ആരോഗ്യത്തിന് യോഗ

അമേരിക്കന്‍ പ്രസിഡന്‍റിന്‍െറ പത്നി മിഷേല്‍ ഒബാമ വൈറ്റ് ഹൗസിലെ മുഴുവന്‍ വനിതകളേയും യോഗചെയ്യാനായി ആഹ്വാനം നല്‍കിയ വാര്‍ത്ത അടുത്തിടെ ശ്രദ്ധേയമായിരുന്നു. വിദേശികളുടെ യോഗയിലെ വിശ്വാസവും താല്‍പര്യവും രോഗചികിത്സയിലും ആരോഗ്യപരിപാലനത്തിലും അതിനെ ഉള്‍പ്പെടുത്താനുള്ള ശ്രമവും വര്‍ധിക്കുന്ന കാലമാണിത്. ലോകപ്രശസ്ത യോഗാഗുരു ബി.കെ.എസ്. അയ്യങ്കാര്‍ക്ക് ചൈനയില്‍ ലഭിച്ച അംഗീകാരവും ആദരവും ഏവര്‍ക്കും അറിവുള്ളതാണല്ളോ.
വളരെ പ്രാചീനമായ യോഗവിദ്യ വിദേശികളിലും കോര്‍പറേറ്റ് ജീവിതം നയിക്കുന്നവരിലും അതുപോലെ സാധാരണക്കാര്‍ക്കിടയിലും ജീവിതത്തിന്‍െറ ഏതുതുറയിലുള്ളവര്‍ക്കും പ്രായഭേദമന്യേ  ആശ്രയിക്കാവുന്ന ഒരു ശാസ്ത്രവും പ്രയോഗവുമാണ്. മനസ്സിന്‍െറയും ശരീരത്തിന്‍െറയും പ്രശ്നങ്ങള്‍ക്ക് ഒരുപോലെ പരിഹാരം കാണാന്‍ യോഗക്ക് കഴിയുമെന്ന് കണ്ടത്തെിയതുതന്നെ കാരണം. ഇന്ന് ജീവിതശൈലിയിലെ പെട്ടെന്നുള്ള വ്യതിയാനം ഒട്ടേറെ ജീവിതശൈലീ രോഗങ്ങളിലേക്ക് നമ്മെ നയിക്കുന്നു. പുതിയതരം ഭക്ഷണപദാര്‍ഥങ്ങള്‍, പരിസ്ഥിതിമലിനീകരണം, വിശ്രമമില്ലാത്തതും വ്യായാമരഹിതവുമായ ദിനചര്യകള്‍ എന്നിവയെല്ലാം അതിന് കാരണമായി. വൈകാരികപ്രശ്നങ്ങള്‍, മാനസിക സംഘര്‍ഷങ്ങള്‍ തുടങ്ങിയവക്ക് മാറ്റമുണ്ടായില്ളെന്ന് മാത്രമല്ല പണ്ടത്തേതിനേക്കാള്‍ അപകടകരമായ നിലയില്‍ കൂടുകയും ചെയ്തു. യോഗയില്‍ ആധിയുംവ്യാധിയും പരസ്പര പൂരകങ്ങളാണ്. യോഗാസനങ്ങളും പ്രാണായാമവും മനസ്സിന് കൂടുതല്‍ അയവും രോഗത്തെ പ്രതിരോധിക്കാനുള്ള ആത്മവിശ്വാസവും ഊര്‍ജവും പ്രദാനംചെയ്യുന്നു.
പ്രാണായാമം ശരീരത്തില്‍ കൂടുതല്‍ വായുസഞ്ചാരവും രക്തസഞ്ചാരവും സാധ്യമാക്കുന്നു. ശരീരത്തിനും മനസ്സിനും ഉന്മേഷവും പ്രസരിപ്പും ലഭിക്കുന്നു. ബാഹ്യസംഘര്‍ഷങ്ങള്‍ക്കും ആന്തരികസംഘര്‍ഷങ്ങള്‍ക്കും അയവുലഭിക്കുന്നു. ശാന്തമായ ഒരു അനുഷ്ഠാനമാണ് ഇത്.
യോഗയുടെ ഗുണങ്ങളെക്കുറിച്ചൊന്ന് പരിശോധിക്കാം. യോഗ ശരീരത്തിന്‍െറയും മനസ്സിന്‍െറയും ആരോഗ്യം നിലനിര്‍ത്തുകയും രോഗഭയത്തെ അകറ്റുകയും ചെയ്യുന്നു. ഇതിനൊപ്പം മനസ്സിന് ഏകാഗ്രത, ഓര്‍മശക്തി എന്നിവ വര്‍ധിപ്പിക്കുന്നു. പ്രാണായാമം കൂടുതല്‍ മന$ശക്തി പ്രദാനം ചെയ്യുന്നതിനൊപ്പം ശരീരത്തില്‍ കൂടുതല്‍ രക്തയോട്ടവും വായുസഞ്ചാരവും സംജാതമാകുന്നു. അതുപോലെ ഓക്സിജന്‍െറ ആഗിരണം കൂടുതല്‍ ആന്തരികാവയവങ്ങളില്‍ എത്തിച്ചേര്‍ന്ന് അവ കൂടുതല്‍ ശുദ്ധീകരിക്കുകയും സജീവമാകുകയും ചെയ്യുന്നു. നമ്മുടെ ബോധസത്താ കേന്ദ്രങ്ങള്‍ കൂടുതല്‍ ഉത്തേജിക്കപ്പെടുകയും ചെയ്യുന്നു. ശ്വാസകോശ സംബന്ധമായ ഒട്ടുമിക്ക രോഗങ്ങളും നമ്മെ വിട്ടുപോകുന്നു.
ഗര്‍ഭിണികള്‍ക്ക് ടെന്‍ഷന്‍ കുറക്കാനും സുഖപ്രസവത്തിനും യോഗ ഇടയാക്കുന്നു. പ്രസവശേഷം മൂന്നുമാസത്തിനുശേഷം ശരീരവടിവു നിലനിര്‍ത്താനും യോഗാഭ്യാസം സഹായിക്കുന്നു. പ്രമേഹം, ഹൃദ്രോഗം, രക്താതിസമ്മര്‍ദം, കാന്‍സര്‍, അമിതവണ്ണം എന്നിവയെ നിയന്ത്രിക്കാനും പ്രതിരോധിക്കാനും നിരന്തരമായ യോഗാഭ്യാസം കാരണമാകുന്നു. വിഷാദം, ഉത്കണ്ഠ, കോപം, ഭയം എന്നിങ്ങനെ മനുഷ്യനെ അലട്ടിക്കൊണ്ടിരിക്കുന്ന മാനസിക പ്രശ്നങ്ങള്‍ക്ക് കൂടുതല്‍ വിടുതല്‍ ലഭിക്കുന്നു. ഗുരുതരമായ മാനസിക പ്രശ്നങ്ങള്‍മൂലം സങ്കീര്‍ണമാകുന്ന മനസ്സിനെ ശാന്തിയുടെ സമതലങ്ങളിലേക്ക് മടക്കിക്കൊണ്ടുവരാന്‍ സാധനകൊണ്ട് സാധിക്കുന്നു.
അലോപ്പതിയും ആധുനിക വൈദ്യശാസ്ത്രവും ഇന്ന് യോഗക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുന്നത് യോഗയുടെ രോഗപ്രതിരോധശക്തിയും ഗുണങ്ങളും മനസ്സിലാക്കിയിട്ടുതന്നെയാണ്.
സ്വസ്ഥതയുള്ള ശരീരവും സ്വസ്ഥതയുള്ള മനസ്സുമാണ് മനുഷ്യന്‍െറ ശരിയായ സുഖം. അതാണ് യോഗയില്‍നിന്ന് ലഭിക്കുന്നത്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.