ശരീരത്തില്‍ പല ഭാഗത്തും വേദന, എപ്പോഴും ക്ഷീണം തുടങ്ങിയ പരാതികളുമായാണ് എന്‍െറ പഴയ സഹപ്രവര്‍ത്തക സിസിലി സിസ്ററര്‍ കാണാന്‍ വന്നത്. സിസ്ററര്‍ ഇപ്പോള്‍ കുവൈത്തിലെ ഒരു പ്രധാന ആശുപത്രിയില്‍ ഓപറേഷന്‍ തിയററര്‍ സ്ററാഫാണ്.
ഒററ നോട്ടത്തില്‍ സിസ്റററുടെ ശരീരം പണ്ടത്തേക്കാള്‍ തടിച്ചിട്ടുണ്ട്. എന്നാല്‍ ശരീര നിറം ഒരു വിളര്‍ച്ച പോലെ തോന്നിച്ചു. ജീവിത സാഹചര്യങ്ങള്‍ മെച്ചപ്പെട്ട് സന്തോഷം തോന്നേണ്ട അവസ്ഥയിലും, കണ്ണുകളിലെ ശോകഭാവം വിഷാദത്തെ ഓര്‍മ്മപ്പെടുത്തി. മരുന്ന് കുറിച്ചു കൊടുത്തു. കുറിപ്പു വായിച്ച സിസ്ററര്‍ വളരെ ആശ്ചര്യത്തോടെയും, അത്ഭുതത്തോടെയും നോക്കിക്കൊണ്ട് ഒരു ചോദ്യമെറിഞ്ഞു : ‘എന്താ ഡോക്ടര്‍ വിററാമിന്‍-ഡി മാത്രമൊ..? ’
അതെ! ശരിയാണ്, ‘വിററാമിന്‍ ഡി അത്ഭുതങ്ങളുടെ കലവറയാണ്. ശരീരം അതിനെ വിററാമിനായും ഹോര്‍മോണായും ഉപയോഗിക്കുന്നു. മൂന്നാഴ്ച കഴിഞ്ഞ് വീണ്ടും കണ്ടപ്പോള്‍ അത്ഭുതം മാറി സിസ്റററുടെ മുഖത്ത് സന്തോഷമായിരുന്നു. വെയിലു കൊളളാനുളള എന്‍െറ ഉപദേശം അക്ഷരം പ്രതി പാലിച്ചിരുന്നുവെന്ന് അവര്‍ വ്യക്തമാക്കി.
എന്താണ് 'വിററാമിന്‍ ഡി ' യെ മററുളളവയില്‍ നിന്നും വ്യത്യസ്തമാക്കുന്നത്...?
നമ്മുടെ ശരീരം സ്വയം നിര്‍മ്മിക്കുന്നതാണ് ‘വിററാമിന്‍-ഡി'. ചര്‍മ്മത്തിനടിയില്‍ സൂര്യ പ്രകാശത്തിലെ അള്‍ട്രാ വയലററ്-ബി കിരണങ്ങള്‍ ഒരു പ്രത്യേക കൊളസ്ട്രോള്‍ ( 7 Dehydroxy Cholestrol) ഉപോഗിച്ചാണ് ഇത് സാദ്ധ്യമാക്കുന്നത്.
പാല്‍, പാലുല്‍പ്പന്നങ്ങള്‍, മീന്‍, മീനെണ്ണ, മുട്ട, കരള്‍ ഇവയില്‍ നിന്നെല്ലാം വിററാമിന്‍-ഡി ലഭിക്കുന്നുണ്ടെങ്കിലും അത് നമ്മുടെ ശരീരത്തിന്ന് അപര്യാപ്തമാണ്. വെജിററേറിയന്‍ ഭക്ഷണങ്ങളായ സോയ, സോയപ്രോട്ടീന്‍, ബദാം, ഓറഞ്ച്, കൂണ്‍ വിഭവങ്ങള്‍, തവിട് കളയാത്ത അരി, യോഗര്‍ട്ട് എന്നിയിലും ഈ ജീവകം അടങ്ങിയിട്ടുണ്ടെങ്കിലും നമുക്ക് വേണ്ടത്രയും അളവില്‍ അത് ലഭിക്കണമെങ്കില്‍ സൂര്യന്‍ തന്നെ കനിയണം.
ശരീരത്തിന്‍്റെ പ്രവര്‍ത്തനങ്ങളില്‍ വിററാമിന്‍ ഡി യുടെ പങ്ക്
1.എല്ലിന്‍െറ വളര്‍ച്ചക്കും ഞരമ്പിന്‍െറ പ്രവര്‍ത്തനങ്ങള്‍ക്കും അത്യാവശ്യമായ ’കാത്സ്യം’ ത്തിനെ കുടലിലൂടെ ശരീരത്തിലേക്ക് ആഗിരണം നടത്തുന്നത് വിററാമിന്‍ ഡി ആണ്. ഈ ജീവകത്തിന്‍െറ സാന്നിധ്യം നമ്മുടെ ശരീരത്തിലില്ളെങ്കില്‍ കാത്സ്യം എത്ര കഴിച്ചാലും പ്രയോജനമുണ്ടാകില്ളെന്ന് ചുരുക്കം.
2. അസ്ഥി ക്ഷയം ( Osteoporosis) തടയാന്‍ വിററാമിന്‍-ഡി ആവശ്യമാണ്.
3. പുരുഷന്മാര്‍ക്ക് ബാധിക്കാറുളള രോഗമായ പ്രോസ്ടേററ് ഗ്രന്ഥി കാന്‍സര്‍ ചെറുക്കുന്നതിലും, സ്ത്രീകളിലെ സ്തനാര്‍ബുദം തടയുന്നതിലും ഈ ജീവകം പ്രധാന പങ്കു വഹിക്കുന്നു.
4. വിററാമിന്‍-ഡി യുടെ കുറവ് കാരണമാണ് Rickets എന്ന അസ്ഥിശോഷണ രോഗം കുട്ടികള്‍ക്കുണ്ടാകുന്നത്. പ്രസ്തുത രോഗം അംഗ വൈകല്യങ്ങള്‍ക്ക് കാരണമാകുന്നു.
5. പ്രമേഹരോഗ നിയന്ത്രണത്തില്‍ അമിത വണ്ണം ഇല്ലായ്മ ചെയ്യുന്നതില്‍ വിററാമിന്‍-ഡി ക്ക് പങ്കുണ്ട്.
6. മനസ്സിന്‍െറ ആനന്ദം കെടുത്തുന്ന വിഷാദ രോഗം തടയുന്നതിലും ഇത് വലിയ പങ്കു വഹിക്കുന്നു.
7. ശരീരം മുഴുവനും വേദനയും ബലക്ഷയവും, വിഷാദവും മുതലായവ പ്രകടമാകുന്ന Fibromyalgia എന്ന രോഗത്തിന് ചികിത്സിക്കുമ്പോള്‍ വിററാമിന്‍-ഡി യുടെ കുറവാണൊ കാരണം, എന്ന് പരിശോധിക്കേണ്ടതുണ്ട്.
അമിതമായാല്‍ അമൃതും വിഷം
ഇനി ശരീരത്തില്‍ വിററാമിന്‍-ഡി യുടെ സാന്നിദ്ധ്യം അമിതമായാലൊ....? അപര്യാപ്തത മറി കടക്കാന്‍ വിററാമിന്‍-ഡി ഗുളികകളെ ആശ്രയിയിക്കുമ്പോള്‍ അങ്ങിനെയും സംഭവിക്കാം.
അങ്ങിനെ സംഭവിച്ചാല്‍, ഉറക്കമില്ലായ്മ, ശരീര ഭാരം കുറയുക, ധാരാളം മൂത്രം പോകുക, ഹൃദ്രോഗങ്ങളുണ്ടാകുക, വൃക്കയില്‍ കല്ലുല്‍പാദിക്കപ്പെടുക പോലുളളവക്ക് അത് കാരണമായിത്തീരും.
ചില സന്ദര്‍ഭങ്ങളില്‍ മീനെണ്ണ ഗുളിക 'വിററാമിന്‍ ഡി ' ക്കു വേണ്ടി കഴിക്കുമ്പോള്‍, ആ ഗുളികയില്‍ വര്‍ദ്ധിച്ച തോതില്‍ അടങ്ങിയിരിക്കുന്ന മറെറാരു വിററാമിനായ 'വിററാമിന്‍ എ ' പ്രസ്തുത വിററാമിന്‍ ആവശ്യമില്ലാത്ത ശരീരങ്ങളില്‍ അമിതമായിത്തീരുകയും അത് കാരണമായി നേത്രരോഗങ്ങള്‍, എല്ലിന്‍്റെ വളര്‍ച്ചയിലെ പ്രശ്നങ്ങള്‍, കരള്‍ രോഗങ്ങള്‍, ചര്‍മ്മ രോഗങ്ങള്‍, വിശപ്പില്ലായ്മ മുതലായ ബുദ്ധിമുട്ടുകള്‍ ഉണ്ടാകുകയും ചെയ്യുന്നു.
എന്നാല്‍ സൂര്യപ്രകാശമേല്‍ക്കുന്നതു വഴി ശരീരം സ്വയം വിററാമിന്‍-ഡി ഉല്‍പാദിപ്പിക്കുമ്പോള്‍ അത് ശരീരത്തിന്നാവശ്യമായ അളവില്‍ മാത്രമെ ഉല്‍പാദിപ്പിക്കുകയുളളു. മാത്രമല്ല കുറച്ചു മിച്ചമുളളത് സംഭരിച്ചു വെക്കപ്പെടുകയും പിന്നീടാവശ്യമായി വരുമ്പോള്‍ അത് ഉപയോഗപ്പെടുകയും ചെയ്യും.
ചില മരുന്നുകളുടെ ഉപയോഗം വിററാമിന്‍-ഡിയുടെ ആഗിരണ ശക്തിയെ കുറച്ചേക്കാം. ഉദാഹരണമായി സ്ററിറോയ്ഡുകള്‍, ശരീരഭാരം കുറക്കാനുപയോഗിക്കുന്ന മരുന്നുകള്‍, കൊളസ്ട്രോളിന്നെതിരെയുളള മരുന്നുകള്‍, അപസ്മാര രോഗത്തിന്നെതിരെയുളള മരുന്നുകള്‍ പോലുളളവ.
ഗര്‍ഭിണികളും മുലയൂട്ടുന്ന അമ്മമാരും വെയില്‍ കൊളളാന്‍ അവസരങ്ങളുണ്ടാക്കുകയും ആ കാര്യം ഒരവശ്യ കാര്യമായി കാണുകയും വേണം. മൂന്നു ദിവസം കൂടുമ്പോഴെങ്കിലും മുല കുടിക്കുന്ന കുഞ്ഞിനെയും ചെറിയ തോതില്‍ പോക്കുവെയില്‍ ഏല്‍പിക്കണം. ഗര്‍ഭിണികള്‍ വെയിലു കായണമെന്ന പഴമക്കാരുടെ ദീര്‍ഘവീക്ഷണം എത്ര മഹത്തരവും സാര സമ്പുഷ്ടവുമാണെന്ന് ചുരുക്കം.
പാശ്ചാത്യര്‍ നമുക്ക് ല്‍കിയ വിളറി വെളുത്ത സൗന്ദര്യ സങ്കല്‍പം നമ്മുടെ സമൂഹത്തിലുണ്ടാക്കിയ ആരോഗ്യപരമായ വിപത്ത് ചില്ലറയല്ല. നമ്മുടെ സ്വാഭാവിക നിറവും ഭംഗിയും തിളക്കവുമുളള ചര്‍മ്മത്തെ Sun Screen Lotion ഉപയോഗിച്ചു വെളുപ്പിക്കാന്‍ അവര്‍ നമ്മെ പഠിപ്പിക്കുന്നു. ഇരുണ്ട നിറം ഭംഗിയല്ളെന്ന് പല പരസ്യങ്ങളിലൂടെയും പാശ്ചാത്യ ബിസിനസ്സ് തന്ത്രത്തിന്‍്റെ വക്താക്കളും അവരെ അനുകരിക്കുന്നവരും സ്ഥിരമായി പ്രചരിപ്പിച്ചു കൊണ്ട് മനുഷ്യ മനസ്സുകളിലെ ധാരണകളില്‍ വൈകല്യമുണ്ടാക്കുന്നു.
സൗന്ദര്യ വര്‍ധക വസ്തുക്കളായാലും, വിററാമിന്‍ ഗുളികകളായാലും അതിന്‍െറ ഫോര്‍മുല പാററന്‍റുകളെ അടക്കി വാഴുന്നവരും അതിന്‍െറ ലാഭം കൊയ്യുന്നവരും പാശ്ചാത്യ കുത്തകകളാണെന്ന കാര്യം നാം സൗകര്യപൂര്‍വ്വം വിസ്മരിക്കുകയും പാശ്ചാത്യ കുത്തകകള്‍ക്ക് ലാഭമുണ്ടാക്കിക്കൊടുക്കുന്ന ചാവേറുകളായി നാം മാറുകയും ചെയ്തിരിക്കുന്നു.
കുട്ടികളെ വെയിലു കൊളളിക്കുന്നത് ഇന്ന് വിരളമായ കാഴ്ചയാണ്. എല്ലാ ഭാഗവും മറക്കുന്ന വസ്ത്രങ്ങളുപയോഗിച്ചല്ലാതെ നാം നമ്മുടെ കുട്ടികളെ കളിക്കാന്‍ പോലും വിടാറില്ല. പൊടിയും ചെളിയും വിയര്‍പ്പും മഹാ വൃത്തികേടുകളാണെന്ന് നാം കുട്ടികളെ ധരിപ്പിക്കുന്നു. അതിനാല്‍ അവയെല്ലാം ഇന്ന് കുട്ടികള്‍ക്കന്യമായി തീര്‍ന്നിരിക്കുന്നു.
കമ്പ്യൂട്ടറുകളില്‍ നിന്നും മൊബൈല്‍ ഫോണിലെ വിഡിയോ ഗെയിമുകളില്‍ നിന്നും വിററാമിന്‍-ഡി ലഭിക്കില്ലല്ളൊ...?
പ്രകൃതിയില്‍ നിന്നും അകന്നു നടക്കുകയും, എന്നിട്ട് അത് മൂലം സംജാതമാകുന്ന രോഗങ്ങളുടെ കാരണമന്വേഷിച്ചു നടക്കുകയും ചെയ്യുന്നവരായി നാം അധപ്പതിച്ചിരിക്കുന്നു.
അതിനാല്‍ സൂര്യ പ്രകാശമെന്ന അമൂല്യവും സൗജന്യമായി ലഭിക്കുന്നതുമായ ഒൗഷധത്തെ പരമാവധി ഉപയോഗപ്പെടുത്തുക. ശാരീരിക വേദനകള്‍ എന്ന പരാതിയുമായി ഡോക്ടറെ സമീപിക്കുന്നതിന്നു മുമ്പ്, ആ വേദനകള്‍ക്ക് പ്രകൃതിയോട് പിണങ്ങിയതിന്‍െറ അടിസ്ഥാനത്തിലുളള വല്ല കാരണവുമുണ്ടൊ എന്ന് സ്വയമാലോചിച്ച് ഒന്ന് വിലയിരുത്തുക.
(ലേഖകന്‍ മഞ്ചേരി മാനു മെമോറിയല്‍ ഹോസ്പിറ്റലിലെ ഓര്‍ത്തോ സര്‍ജനാണ്)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.