എനർജി ഡ്രിങ്ക് സ്ഥിരമായി ഉപയോഗിക്കുന്നവരിൽ ഉറക്കക്കുറവ്, ഗാഢനിദ്ര ലഭിക്കാതിരിക്കൽ, ഇടക്ക് ഉണരൽ തുടങ്ങിയ പ്രശ്നങ്ങൾ കാണുന്നതായി പഠനം. ബി.എം.ജെ ഓപൺ നോർവേയിലെ കോളജുകളിലും സർവകലാശാലകളിലും നടത്തിയ സർവേയിലെ വിവരങ്ങൾ അടിസ്ഥാനമാക്കിയാണ് പഠനം നടത്തിയത്.
18നും 35നും ഇടയിൽ പ്രായമുള്ള 53,266 പേരിൽനിന്ന് വിവരം ശേഖരിച്ചു. എനർജി ഡ്രിങ്ക് ഉപയോഗത്തിന്റെ അളവും സമയവും രീതിയും, എപ്പോഴാണ് ഉറങ്ങാൻ കിടക്കുന്നത്?, എത്ര മണിക്കൂർ ഉറങ്ങും?, ഗാഢനിദ്രയിലെത്താൻ സമയമെടുക്കുന്നുണ്ടോ?... തുടങ്ങിയ വിവരങ്ങളാണ് തേടിയത്.
പുരുഷന്മാരാണ് എനർജി ഡ്രിങ്ക് കൂടുതലായി ഉപയോഗിക്കുന്നതെന്ന് സർവേഫലം വ്യക്തമാക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.