റമദാൻ മാസം രണ്ടാം പത്തിലേക്ക് പ്രവേശിക്കുന്നതോടെ പള്ളികളിൽ രാത്രി നമസ്കാരങ്ങൾ സജീവമാകും. വിശ്വാസികൾ പള്ളികളിൽ പ്രാർഥനകളിൽ മുഴുകും. സ്വാഭാവികമായും ഉറക്കം കുറയും. എന്നാൽ സൗകര്യപ്രദമായ ഏതെങ്കിലുമൊരു നേരത്ത് അൽപ സമയം ഉറങ്ങാതിരിക്കരുത്. ദഹനത്തെയും ദൈനംദിന ജീവൽ പ്രവർത്തനങ്ങളെയും ആരാധനയെത്തന്നെയും ഇതു ബാധിക്കും.
രക്ത സമ്മർദം അധികരിക്കാനും തലവേദനക്കും ഇത് ഇടയാക്കും. ഉറക്കം തൂങ്ങി വണ്ടി ഒാടിക്കുന്നതും വലിയ പ്രശ്നമാണ്. രാത്രികളിൽ ഉറക്കം തീരെ കുറവുള്ളവർ മെേട്രാ-ബസ് തുടങ്ങി പൊതുഗതാഗത മാർഗങ്ങൾ ഉപയോഗപ്പെടുത്തുന്നതാണ് അഭികാമ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.