മറ്റു വ്രതങ്ങളിൽനിന്ന്് റമദാൻ വ്രതത്തെ വ്യത്യസ്തമാക്കുന്നത് തുടർച്ചയായി ഒരു മാസംവരെ നീണ്ടുനിൽക്കുന്നുവെന്നതും പ്രഭാതംമുതൽ പ്രദോഷം വരെ അന്നപാനീയങ്ങൾ ഒഴിവാക്കുന്നുവെന്നതുമാണ്. പ്രമേഹരോഗികളല്ലാത്തവർക്ക് വ്രതാനുഷ്ഠാനം ശാരീരികമായി ഒരുപാട് ഗുണം നൽകുന്നു. ശരീരത്തിലെ ഗ്ലൂക്കോസിെൻറ അളവ് ഒരു വ്യക്തിയിൽ മിതമായ അളവിൽ നിലനിർത്തുന്നത് ഭക്ഷണസമയങ്ങളിൽ ഭക്ഷണത്തിൽ നിന്നുള്ള ഉൗർജവും ഭക്ഷണം കഴിക്കാത്ത അവസ്ഥയിൽ അതായത് വ്രതാനുഷ്ഠാന സമയത്ത് നേരേത്ത കരളിലും കിഡ്നിയിലും ശേഖരിച്ചുവെച്ച ഉൗർജവുമാണ്. അത്തരം ഉൗർജശേഖരണങ്ങൾ തീരുമ്പോൾ കൊഴുപ്പിൽനിന്നുള്ള ഉൗർജമാണ് ഉപയോഗിക്കുന്നത്. ഈ പ്രക്രിയകൾ ശരീരത്തിൽ നിലനിർത്താൻ സഹായിക്കുന്നത് ഇൻസുലിൻ എന്ന ഹോർമോണാണ്.
ഒരു പ്രമേഹരോഗിയിൽ ഈ ഇൻസുലിെൻറ പ്രവർത്തനം വേണ്ടവിധം ഇല്ലാതിരിക്കുകയോ വേണ്ടത്ര ഇൻസുലിൻ സ്രവിക്കാതിരിക്കുകയോ ആണ്ചെയ്യുന്നത്. അത്്്കൊണ്ട്, വ്രതം എടുക്കുന്ന സന്ദർഭങ്ങളിൽ പഞ്ചസാരയുടെ അളവ് ശരീരത്തിൽ താഴ്ന്നുപോവാനും രാത്രിസമയത്ത് ഭക്ഷണം കഴിച്ച അവസ്ഥയിൽ പഞ്ചസാരയുടെഅളവ് രക്തത്തിൽ കൂടാനുമുള്ള സാധ്യതയുമുണ്ട്.
ഒരു സാധാരണവ്യക്തിക്ക് വ്രതാനുഷ്ഠാനം രക്തസമ്മർദം നിയന്ത്രിക്കാൻ ഉപയോഗപ്പെടുന്നതായി പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. അമിതവണ്ണം കുറക്കുകയും ദഹനേന്ദ്രിയങ്ങൾക്ക് വിശ്രമം നൽകുകയുംചെയ്യുന്നു. ഇൻസുലിൻ സെൻസിറ്റിവിറ്റി കൂടുന്നത് കാരണം ഡയബറ്റിക്കല്ലാത്ത വ്യക്തികൾക്ക് നല്ല രൂപത്തിലുള്ള ഗ്ലൂക്കോസ് നിയന്ത്രണം കാണപ്പെടുന്നു. ശരീരത്തിെൻറ പ്രതിരോധശേഷി വർധിപ്പിക്കാനും സെല്ലുലാർ റിപ്പയർ പ്രക്രിയ വർധിപ്പിക്കുന്നതിനാൽ കാൻസർ പോലുള്ള മാരകരോഗങ്ങൾ വരാനുള്ള സാധ്യത കുറക്കുകയും ചെയ്യുന്നു. മാനസിക പിരിമുറുക്കം കുറക്കുന്നതുകൊണ്ട് ഹൃേദ്രാഗം പോലുള്ള ജീവിതശൈലീരോഗങ്ങളും കുറയുന്നു.
പ്രമേഹരോഗികളുടെ വ്രതാനുഷ്ഠാനത്തെക്കുറിച്ച് ഒരുപാട് പഠനങ്ങൾ നടന്നിട്ടുണ്ട്. അമേരിക്കൻ ഡയബറ്റിക് അസോസിയേഷൻ 2005ൽ പ്രമേഹരോഗികൾക്കുള്ള വ്രതമെടുക്കുമ്പോൾ ഡയബറ്റിക് ചികിത്സയെക്കുറിച്ച് വ്യക്തമായ നിർദേശങ്ങൾ നൽകിയിട്ടുണ്ട്. ഈ നിർദേശങ്ങൾ ഓരോ അഞ്ചു കൊല്ലം കൂടുമ്പോഴും പുതുക്കി നിർണയിച്ചിട്ടുമുണ്ട്.
പ്രമേഹമുള്ളവർ വ്രതം തുടങ്ങുന്നതിന് ഒന്നോ രണ്ടോ മാസങ്ങൾക്കുമുമ്പ് ചികിത്സ ചെയ്യുന്ന ഡോക്ടറെ കണ്ട് ചികിത്സയിലെ ക്രമീകരണങ്ങൾ നടത്തേണ്ടതാണ്. ഇന്ന് ശരീരത്തിൽ പഞ്ചസാരയുടെ അളവ് ്കുറഞ്ഞുപോവാത്ത രീതിയിൽ കൊടുക്കാവുന്ന പലതരം ഗുളികകൾ ലഭ്യമാണ്. മെറ്റ്ഫോർമിൻ, ഗ്ലൈപ്റ്റിൻസ്, വോഗ്ലിവോസ്, പയോഗ്ലിറ്റസോൺ എന്നിവ പഞ്ചസാരയുടെ അളവ്് നോർമൽ അളവിൽനിന്ന് കുറക്കാത്തവയാണ്. ഇത്തരം ഗുളികകൾ കഴിക്കുന്നവർക്ക് അവർ കഴിക്കുന്ന ഗുളികകളിൽ മിക്കവാറും മാറ്റം വരുത്തേണ്ടിവരാറില്ല. പക്ഷേ, പഞ്ചസാര കുറക്കാൻ ഉപയോഗിക്കുന്ന ഗ്ലിമിൈപ്രഡ്, ഗ്ലിബൻ ഗ്ലിമിഡ്് എന്നിവ ഉപയോഗിക്കുന്നവർ അവരുടെ ഗുളികകളിലെ അളവുകളിൽ വ്യത്യാസം വരുത്തേണ്ടിവരും.
അല്ലെങ്കിൽ പഞ്ചസാര നോർമലിൽ നിന്നും കുറയാത്ത മേൽപറഞ്ഞ ഗുളികകളിലേക്ക് മാറ്റാവുന്നതാണ്. ചികിത്സയിൽ മാറ്റംവരുത്തുന്ന മറ്റൊരു ഘടകം ഒരു പ്രമേഹരോഗിയുടെ പ്രമേഹത്തിെൻറ ദൈർഘ്യവും അനുബന്ധ സങ്കീർണതകളുമാണ്. രണ്ടുനേരം ഇൻസുലിൻ ഉപയോഗിക്കുന്ന രോഗികളാണെങ്കിൽ രാവിലത്തെ ഡോസ് ഇഫ്താർ സമയങ്ങളിലും രാത്രിസമയത്തെ ഡോസ് അത്താഴത്തിന് മുമ്പുമാണ് ഉപയോഗിക്കേണ്ടത്. ചെറിയ ഡോസ് ഇൻസുലിൻ എടുക്കുന്നവർക്ക് പകൽസമയത്ത് ഹൈപ്പോഗ്ലൈസീമിയ വരുന്നത് കുറവാണ്. കൂടിയ ഡോസിൽ ഇൻസുലിൻ എടുക്കുന്നവർ പുതിയതരം അനലോഗ് ഇൻസുലിനിലേക്ക് മാറ്റാവുന്നതാണ.് വ്രതാനുഷ്ഠാന സമയത്ത് പഞ്ചസാര നിയന്ത്രണത്തിന് അസ്പാർട്ട്്, ലിസ്േപ്രാ, ഗ്ലൂലൈസിൻ എന്നീ 3–4 മണിക്കൂർ പ്രവർത്തനശേഷിയുള്ള അനലോഗ് ഇൻസുലിൻ ലഭ്യമാണ്. ഇൻസുലിൻ എടുക്കുന്ന രോഗികൾക്ക് ഇത്തരം ഇൻസുലിൻ ഉപയോഗിച്ചുകൊണ്ട് വ്രതം അനുഷ്ഠിക്കാവുന്നതാണ്. ചികിത്സിക്കുന്ന ഡോക്ടറുടെ നിർദേശപ്രകാരം മാത്രമേ ഗുളികകളിലും ഇൻസുലിനിലും മാറ്റം വരുത്താവൂ.
പ്രമേഹരോഗികൾക്ക് വ്രതമാസത്തിലും വ്യായാമം നിർബന്ധമാണ്. രാത്രിസമയത്തെ ദീർഘനേര നമസ്കാരം (തറാവീഹ്) ഈ വ്യായാമത്തിെൻറ ഗുണംചെയ്യും. ഭക്ഷണക്രമീകരണം വ്രതാനുഷ്ഠാനത്തിെൻറ സമയത്തും പാലിക്കേണ്ടതാണ്. ഇഫ്താർസമയത്തും അത്താഴത്തിനും അമിതമായി ഭക്ഷണം കഴിക്കുന്നതിനുപകരം അതിനെ മൂന്നു നേരമായി അളവ് കുറച്ച് കഴിക്കാവുന്നതാണ.് 40–50 കാർബോഹൈേഡ്രറ്റും 25–30 േപ്രാട്ടീനും 15–20 ഫാറ്റും അടങ്ങിയ സമീകൃതാഹാരമായിരിക്കും നല്ലത്. നാരുകളടങ്ങിയ കുറഞ്ഞ ഗ്ലൈസമിക് ഇൻഡക്സുള്ള കാർബോ ഹൈേഡ്രറ്റ് ആണ് ഉത്തമം. പകൽസമയത്തുള്ള നിർജലീകരണം ഒഴിവാക്കാൻ രാത്രി നന്നായി വെള്ളംകുടിക്കണം. കൂടാതെ വ്രതമെടുക്കുന്ന ഡയബറ്റിക് രോഗികൾ ദിവസേന ഗ്ലൂക്കോമീറ്റർ ടെസ്റ്റ് നടത്തുന്നതും അഭികാമ്യമാണ്.
(കോഴിക്കോട് മേയ്ത്ര ഹോസ്പിറ്റൽ കൺസൽട്ടൻറ് ഫിസിഷ്യനാണ് ലേഖകൻ)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.