നിപ രോഗനിയന്ത്രണത്തിെൻറ ഭാഗമായി രോഗികളുമായി സമ്പർക്കമുള്ള 2000 പേരെ നിരീക്ഷിക്കുകയാണ് ആരോഗ്യവകുപ്പ്. ഇതിനായി കൃത്യമായ സമ്പർക്കപട്ടിക തയാറാക്കി. ലോകാരോഗ്യ സംഘടന എബോള രോഗത്തിന് തയാറാക്കിയതിന് സമാനമായ പ്രോട്ടോക്കോളുകൾ മെഡിക്കൽ കോളജുകളിലെ കമ്യൂണിറ്റി മെഡിസിൻ വിഭാഗം വിദഗ്ധരും ആരോഗ്യ വകുപ്പും ചേർന്നു നടത്തുകയാണ്. എന്താണ് ഇീ സമ്പർക്ക പട്ടിക, ഇതിെൻറ അടിസ്ഥാനമെന്ത്, ഇതീുശകാണ്ട് രോഗം തടയാൻ സാധിക്കുമോ തുടങ്ങല നിരവധി സംശയങ്ങൾ എല്ലാവർക്കുമുണ്ടാകും. അവയൊന്ന് പരിശോധിക്കാം.
സമ്പർക്കപട്ടികയുടെ അടിസ്ഥാനം?
നിപാബാധിതരിൽ നിന്നും രോഗപകർച്ച ഉണ്ടാവാൻ സാധ്യതകളുളളവരെയാണ് ഇതിൽ ഉൾപ്പെടുത്തുക. രോഗിയുമായി നേരിട്ടോ അവരുടെ സ്രവങ്ങളുമായോ സമ്പർക്കത്തിലേർപ്പെട്ടവരോ േരാഗികളുടെ ഒരു മീറ്റർ പരിധിക്കുള്ളിൽ പെരുമാറിയിട്ടുള്ളവരോ പട്ടികയിലുള്ളത്. ഇവരെ ‘റിസ്ക്കുകൾ’ക്കനുസരിച്ച് തരംതിരിക്കും.
സമ്പർക്കപട്ടികയിൽ ആരൊക്കെ?
രോഗിയുടെ /രോഗംമൂലം മരണപ്പെട്ടവരുടെ വീട്ടിലെ അംഗങ്ങൾ, രോഗിയെ പരിചരിച്ചവർ, ഒരു രാത്രിയെങ്കിലും രോഗിയുടെ മുറിയിൽ കിടന്നുറങ്ങിയവർ, സമീപത്ത് 15 മിനിറ്റിലധികം സമയം ചെലവഴിച്ചവർ ( വീട്, ആശുപത്രി, വാഹനം), രോഗിയെ ആശുപത്രിയിലെത്തിച്ച ഡ്രൈവർ, അനുഗമിച്ചവർ, രോഗിയുടെ വസ്ത്രങ്ങളും കിടക്ക വിരിയും പാത്രങ്ങളും മറ്റ് വസ്തുക്കളും കൈകാര്യം ചെയ്തവർ, രോഗിയുടെ ശരീരം നേരിട്ട് സ്പർശിച്ചവർ, രോഗിയുടെ കൂടെ വാർഡിൽ കിടന്നവർ, സ്രവങ്ങളുമായി (ഉമിനീർ, മൂത്രം, മലം, ഛർദ്ദി) സമ്പർക്കമുണ്ടായവർ, ചികിത്സിച്ച ഡോക്ടർമാരും നഴ്സുമാരും വാർഡ് അറ്റൻഡർമാരും മറ്റ് ആശുപത്രി ജീവനക്കാരുമാണ് പട്ടികയിലുണ്ടാവുക.
ഇവർ രോഗിയുമായി ബന്ധപ്പെട്ട സ്ഥലവും സമയവും ദിവസവും രോഗിയുമായിട്ടുള്ള സമ്പർക്ക സമയത്ത് വ്യക്തി സുരക്ഷാ നടപടികൾ പാലിച്ചിട്ടുണ്ടോയെന്നും പ്രത്യേകം രേഖപ്പെടുത്തുന്നുണ്ട്. നിപാ രോഗിയെ കണ്ടെത്തുമ്പോൾ തന്നെ ആരോഗ്യപ്രവർത്തകർ വിശദ പട്ടിക തയാറാക്കും. ദിവസവും വിശകലനവും ചെയ്യും.
നിരീക്ഷണത്തിൽ എത്രനാൾ?
അവസാനമായി നിപ രോഗിയുമായോ മൃതദേഹവുമായോ സമ്പർക്കം പുലർത്തിയ ദിവസം മുതൽ 21 ദിവസം വരെയാണ് നിരീക്ഷണം. രോഗലക്ഷണമുണ്ടെന്നറിഞ്ഞാൽ / അറിയിച്ചാൽ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ വീട്ടിലെത്തി രോഗിയെ ആംബുലൻസിൽ കോഴിക്കോട് ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലെ ഐസോലേഷൻ വാർഡിലെത്തിച്ച് പരിശോധന നടത്തും. രോഗ നിർണയം നടത്തി ഉചിത ചികിത്സ നൽകും.
21 ദിവസങ്ങൾക്കുള്ളിൽ പട്ടികയിൽ പെട്ടവർക്ക് രോഗലക്ഷണങ്ങളൊന്നുമില്ലെങ്കിൽ അടുത്ത ദിവസം തൊട്ട് സാധാരണ ജീവിതം (തൊഴിൽ, യാത്ര) തുടരാം. തുടർന്ന് നിരീക്ഷണപട്ടികയിൽനിന്ന് ഒഴിവാക്കും. ഒരു പ്രദേശത്ത് നിപ ബാധിച്ച് 42 ദിവസത്തിനകം പുതിയ രോഗബാധ ഉണ്ടായിട്ടില്ലെങ്കിൽ അവിടം നിപ ബാധയിൽ നിന്ന് മോചിതമായി (free of disease) എന്ന് പ്രഖ്യാപിക്കാം.
നിരീക്ഷണ ഘട്ടത്തിൽ ഇവർ എന്തൊക്കെ പാലിക്കണം?
കഴിയുന്നതും സ്വന്തം വീടുകളിൽ തന്നെ കഴിയണം, ദൂരയാത്രകൾ ചെയ്യരുത്, ആളുകൾ കൂടുന്നയിടങ്ങളിൽ പോകരുത്. ആരോഗ്യ വകുപ്പു ഉദ്യോഗസ്ഥർക്ക് ശരിയായ വിവരങ്ങൾ നൽകണം. സംശയിക്കുന്ന തരത്തിൽ രോഗലക്ഷണങ്ങൾ (പനി, തലവേദന തുടങ്ങിയവ) ഉണ്ടാകുകയാണെങ്കിൽ ഉടനെ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരെ ഫോണിൽ വിവരമറിയിക്കുക. അവരുടെ നിർദേശ പ്രകാരം തുടർ ചികിത്സ നടത്തുക. ഇവരുടെ വീടുകളിൽ ആളുകൾ കൂടിച്ചേരാതിരിക്കുക.
(മഞ്ചേരി മെഡിക്കൽ കോളജ് കമ്യൂണിറ്റി മെഡിസിൻ വിഭാഗം അഡീഷനൽ പ്രഫസർ ആണ് ലേഖകൻ)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.