ബോളിവുഡ് നായകൻ ഇർഫാൻ ഖാന് അസാധാരണ കാൻസറായ ന്യൂറോഎൻഡൊക്രൈൻ ട്യൂമർ ആണെന്ന് സ്ഥീരീകരണം വന്നിരിക്കുന്നു. മാർച്ച് ആറിനായിരുന്നു തനിക്ക് അസാധാരണ രോഗമുണ്ടെന്ന് താരം ആരാധകരെ അറിയച്ചത്. രോഗമെന്താെണന്ന് കഴിഞ്ഞ ദിവസമാണ് താരം വിശദീകരിച്ചത്. രോഗ ചികിത്സക്കായി വിദേശത്തേക്ക് പോവുകയാണെന്നും താരം വ്യക്തമാക്കിയിരുന്നു.
എന്താണ് ന്യൂറോഎൻഡൊക്രൈൻ ട്യൂമർ
ഹോർമോൺ ഉത്പാദിപ്പിക്കുന്ന കോശങ്ങളിലെ അസാധാരണ വളർച്ചയാണ് ന്യൂറോഎൻഡൊക്രൈൻ ട്യൂമർ. ശരീരത്തിെൻറ ന്യൂറോഎൻഡോൈക്രൻ സിസ്റ്റത്തിൽ ഹോർമോണുകൾ ഉത്പാദിപ്പിക്കുന്ന കോശങ്ങളിലാണ് ഇൗ ട്യൂമർ ഉണ്ടാകുന്നത്. നാഡീകോശങ്ങളും ഹോർമോൺ ഉത്പാദിപ്പിക്കുന്ന എൻഡോക്രൈൻ കോശങ്ങളും ചേർന്നതാണ് ന്യൂറോഎൻഡോക്രൈൻ സംവിധാനം.
ന്യൂറോ എന്ന് പേര് ഉണ്ടെങ്കിലും ഇതിന് മസ്തിഷ്ക്കവുമായി കാര്യമായ ബന്ധമില്ല. ഇത് ഒരു നാഡീസംബന്ധമായ പ്രശ്നവുമല്ല. സാധാരണയായി ശ്വാസകോശങ്ങളിലും പാൻക്രിയാസിലുമാണ് ഇൗ ട്യൂമർ കാണപ്പെടാറ്. പാൻക്രിയാസിൽ കാണുന്ന ഫിയോക്രോമോസിറ്റോമസ്, മെർക്കൽസ് ട്യൂമറുകൾ എന്നിവയും കാർസിനോയിഡ് ട്യൂമറുമാണ് സാധാരണ കാണുന്ന ന്യൂറോഎൻഡോക്രൈൻ ട്യൂമറുകൾ.
കുടൽ, ആമാശയം, ശ്വാസകോശം ഉൾപ്പെടെയുള്ള ഭാഗങ്ങളിൽ ന്യൂറോഎൻഡോക്രൈൻ കോശങ്ങൾ കാണപ്പെടുന്നു. ശ്വാസകോശത്തിലൂടെയുള്ള രക്തത്തിെൻറയും ഒാക്സിജെൻറയും ഒഴുക്കിനെ നിയന്ത്രിക്കുന്നതും, ദഹനനാളത്തിൽ ആഹാരത്തിെൻറ വേഗത്തെ നിയന്ത്രിക്കുന്നതും ന്യൂറോഎൻഡോക്രൈൻ കോശങ്ങളാണ്.
ന്യൂറോഎൻഡൊക്രൈൻ ട്യൂമറിെൻറ കാരണമെന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. ചിലപ്പോൾ പാരമ്പര്യമാകാമെന്ന് വിദഗ്ധർ പറയുന്നു. ഇവ എവിടെ കാണപ്പെടുന്നു, ലക്ഷണങ്ങൾ എന്തെല്ലാം എന്നതിനനുസരിച്ചാണ് ഏത്തരം ട്യൂമറാണെന്ന് വിലയിരുത്തുന്നത്.
പ്രായം, ലിംഗം, രോഗപ്രതിരോധ ശേഷി എന്നിവ രോഗസാധ്യതയെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്. 40നും 70നും ഇടക്ക് പ്രായമുള്ള പുരുഷൻമാർക്ക് രോഗ സാധ്യത കൂടുതലാണ്. ശസ്ത്രക്രിയ മൂലമോ അവയവദാനം വഴിയോ രോഗ പ്രതിരോധ ശേഷി കുറഞ്ഞിട്ടുണ്ടെങ്കിൽ രോഗം ഉണ്ടാകാൻ സാധ്യതയുണ്ട്. കൂടുതൽ സമയം സൂര്യപ്രകാശം ഏൽക്കുന്നവരിൽ രോഗം വരാനിടയുണ്ട്. സൂര്യപ്രകാശത്തിലെ അൾട്രാവയലറ്റ് രശ്മികൾ ഡി.എൻ.എ നശിപ്പിക്കുന്നതാണ് രോഗം ഉണ്ടാകുന്നതിനിടയാക്കുന്നത്. പുകവലിയും രോഗകാരണമാകാം.
രോഗലക്ഷണങ്ങൾ
സാധാരണ ഇൗ രോഗം ബാധിച്ചവരിൽ രക്തത്തിലെ ഗ്ലുക്കോസ് വളരെ കൂടി ഹൈപ്പർ ഗ്ലൈസീമിയയാകുക അെല്ലങ്കിൽ ഗ്ലൂക്കോസ് വളരെ കുറഞ്ഞ് ഹൈപോ ഗ്ലൈസീമിയയാകുക എന്നീ അവസ്ഥകൾ ഉണ്ടാകാം.
വയറിളക്കം, പ്രത്യേക സ്ഥലത്ത് വേദന, ഭാരക്കുറവ്, സ്ഥിരമായ ചുമ, ശരീരത്തിൽ പലയിടത്തും മുഴയുണ്ടാകുക, മഞ്ഞപ്പിത്തം, ഉത്കണ്ഠ, തലവേദന, പോഷകക്കുറവ് എന്നിവയെല്ലാം ന്യൂറോഎൻഡോക്രൈൻ ട്യൂമറിെൻറയും ലക്ഷണങ്ങളാണ്.
ചികിത്സ
ശസ്ത്രക്രിയ, റേഡിയേഷൻ, കീമോതെറാപ്പി, ടാർഗറ്റഡ് തെറാപ്പി തുടങ്ങി വിവിധ തരത്തിൽ ചികിത്സകളുണ്ട്. ഏത്തരത്തിലുള്ള ന്യൂറോഎൻഡോക്രൈൻ ട്യൂമറാണ് എന്നതിനനുസരിച്ചാണ് ചികിത്സ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.