തിരുവനന്തപുരം: എച്ച് 1 എൻ 1 സംസ്ഥാനത്ത് വ്യാപകമായി റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ ജനങ്ങൾ ജാഗ്രത പാലിക്കാൻ ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകി. രോഗനിർണയത്തിനും ചികിത്സ ഉറപ്പുവരുത്താനും നിലവിെല മാർഗരേഖ (എ.ബി.സി െഗയിഡ് ലൈൻ) പ്രകാരമുള്ള ചികിത്സ ലഭ്യമാക്കാനും ഡോക്ടർമാർക്ക് ആരോഗ്യവകുപ്പ് ഡയറക്ടർ ഡോ. ആർ.എൽ. സരിത നിർേദശം നൽകി.
പരിഭ്രാന്തിയുടെ സാഹചര്യം നിലവിലില്ലെങ്കിലും ജലദോഷപ്പനി, ചുമ, തൊണ്ടവേദന, ശ്വാസംമുട്ടൽ മുതലായ രോഗലക്ഷണങ്ങൾ കുറയുന്നില്ലെങ്കിലോ ക്രമാതീതമായി കൂടുകയോ ചെയ്താൽ ഡോക്ടറുടെ സേവനം സ്വീകരിക്കണം.
വിവിധ ജില്ലകളിൽനിന്ന് എച്ച് 1 എൻ 1 പകർച്ചപ്പനി മരണം രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും ആശങ്കക്ക് വകയില്ലെന്നും ജനങ്ങളും ഡോക്ടർമാരും ശ്രദ്ധയും ജാഗ്രതയും പുലർത്തണമെന്നും ഡയറക്ടർ അറിയിച്ചു.
എച്ച് 1 എൻ 1 ചികിത്സക്കാവശ്യമായ ഒസൾട്ടാമീവിർ മരുന്ന് എല്ലാ സർക്കാർ ആശുപത്രികളിലും ലഭ്യമാക്കിയിട്ടുണ്ട്. ഇതിനുപുറമെ കാരുണ്യ മരുന്നു കടകളിലും സ്വകാര്യ മരുന്നു കടകളിലും ഇത് ലഭ്യമാണ്. സംശയനിവാരണത്തിന് ആരോഗ്യവകുപ്പിെൻറ 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ് ലൈൻ ‘ദിശ’യിൽ ബന്ധപ്പെടുക. ഫോൺ: 0471 2552056. ടോൾ ഫ്രീ നമ്പർ: 1056
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.