ദൈനംദിന ജീവിതത്തിൽ മനുഷ്യർ നേരിടുന്ന പ്രധാന പ്രശ്നമാണ് ദന്തരോഗങ്ങൾ. ദന്തസംരക്ഷണം ശരിയായ രീതിയിലല്ലെങ്ക ിൽ അത് പലപ്പോഴും ഗുരുതര ദന്തരോഗങ്ങൾക്കും ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമാകും.
എന്താണ് ദന്തസംരക്ഷണം? എങ്ങനെ നിർവഹിക്കണം?
നിത്യേന രണ്ടു നേരമുള്ള പല്ലുതേപ്പാണ് ദന്തസംരക്ഷണത്തിൽ പ്രധാനം. പ്രഭാത ഭക്ഷണത്തിനു ശേഷവും രാത്രി ഭക്ഷണ ശേഷം കിടക്കാൻ പോകുേമ്പാഴുമാണ് പല്ലുതേക്കേണ്ടത്. രണ്ട് മൂന്ന് മിനിറ്റിൽ കുറയാതെ സോഫ്റ്റ് ബ്രഷും ഫ്ലൂറിഡേറ്റഡ് ടൂത്ത് പേസ്റ്റും ഉപയോഗിച്ചുള്ള പല്ലുതേപ്പാണ് ഉത്തമം. ഫ്ലൂറിഡേറ്റഡ് ടൂത്ത് പേസ്റ്റ് പല്ലുകളിൽ കേടുണ്ടാകാതിരിക്കാൻ (Decay) സഹായിക്കും. മുമ്പ് പല്ലുകൾക്ക് വന്ന ചെറിയ രീതിയിലുള്ള തേയ്മാനം, പൊട്ടൽ എന്നീ ഭാഗങ്ങളിൽ റീമിനറലൈസേഷനും ഇത് സഹായിക്കും.
ഇൻറർ ദന്തൽ ഫ്ലോസിങ് (Inter Dental Flossing)
ബ്രഷിങ് മാത്രം ചെയ്തതു കൊണ്ട് ദന്തപരിചരണം പൂർണമാവില്ല. പല്ലുകൾക്ക് ഇടയിലുള്ള അഴുക്ക് ബ്രഷ് കൊണ്ട് വൃത്തിയാക്കാൻ സാധിക്കില്ല. അതിന് ഇൻറർ ദന്തൽ ബ്രഷുകളോ ദന്തൽ ഫ്ലോസുകളോ ഉപയോഗിക്കണം.
ഭക്ഷണം കഴിച്ചു കഴിഞ്ഞ ശേഷം എല്ലായ്േപ്പാഴും പല്ലുതേച്ചും േഫ്ലാസിങ് ചെയ്തും പല്ലുകൾ വൃത്തിയായി സൂക്ഷിക്കണം. ഇവ രണ്ടും നിത്യവും കൃത്യമായി ചെയ്യുകയാണെങ്കിൽ മോണരോഗങ്ങളിൽ നിന്നും ദന്തരോഗങ്ങളിൽ നിന്നും ഒരു പരിധി വരെ മോചനം നേടാം. ദന്തരോഗ വിദഗ്ധെൻറ നിർദേശ പ്രകാരം ഫ്ലൂറിഡേറ്റഡോ, നോൺ ഫ്ലൂറിഡേറ്റഡോ ആയ മൗത്ത് വാഷ് ഉപയോഗിക്കുകയുമാകാം.
ദന്തൽ ഫ്ലോസിങ് എങ്ങനെ
മോണ രോഗത്തിന് പ്രധാനകാരണം പല്ലിനടിയിൽ ഭക്ഷണാവശിഷ്ടങ്ങളും Plaque ഉം പറ്റിപ്പിടിച്ച് ഇരിക്കുന്നതാണ്. ഇവ സാധാരണ ബ്രിഷിങ് കൊണ്ട് വൃത്തിയാകില്ല. അതിന് ദന്തൽ ഫ്ലോസിങ് നടത്തണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.