സഞ്ജയ് ഗോയൽ കൗമാരത്തിൽ തടിച്ചുരുണ്ട് ആരിലും കൗതുകം ജനിപ്പിക്കുന്ന കുട്ടിയായിരുന്നു. വലതുഭാഗത്ത് വളരെ സ്പഷ്ടമായ സ്തനവുമുണ്ടായിരുന്നു. വളരുന്നതിനനുസരിച്ച് തടി കുറയും. അപ്പോൾ സ്തനത്തിെൻറ വലുപ്പം തനിയെ കുറയുമെന്ന് എല്ലാവരും പറഞ്ഞു. സ്തനത്തിെൻറ വലുപ്പം ആരും കാര്യമാക്കിയില്ല. എന്നാൽ ടെലകോം എഞ്ചിനീയറായ സഞ്ജയ് ഗോയിലന് സ്താനർബുദമാണെന്ന് തിരിച്ചറിഞ്ഞത് 45ാം വയസിലാണ്.
24 ാം വയസിൽ ശരീരം രോഗത്തിെൻറ മുന്നറിയിപ്പുകൾ തന്നിരുന്നുവെന്ന് ഗോയൽ പറയുന്നു. 30ാം വയസിൽ സ്തനത്തിൽ നിന്ന് നീരൊലിക്കുന്നത് താൻ ശ്രദ്ധിച്ചിരുന്നു. രക്തം വരാൻ തുടങ്ങുവരെ താൻ ചികിത്സ തേടിയില്ല. ആദ്യം കാണിച്ച ഡോക്ടർ ചില ആൻറിബയോട്ടിക്കുകൾ നൽകി. അത് കഴിച്ചപ്പോൾ നീരൊലിപ്പും മറ്റും നിലച്ചു. എന്നാൽ ഒരു വർഷത്തിനു ശേഷം വീണ്ടും അവ പ്രത്യക്ഷപ്പെട്ടു. തുടർന്ന് വീണ്ടും ഡോക്ടറെ കണ്ടു. അദ്ദേഹം മരുന്നുകൾ ആവർത്തിക്കാനാണ് ആവശ്യെപ്പട്ടത്.
അതോടെ താൻ കുടുംബ സുഹൃത്തുകൂടിയായ സർജനെ സമീപിച്ചു. 2010ലായിരുന്നു അത്. പരിശോധിച്ച ശേഷം വിദഗ്ധ ചികിത്സ നിർദേശിക്കുകയായിരുന്നു അദ്ദേഹം ചെയ്തത്. ബയോപ്സി ചെയ്തു. ബ്രെസ്റ്റ് കാൻസറാണെന്ന് ഉറപ്പിച്ചു. അപ്പോഴേക്കും കാൻസർ രണ്ടാം ഘട്ടത്തിെലത്തുകയും വ്യാപിക്കാൻ തുടങ്ങുകയും ചെയ്തിരുന്നു. സർജറിയും കീമോതെറാപ്പിയും റേഡിയോ തെറാപ്പിയും ചെയ്തു. ഇപ്പോഴും ഹോർമോൺ തെറാപ്പി തുടരുന്നുവെന്നും ഗോയൽ ഹിന്ദുസ്ഥാൻ ടൈംസിനോട് പറഞ്ഞു.
പുരുഷൻമാരിൽ സ്തനാർബുദം അപൂർവ്വമാണ്. പലരും രോഗം തിരിച്ചറിയാറില്ല. അറിഞ്ഞവർ പുറത്തു പറയാനും മടിക്കുന്നു. മൂന്നു മാസത്തിനിെട ഒരു കേസ് എന്ന നിലയിൽ സ്താർബുദം ബാധിച്ച പുരുഷൻമാർ തെന്ന തേടിയെത്താറുണ്ടെന്ന് മുംബൈയിലെ ഡോ. എൽ.എച്ച് ഹിര നന്ദനി ആശുപത്രിയിലെ മുതിർന്ന മെഡിക്കൽ ഒാേങ്കാളജിസ്റ്റ് ഡോ. ആശിഷ് ബക്ഷി പറഞ്ഞു.
സ്ത്രീകളിലാണ് സ്തനാർബുദം സാധാരണയായി കാണപ്പെടാറ്. പുരുഷൻമാരിൽ മറ്റു കാൻസറുകൾ വരാനുള്ള സാധ്യതയുടെ രണ്ടു ശതമാനം മാത്രമാണ് സ്തനാർബുദത്തിന് സാധ്യതയെന്നും വിദഗ്ധർ പറയുന്നു. 35 വയസിനു താഴെയുള്ളവർക്ക് ഇൗ രോഗം ബാധിക്കുന്നതിനുള്ള സാധ്യതയും വിരളമാണ്. എന്നാൽ കുടുംബത്തിലെ ഏതെങ്കിലും സ്ത്രീകൾക്ക് സ്തനാർബുദമുണ്ടായിട്ടുണ്ടെങ്കിൽ പുരുഷൻമാർ ശ്രദ്ധിക്കേണ്ടതാണ്.
പുരുഷൻമാരിൽ ടെസ്റ്റോസ്റ്റിറോൺ- ഇൗസ്ട്രജൻ ഹോർമോണുകളുടെ നിലയിലുള്ള വ്യത്യാസം മൂലം സ്തനം വലുതായിട്ടുണ്ടെങ്കിൽ ശ്രദ്ധിക്കണം. മുലക്കണ്ണിൽ നിന്ന് നീരോ രക്തമോ വരുന്നുണ്ടെങ്കിൽ അർബുദത്തിെൻറ ആദ്യ ലക്ഷണമാണെന്ന് മനസിലാക്കണം.
ലക്ഷണങ്ങൾ
ചികിത്സ
സ്തനാർബുദ ചികിത്സയുടെ ഏറ്റവും കാതലായ വശം, അർബുദത്തെ ആരംഭദശയിൽ തന്നെ കണ്ടെത്തുകയെന്നതാണ്. ഏതു സ്തനമുഴയും സ്തനാർബുദമാണെന്ന് കരുതി ചികിത്സക്കൊരുങ്ങുക. രോഗം ബാധിച്ച ഭാഗമോ സ്തനം മുഴുവൻ തന്നെയോ നീക്കം ചെയ്യുകയെന്നതാണ് അടിസ്ഥാന ശസ്ത്രക്രിയാ തത്ത്വം. സ്തനങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്ന കക്ഷത്തിലെ ഗ്രന്ഥികൾ കൂടി നീക്കം ചെയ്യുന്നുവെന്നതാണ് ചികിത്സയുടെ വശം. ഈ ഗ്രന്ഥികൾ കൂടാതെ സ്തനങ്ങൾ മാത്രമായും നീക്കം ചെയ്യാറുണ്ട്. എന്നാൽ ചിലപ്പോൾ സ്തനം നീക്കം ചെയ്യാതെ, അർബുദകലകളെ മാത്രം സമൂലം പറിച്ചുമാറ്റുന്ന രീതിയുമുണ്ട്.
പുറത്തു പറയാനുള്ള മടി കൊണ്ട് പലരും സ്തനങ്ങളിലുണ്ടാകുന്ന വീക്കം അവഗണിക്കാറാണ്. 60 ശതമാനം കേസുകളും മൂന്നാമത്തെയോ നാലാമത്തെയോ ഘട്ടത്തിലാണ് വിദഗ്ധരെ സമീപിക്കുന്നത്. കൃത്യമായി ചികിത്സിച്ചാൽ 14 മുതൽ 49 ശതമാനം വരെ അസുഖം ഭേദമാകാറുണ്ട്. സ്ത്രീകളേക്കൾ വേഗത്തിൽ പുരുഷൻമാരാണ് ചികിത്സയോട് പ്രതികരിക്കുന്നതെന്ന് എൽ.എച്ച് ഹിര നന്ദനി ആശുപത്രിയിലെ പ്ലാസ്റ്റിക് സർജൻ ഡോ. വിനോദ് വിജ് പറയുന്നു. സ്തനാർബുദം നേരത്തെ കണ്ടെത്തിയാൽ പൂർണമായും ചികിത്സിച്ച് മാറ്റാവുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.