ലണ്ടൻ: കുട്ടികളിൽ ഒാട്ടിസത്തിെൻറ ലക്ഷണങ്ങൾ നേരത്തേ തിരിച്ചറിയാൻ രക്തത്തിെൻറയും മൂത്രത്തിെൻറയും പരിേശാധനയിലൂടെ കഴിയുമെന്ന് പഠനം.
ഒാട്ടിസത്തിെൻറ ലക്ഷണങ്ങൾ തുടക്കത്തിലേ കണ്ടെത്തുകയാണെങ്കിൽ ശരിയായ ചികിത്സയിലൂടെ ഒാട്ടിസത്തെ ഇല്ലാതാക്കാൻ കഴിയും. പലപ്പോഴും ഒാട്ടിസം ബാധിച്ചതിനുശേഷമാണ് ചികിത്സ തുടങ്ങുന്നത്. ഒാട്ടിസം കുട്ടികളിൽ മാനസിക, പെരുമാറ്റ പ്രശ്നങ്ങളാണ് സൃഷ്ടിക്കുന്നത്.
മറ്റുള്ളവരുമായി മാനസിക അടുപ്പം ഇല്ലാതാകുക, സംസാര വൈകല്യം, പ്രസരിപ്പില്ലായ്മ, മാറ്റങ്ങളെ ഉൾക്കൊള്ളാൻ കഴിയാതെ വരുക തുടങ്ങിയവയാണ് ഒാട്ടിസത്തിെൻറ ലക്ഷണങ്ങൾ. കുട്ടികളിൽ ഒാട്ടിസത്തിെൻറ ലക്ഷണങ്ങൾ നേരത്തേ തിരിച്ചറിയാൻ കഴിയാനാകാത്തത് രോഗവ്യാപ്തി വർധിപ്പിക്കും.
ചെറുപ്പത്തിൽതന്നെ രക്തവും മൂത്രവും പരിശോധിക്കുന്നതിലൂടെ രോഗലക്ഷണം തിരിച്ചറിയാൻ സാധിക്കുന്നത് രോഗത്തെ ഫലപ്രദമായി ചെറുക്കാൻ സാധിക്കുമെന്നും ബ്രിട്ടനിലെ വാർമിക് യൂനിവേഴ്സിറ്റിയിൽ പഠനത്തിന് േനതൃത്വം നൽകിയ നൈല റബ്ബാനി പറഞ്ഞു. ഒാട്ടിസവും രക്തത്തിലെ പ്രോട്ടീനിലെ പ്ലാസ്മയുടെയും അളവും തമ്മിൽ കൃത്യമായ ബന്ധമുണ്ട്. അതിനാൽതന്നെ രക്തപരിശോധനയിലൂടെ ലക്ഷണങ്ങൾ കണ്ടെത്താൻ സാധിക്കും.
മോളിക്യുലാർ ഒാട്ടിസം ജേണലിൽ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്. കുട്ടികളിൽ 30-35 ശതമാനം വരെ ജനിതക കാരണങ്ങൾകൊണ്ട് ഒാട്ടിസം വരാം. 65-75 ശതമാനം വരെ മറ്റു സാമൂഹിക കാരണങ്ങൾകൊണ്ടുമാകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.