കുട്ടികളിലെ മൈഗ്രേൻ...

പ്രത്യേകതരം തലവേദനയാണ്​ മൈഗ്രേൻ. മുതിർന്നവരെപ്പോലെ കുട്ടികളെയും മൈഗ്രേൻ  ബാധിക്കാറുണ്ട്​. 5-10 ശതമാനത്തോളം സ്​കൂൾ വിദ്യാർഥികളിൽ മൈഗ്രേൻ കാണപ്പെടുന്നു എന്നാണ്​​ പഠനങ്ങൾ. മൈഗ്രേൻ സാധാരണയായി തലയുടെ ഒരുവശത്തായാണ്​ കാണപ്പെടുക. ഒരുതവണ വലതുവശത്താണ്​ വേദനയെങ്കിൽ അടുത്തതവണ ഇത്​ ഇടതുവശത്തേക്കായേക്കാം. മൈഗ്രേനോടൊപ്പം കുട്ടികളിൽ ഛർദി, മനംപിരട്ടൽ എന്നിവയും കാണാറുണ്ട്​. ‘സൂര്യാവർത്തം’ എന്നാണ്​ മൈഗ്രേൻ ആയുർവേദത്തിൽ അറിയപ്പെടുന്നത്​. 

തലവേദനയില്ലാത്ത മൈഗ്രേൻ
കുട്ടികളിൽ പലപ്പോഴും തലവേദനയില്ലാതെയും മൈഗ്രേൻ കടന്നുവരാം. ഇടക്കിടെയുള്ള ഛർദി ആണ്​ ഇതി​​​െൻറ പ്രധാന ലക്ഷണം. അഞ്ചു വയസ്സിനു താഴെയുള്ള കുഞ്ഞുങ്ങളെ ആണ്​ ഇത്​ ബാധിക്കുക. ഇടക്കിടെയുള്ള വയറുവേദനയായും മൈഗ്രേൻ വരാം. തലചുറ്റൽ, പ്രധാന ലക്ഷണമായും കുട്ടികളിൽ മൈഗ്രേൻ എത്താറുണ്ട്​. കൂടാതെ പല രൂപത്തിലും വർണത്തിലുമുള്ള മനുഷ്യരെയും മൃഗങ്ങളെയും കാണുന്ന തരത്തിലും കുഞ്ഞുങ്ങളിൽ മൈഗ്രേൻ അനുഭവപ്പെടാറുണ്ട്​.

പ്രധാന കാരണങ്ങൾ
തലച്ചോറിലെ രാസവസ്​തുവായ ‘സെറോ​േട്ടാണി​​​െൻറ’ താൽക്കാലികമായ കുറവ്​ മൈഗ്രേനിടയാക്കും. കൂടാതെ പലരിലും ചില പ്രത്യേക കാരണങ്ങൾ തലവേദനയുടെ പ്രേരകങ്ങളായി കാണാറുണ്ട്​. ചോക്കലേറ്റ്​, ചീസ്​, അണ്ടിപ്പരിപ്പുകൾ, കൊഞ്ച്​, ഞണ്ട്​, അജി​നോമോ​േട്ടാ അടങ്ങിയ വിഭവങ്ങൾ, കൃത്രിമ മധുരം അടങ്ങിയ ബേക്കറി വിഭവങ്ങൾ, കാപ്പി, തുടങ്ങിയവ മൈഗ്രേൻ തലവേദനയുടെ പ്രേരകമാകാറുണ്ട്​. മറ്റു ചില കുട്ടികൾക്ക്​ ശാരീരികവും മാനസികവുമായ സമ്മർദങ്ങളും മൈഗ്രേനിടയാക്കും. സ്​കൂളിലെ സമ്മർദങ്ങൾ, പഠന സമ്മർദങ്ങൾ, ഉറക്കക്കുറവ്​, ദീർഘയാത്രകൾ, വിശപ്പ്​ ഇവ കുട്ടികളിൽ മൈഗ്രേന്​ വഴിയൊരുക്കാറുണ്ട്​. ​മൊബൈൽ, ​െഎപാഡ്​, കമ്പ്യുട്ടർ ഇവ ദീർഘനേരം ഉപയോഗിക്കുന്ന കുട്ടികളലിും മൈഗ്രേൻ ഉത്തേജിക്കപ്പെടാൻ ഇടയാകും. പരീക്ഷാ പ്രാക്ടിക്കൽ സമയത്തും മൈഗ്രേൻ തലവേദന ചില കുട്ടികളിൽ കാണാറുണ്ട്​.

കുട്ടികളിൽ പ്രകടമാകുന്ന ലക്ഷണങ്ങൾ ഏതൊക്കെ?

  • ഛർദി
  • മനംപിരട്ടൽ
  • വയറുവേദന
  • ശബ്​ദം ഒഴിവാക്കാനുള്ള ശക്​തമായ പ്രവണത.
  • പ്രകാശം ഒഴിവാക്കാനുള്ള ശക്​തമായ പ്രവണത
  • മണം ഒഴിവാക്കാൻ താൽപര്യം
  • തലവേദന തുടങ്ങുംമു​േമ്പ ചിലരിൽ ശക്​തമായ ചില വെളിച്ചങ്ങൾ കാണുക, കാഴ്​ച മങ്ങൽ ഇവ ഉണ്ടാകാം.
  • നാലുമുതൽ 72 മണിക്കൂർ വരെ നീണ്ടുനിൽക്കുന്ന  ശക്​തമായ തലവേദന.

തലവേദനകൾ അവഗണിക്കരുത്​
സൈനസൈറ്റിസി​​​​െൻറ മുതൽ മസ്​തിഷ്​കജ്വരം പോലെയുള്ള ഗൗരമായ രോഗങ്ങളുടെ വരെ ലക്ഷണമായി തലവേദന കുട്ടികളിൽ വരാറുണ്ട്​. മസ്​തിഷ്​കത്തി​ൽ വരുന്ന മുഴകൾ, രക്​തസ്രാവം ഇവയും വിദഗ്​ധ പരിശോധനയിലൂടെ കണ്ടെത്താനാകും. മാരകമായ മസ്​തിഷ്​ക രോഗങ്ങൾ പലതും തലവേദനയും ഛർദിയുമായാണ്​ പ്രകടമാവുക. അതുപോലെ ഗൗരവതരമല്ലാത്ത രോഗങ്ങളുടെ ലക്ഷണമായും കുട്ടികളിൽ തലവേദന ഉണ്ടാകാം.

നിരീക്ഷണം അനിവാര്യം...


തലവേദന എത്ര തവണ വരുന്നു, തലവേദന ബാധിച്ച വശം ഏത്​, എത്രസമയം നീണ്ടുനിൽക്കുന്നു, തല​വേദനക്ക്​ മുമ്പ്​ കുട്ടി കഴിച്ച ഭക്ഷണങ്ങൾ, കുട്ടി വെയിൽ കൊണ്ടുവോ, ഉറക്കം കുറവായിരുന്നോ, ടി.വി, മൊബൈൽ ഇവ അധികം ഉപയോഗിക്കുന്നു​ണ്ടോ എന്നിവയെപ്പറ്റി എല്ലാം മൈഗ്രേൻ ബാധിച്ച കുട്ടിയുടെ മാതാപിതാക്കൾക്ക്​ ശരിയായ ധാരണ കൂടിയേ തിരൂ. അതുപോലെ തലവേദനക്കൊപ്പം ഉണ്ടായിരുന്ന മറ്റു ലക്ഷണങ്ങളെയും ശ്രദ്ധയോടെ കാണണം. 

പരിഹാരങ്ങൾ
മൈഗ്രെയി​​​െൻറ  തീവ്രതയും ഇടവേളകളെയും അടിസ്​ഥാനമാക്കിയാണ്​ ചികിത്സ നൽകുക. കുട്ടിയുടെ പ്രായവും പരിഗണിക്കേണ്ടതുണ്ട്​.  പ്രേരക ഘടകങ്ങൾ ഉണ്ടെങ്കിൽ അത്​ ഒഴിവാക്കിയേ തീരൂ. ഒൗഷധങ്ങൾക്കൊപ്പം നസ്യം, കബളം, സ്​നേഹപാനം, ശിരോധാര, ശിരോലേപം തുടങ്ങിയ വിശേഷ ചികിത്സകളും ​പ്രായം, അവസ്​ഥ ഇവക്കനുസരിച്ച്​ നൽകാറുണ്ട്​. കടുക്ക, നെല്ലിക്ക, പിച്ചി, ഇരട്ടിമധുരം, കുറുന്തോട്ടി, മാതളം, താന്നിക്ക, നീർമാതളം, ജടാമാഞ്ചി, രുദ്രാക്ഷം തുടങ്ങിയ ഒൗഷധികൾ മൈഗ്രേൻ ചികിത്സയിൽ പ്രയോജനപ്പെടുത്തുന്നവയിൽ പ്രധാനമാണ്​.

  1. നിത്യവും ലഘു വ്യായാമങ്ങൾ ശീലമാക്കുക. 
  2. 8-10 ഗ്ലാസ്​ വെള്ളം ദിവസവും കുട്ടി കുടിച്ചിരിക്കണം.
  3. വെയിലത്ത്​ കളിക്കു​േമ്പാൾ നിർജലീകരണം വരാതെ ശ്രദ്ധിക്കണം. ഉപ്പിട്ട വെള്ളം കുടിക്കാൻ നൽകുകയും വേണം.
  4. ബർഗർ, കോള, ഫാസ്​റ്റ്​ ഫ​ുഡ്​ ഇവയുടെ ഉപയോഗം തീർത്തും ഉപേക്ഷിക്കുക.
  5. മൊബൈൽ, ടി.വി., കമ്പ്യൂട്ടർ ഇവയുടെ നിരന്തരോപയോം നിരുത്സാഹപ്പെടുത്തുക. 
  6. നെറ്റിയിലും തലയുടെ വശങ്ങളിലും ധന്വന്തരം തൈലം ഉപയോഗിച്ച്​ ചെറുതായി മസാജ്​ ചെയ്യുക. 
  7. തലവേദനക്കൊപ്പം കാഴ്​ചക്കുറവ്​, കൈകാൽ തളർച്ച, ഇവയുണ്ടായാൽ ഉടൻതന്നെ ചികിത്സ തേടുക. 

ജീവിതശൈലീ ക്രമീകരണത്തിലൂടെയും ഒൗഷധോപയോഗത്തിലൂടെയും മൈഗ്രേൻ പൂർണമായും ചികിത്സിച്ച്​ ഭേദമാക്കാവുന്നതാണ്​.

തയാറാക്കിയത്​: ഡോ. പ്രിയ ദേവദത്ത്​
കോട്ടക്കൽ ആര്യവൈദ്യശാല
മാന്നാർ
drpriyamannar@gmail.com

 

Tags:    
News Summary - Child Migraine - Health News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.