ബിഹാറിലെ കൊലയാളി രോഗത്തിന്‍റെ കാരണം കണ്ടെത്താൻ എയിംസിലെ വിദഗ്ധർ

ന്യൂഡൽഹി: ബിഹാറിൽ നൂറുകണക്കിന് കുട്ടികളുടെ ജീവനെടുത്ത മസ്തിഷ്കജ്വരം പടർന്നുപിടിച്ചതിന് പിന്നിലെ കാരണം കണ് ടെത്താൻ ആൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് മെഡിക്കൽ സയൻസിലെ വിദഗ്ധർ. മസ്തിഷ്കജ്വരം പടരാനുള്ള കാരണം നിലവിൽ കണ് ടെത്തിയിട്ടില്ല. ഈ വർഷം മാത്രം ബിഹാറിൽ 128 കുട്ടികൾ മസ്തിഷ്കജ്വരം ബാധിച്ച് മരിച്ചതായാണ് ഔദ്യോഗിക വിവരം. 1993ന് ശേഷമുള്ള ഉയർന്ന നിരക്കാണിത്.

കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്‍റെ സാമ്പത്തിക സഹായത്തോടെ അടുത്ത മാസം മുതലാണ് പ്രൊജക്ട് തുടങ്ങുക. ഒന്നു മുതൽ 18 വരെയുള്ളവരെ ബാധിക്കുന്ന മസ്തിഷ്കജ്വരത്തെ കുറിച്ചാണ് പഠനം നടത്തി കാരണം കണ്ടെത്തുക.

എല്ലാ വർഷവും മസ്തിഷ്കജ്വരം ബാധിച്ചുള്ള മരണനിരക്ക് വർധിക്കുകയാണ്. കൃത്യമായ കാരണം കണ്ടെത്താൻ ഈ പഠനത്തിലൂടെ കഴിയുമെന്ന് എയിംസിലെ ചൈൽഡ് ന്യൂറോളജി വിഭാഗം മേധാവി പ്രഫ. ഷഫാലി ഗുലാത്തി പറഞ്ഞു. എല്ലാവിധ കാരണങ്ങളും പരിശോധിക്കും. ലിച്ചിപ്പഴം കഴിച്ചതിനെ തുടർന്നാണെന്ന അഭ്യൂഹങ്ങളും പരിശോധിക്കും -അവർ പറഞ്ഞു.

മസ്തിഷ്കജ്വരം ബാധിക്കുന്നവരിൽ ഭൂരിഭാഗം കുട്ടികളും പോഷകാഹാരക്കുറവുള്ളവരാണെന്നും അവർ പറഞ്ഞു.

Tags:    
News Summary - aiims to find out cause of encephalitis -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.