​ത്സ എ​ന്നി​വ തു​ലോം ഫ​ല​പ്ര​ദ​മാ​ണ്. പ്ര​മേ​ഹ​ദി​ന​ത്തി​ന്റെ ഈ ​അ​വ​സ​ര​ത്തി​ൽ പ്ര​മേ​ഹ​ത്തെ നി​യ​ന്ത്ര​ണ​ത്തി​ലാ​ക്കു​ന്ന രീ​തി​യി​ൽ ജീ​വി​ത​ശൈ​ലി ക്ര​മീ​ക​രി​ക്കും എ​ന്ന​താ​വ​ട്ടെ ന​മ്മു​ടെ പ്ര​തി​ജ്ഞ.

Tags:    
News Summary - Diabetes: What We Need to Understand

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.